അവതാരകയായി മലയാളിമിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക എന്നതിലുപരി ഒരു എഴുത്തുകാരി കൂടിയാണ് താരം. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. ഇപ്പോള്‍ തങ്ങളുടെ പ്രണയകഥ അശ്വതി വെളിപ്പെടുത്തിയിരിക്കയാണ്.
റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അശ്വതി മകളായ ശേഷമാണ് മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തുന്നത്. മലയാളി വീട്ടമ്മ, ശ്രീകണ്ഠന്‍ നായര്‍ ഷോ കോമഡി മസാല, നായിക നായകന്‍ തുടങ്ങി നിരവധി മിനിസ്‌ക്രീന്‍ പരിപാടികളില്‍ അശ്വതി അവതാരകയായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഭര്‍ത്താവിനോടും മകളോടുമൊപ്പമുളള ചിത്രങ്ങളും തന്റെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവതാരക, എഴുത്തുകാരി എന്നതിലുപരി ഇപ്പോള്‍ അഭിനയത്തിലും ഒരു കൈ നോക്കുകയാണ് അശ്വതി. അശ്വതിയുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ മാത്തുക്കുട്ടിയുടെ കുഞ്ഞെല്‍ദോയില്‍ അശ്വതി അഭിനയിച്ചിരുന്നു.
ഇപ്പോള്‍ പുതിയ അഭിമുഖത്തിനിടയില്‍ തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കയാണ് അശ്വതി. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. പത്മ മകളും. പ്ലസ് ടു സമയത്തായിരുന്നു ശ്രീകാന്തുമായുള്ള പ്രണയം തുടങ്ങിയത്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീകാന്തും അശ്വതിയും വിവാഹം ചെയ്തത്. നന്നായി പഠിച്ച് ജോലിയൊക്കെ നേടിയ ശേഷം പ്രണയം വീട്ടില്‍ അറിയിച്ച് എല്ലാവരുടെയും ആശീര്‍വാദത്തോടെ വിവാഹം നടത്താനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ വീട്ടിലെ ലാന്റ് ഫോണിന്റെ ഭീമമായ ബില്ല് വന്നതോടെ പ്രണയം വീട്ടില്‍ അറിഞ്ഞു. ഇതോടെ വീട്ടില്‍ ആകെ പ്രശ്‌നമായി.
അശ്വതിയുടെ പിതാവ് ഗള്‍ഫിലായിരുന്നു. അത്യാവശ്യം സ്ട്രിക്റ്റുമായിരുന്ന അച്ഛനെ അശ്വതിയുടെ പ്രണയം അറിയിക്കാന്‍ പോലും അമ്മ ഭയന്നു. എങ്കിലും പിന്നെ വീട്ടുകാരുടെ ആശീര്‍വാദത്തോടെ തന്നെയാണ് ഇവരുടെ വിവാഹം നടന്നത്. ഇപ്പോള്‍ ഏഴാം വിവാഹവാര്‍ഷികവും ദമ്പതികള്‍ ആഘോഷിച്ച് കഴിഞ്ഞു. ഇതൊടൊപ്പം തന്നെ അശ്വതി പെണ്‍കുട്ടികള്‍ക്ക് ഒരു ഉപദേശവും നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നതാണ് അത്. പത്മയാണ് ശ്രീകാന്തിന്റെയും അശ്വതിയുടെയും മകള്‍. പത്മയെ പ്രസവിച്ചശേഷമുള്ള ഡിപ്രഷന്റെ കാര്യങ്ങളും താരം മുമ്പ് പങ്കുവച്ചിരുന്നു.