Latest News

15 വര്‍ഷങ്ങള്‍.. ഇനിയും തുടരും; ആന്റണി തട്ടിലുമായുള്ള ചിത്രവുമായി നടി കീര്‍ത്തി സുരേഷിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്; അടുത്ത മാസം 11ന് വിവാഹമെന്ന് സൂചന

Malayalilife
15 വര്‍ഷങ്ങള്‍.. ഇനിയും തുടരും; ആന്റണി തട്ടിലുമായുള്ള ചിത്രവുമായി നടി കീര്‍ത്തി സുരേഷിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്; അടുത്ത മാസം 11ന് വിവാഹമെന്ന് സൂചന

പ്രണയം പരസ്യമായി തുറന്നു പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. വിവാഹ വാര്‍ത്തകള്‍ സജീവമാകുന്നതിന് ഇടയിലാണ് ഔദ്യോഗികമായി കീര്‍ത്തി തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ബാല്യകാലസുഹൃത്തും സഹപാഠിയുമായ ആന്റണി തട്ടിലുമായി 15 വര്‍ഷമായി പ്രണയത്തിലാണെന്ന് കീര്‍ത്തി വെളിപ്പെടുത്തി. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമാണ് കീര്‍ത്തിയുടെ പോസ്റ്റ്. 

15 വര്‍ഷങ്ങള്‍... ഇനിയും തുടരുന്നു,' എന്ന അടിക്കുറിപ്പോടെയാണ് താരം ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ആന്റണിക്കൊപ്പം പടക്കം പൊട്ടിക്കുന്നതിന്റെ ചിത്രമാണ് കീര്‍ത്തി പോസ്റ്റ് ചെയ്തത്. 15 വര്‍ഷത്തെ പ്രണയം ആഘോഷിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. '15 വര്‍ഷം ഇനിയും എണ്ണിക്കൊണ്ടിരിക്കുന്നു. എന്നും ഇങ്ങനെയായിരുന്നു ആന്റണി കീര്‍ത്തി'. എന്നാണ് താരം കുറിച്ചത്.

പ്ലസ്ടു മുതലുള്ള പരിചയമാണ് ഇരുവരുമെന്ന് മുന്‍പ് കീര്‍ത്തിയുടെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം അടുത്ത മാസം 11നായിരിക്കും എന്നാണ് സൂചനകള്‍. കീര്‍ത്തി സുരേഷ് 15 വര്‍ഷമായി തുടരുന്ന ബന്ധമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിവാഹം ഗോവയിലായിരിക്കും. കീര്‍ത്തി സുരേഷ് വിവാഹ ശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. കീര്‍ത്തി സുരേഷിന്റേതായി ആദ്യ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്താ നിരിക്കുകയുമാണ്.. 

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. ദളപതി വിജയ്യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിന്റെ സംവിധാനം കലീസും കഥാപാത്രങ്ങളായി വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. 

നേരത്തെ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ആന്റണി തട്ടിലാണ് വരന്‍ എന്ന വിധത്തില്‍ വാര്‍ത്തകള്‍ എത്തിയത്. ഇതോടെ ആരാണ് ഈ ആന്റണി തട്ടില്‍ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സൈബറിടത്തില്‍ ആന്റണിയെ തേടിയും ആരാധകര്‍ രംഗത്തെത്തി. ഇവര്‍ ആന്റണിയെ കുറിച്ച് തന്നെ ചില കണ്ടെത്തലുമകളും നടത്തി. കൊച്ചിയിലെ ബിസിനസുകാരനും റിസോര്‍ട്ട് സൃംഖല ഉടമയുമാണ് ആന്റണി തട്ടില്‍ എന്നാണ് ഒരു കണ്ടെത്തല്‍. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി എന്നാണ് സൂചന. നാടായ കൊച്ചിയിലും ആന്റണിക്ക് റിസോര്‍ട്ട് ശൃംഖലയുണ്ട്. 

ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടില്‍ എന്നാണ് വിവരം. ആസ്പിറോസ് വിന്‍ഡോ സെല്യൂഷന്‍സ് എന്ന സ്ഥാപനം ആന്റണിയുടേതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സ്വകാര്യമാണ്. വെറും 548 ഫോളോവേഴ്‌സ് മാത്രമേയുള്ളു. 

കൊച്ചിയിലും ദുബായിലുമായാണ് ആന്റണിയുടെ താമസം. സ്വകാര്യത സൂക്ഷിക്കുന്ന ആളാണ് ആന്റണിയെന്നും താരത്തിന്റെ ആരാധകര്‍ സൂചിപ്പിക്കുന്നു. അതിനാലാണ് കീര്‍ത്തി സുരേഷുമായുള്ള അടുപ്പും ഇതുവരെ രഹസ്യമായി സൂക്ഷിക്കാനായത്. പഠനകലാത്തെയുള്ള പരിചയാണ് വിവാഹത്തിലേക്ക് എത്തുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് 15 വര്‍ഷത്തെ പ്രണയമാണ് കീര്‍ത്തിയുടേതാണ് സൂചന. കൗമാരകാലത്തെ പരിചയമാണ് പ്രണയമായി മൊട്ടിട്ടത്. സോഷ്യല്‍ മീഡിയയില്‍ വിരളമായി മാത്രമേ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുള്ളു. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ആന്റണി പ്ലസ് ടുവും കഴിഞ്ഞ് നില്‍ക്കുന്ന സമയവുമായിരുന്നിയിത്. മീഡിയയോട് അകലം പാലിക്കുന്ന ആന്റണി സ്വകാര്യത നിലനിര്‍ത്താന്‍ താത്പ്പര്യപ്പെടുന്നയാളാണ്. ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്.

Keerthy Suresh confirms 15-year love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക