Latest News

ബിജു മേനോന്‍ നായകനാകുന്ന മാജിക് ഫ്രയ്മ്‌സിന്റെ 35മത്  ചിത്രം 'അവറാച്ചന്‍ & സണ്‍സ്' ആരംഭിച്ചു 

Malayalilife
 ബിജു മേനോന്‍ നായകനാകുന്ന മാജിക് ഫ്രയ്മ്‌സിന്റെ 35മത്  ചിത്രം 'അവറാച്ചന്‍ & സണ്‍സ്' ആരംഭിച്ചു 

ലയാള സിനിമാ പ്രേക്ഷകര്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സ് നിര്‍മ്മിക്കുന്ന മുപ്പത്തി അഞ്ചാമത് ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്'  ഇന്ന് കൊച്ചിയില്‍ ആരംഭമായി. ബിജുമേനോന്‍, ശ്രീനാഥ് ഭാസി, വിനയ് ഫോര്‍ട്ട്, ഗണപതി, ഗ്രെയ്സ് ആന്റണി, അഖിലാ ഭാര്‍ഗവന്‍, പോളി വത്സന്‍, പാര്‍വതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന റോളുകളില്‍ എത്തുന്നത്.

നവാഗതനായ അമല്‍ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മാജിക് ഫ്രയ്മ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍വഹിക്കുന്നു. കൊച്ചിയില്‍  ഇന്ന് നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംവിധായകന്‍ അമല്‍ തമ്പിയുടെ പിതാവ് തമ്പിയും അമലിന്റെ അദ്ധ്യാപികയായ രേഷ്മയും ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയും ബെനീറ്റ ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് നല്‍കുകയും ചെയ്തു. ബിജുമേനോനും ചിത്രത്തിലെ മറ്റു താരങ്ങളും വേദിയില്‍ സന്നിഹിതരായിരുന്നു. അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ ചിത്രീകരണം നാളെ മുതല്‍ ആരംഭിക്കും.

ജോസഫ് വിജീഷ്, അമല്‍ തമ്പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് പന്തളം, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യെശോദരന്‍, ഡി ഓ പി : സജിത് പുരുഷന്‍, മ്യൂസിക് : സനല്‍ ദേവ്, ആര്‍ട്ട് ; ആകാശ് ജോസഫ് വര്‍ഗീസ്, ആര്‍ട്ട് : അജി കുട്ട്യാനി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്, കോസ്റ്റിയൂം : സ്റ്റെഫി സേവ്യര്‍, മേക്കപ്പ് : റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് : ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് : ബബിന്‍ ബാബു,കാസ്റ്റിങ് ഡയറക്ടര്‍ : ബിനോയ് നമ്പാല, സ്റ്റില്‍സ്:ബിജിത് ധര്‍മടം, ടൈറ്റില്‍ ആന്‍ഡ് പോസ്റ്റര്‍ : യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിങ് : സൗത്ത് ഫ്രയ്മ്‌സ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പി,ആര്‍:ആഷിഫ്അലി,അഡ്വെര്‍ടൈസ്‌മെന്റ് : ബ്രിങ്‌ഫോര്‍ത്ത്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ : മാജിക് ഫ്രയ്മ്‌സ് റിലീസ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

biju menon new movie shoot start

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക