സിനിമയില്‍ വേഷമിട്ടതോടെ താന്‍ ഇനി സീരിയലിലേക്ക് ഇല്ലെന്ന് കഥ പരന്നു; സാമ്പത്തികമായി ബുദ്ധിമുട്ടിലായതോടെ ഡ്രൈവര്‍ ജോലിക്ക് ഇറങ്ങി; മനസുതുറന്നു നടന്‍ കിഷോര്‍ പീതാംബരന്‍

Malayalilife
സിനിമയില്‍ വേഷമിട്ടതോടെ താന്‍ ഇനി സീരിയലിലേക്ക് ഇല്ലെന്ന് കഥ പരന്നു; സാമ്പത്തികമായി ബുദ്ധിമുട്ടിലായതോടെ ഡ്രൈവര്‍ ജോലിക്ക് ഇറങ്ങി; മനസുതുറന്നു നടന്‍ കിഷോര്‍ പീതാംബരന്‍

ലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ് കിഷോര്‍ പീതാംബരന്‍ എന്ന നടനെ. ഒരു പക്ഷേ പേരിനെക്കാള്‍ ഉപരി കഥാപാത്രങ്ങളുടെ പേരിലാകും കിഷോര്‍ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നതെന്ന് മാത്രം. പതിനെട്ടുവര്‍ഷങ്ങള്‍ കൊണ്ട്് 280 സീരിയലുകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള നടന്റെ വിശേഷങ്ങള്‍ അറിയാം.

തിരുവനന്തപുരത്ത് പാലോട് സ്വദേശിയാണ് കിഷോര്‍. നടന്റെ അച്ഛന്‍ പീതാംബരന്‍ വോളിബോള്‍ ദേശീയ താരമായിരുന്നു. ജയശ്രീയാണ് നടന്റെ അമ്മ. കിഷോറിന് ഒരു ജേഷ്ഠനാണ് ഉള്ളത്. ചേട്ടന്‍ ഇപ്പോള്‍ പോലീസില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അഭിനയമോഹം കാരണം കിഷോര്‍ നാടകത്തിലേക്കും അവിടെനിന്നും സീരിയലിലേക്കും എത്തുകയായിരുന്നു. പ്രമുഖങ്ങളായ പല നാടകസമിതികളിലും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ 'എ.കെ.ജി' എന്ന നാടകത്തില്‍ എ.കെ.ജിയുടെ വേഷമാണ് കിഷോറിന് ബ്രേക്ക് നല്‍കിയത്. അതിലെ എകെജി എന്ന കഥാപാത്രത്തിന്റെ പ്രകടനം കണ്ട് 'അങ്ങാടിപ്പാട്ട് സംവിധായകന്‍  ആര്‍. ഗോപിനാഥ് അതിലേക്ക് ക്ഷണിക്കുകയായിരുന്നു. അതിലെ വിഷ്ണു നമ്പൂതിരി എന്ന കഥാപാത്രം ഹിറ്റായതോടെ താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പിന്നീട് അലകള്‍', 'സാഗരം', 'ഹരിചന്ദനം', 'ഊമക്കുയില്‍', 'സ്ത്രീജന്‍മം', 'ഹരിചന്ദനം', 'മഞ്ഞുരുകും കാലം' തുടങ്ങി 280 സീരിയലുകളില്‍ ഇതിനോടകം അഭിനയിച്ചു. ഒരേ സമയം ഒന്നും രണ്ടും സീരിയലുകളിലൊക്കെ താരത്തെ കാണാം. ഇപ്പോള്‍ 'ഭാഗ്യജാതകം', 'സീത', 'ജാനി', 'കുട്ടിക്കുറുമ്പന്‍' തുടങ്ങിയ സീരിയലുകളാണ് ചെയ്യുന്നത്.

ഇതിനിടെയില്‍ മനസുവേദനിപ്പിച്ച ഒരു അനുഭവവും താരം വെളിപ്പെടുത്തുന്നു. ആറു സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇതുവരെ 'കാഞ്ചീപുരത്തെ കല്യാണം', 'തിങ്കള്‍ മുതല്‍ വെള്ളി വരെ', 'കിങ് ആന്‍ഡ് കമ്മീഷണര്‍', 'സിംഹാസനം' തുടങ്ങി ആറു സിനിമകളില്‍ അഭിനയിച്ചു. കാഞ്ചീപുരത്തെ കല്യാണത്തില്‍ പ്രധാന വില്ലന്‍ വേഷമായിരുന്നു കിഷോറിന്. 37 ദിവസം ആ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചു. എന്നാല്‍ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍, 'കിഷോര്‍ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ'വെന്ന് സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു എന്ന് താരം പറയുന്നു. അതോടെ സാമ്പത്തികമായി ബുദ്ധിമുട്ടി. എന്നാല്‍ മികച്ച ഡ്രൈവറായ താരം വരുമാനത്തിന് വേണ്ടി ഡ്രൈവിങ്ങ് പണിക്കിറങ്ങി പിന്നെ കുടുംബം പുലര്‍ത്തി. പിന്നീടാണ് സരയു സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതും വീണ്ടും സീരിയലില്‍ സജീവമായതും. അതോടെ സിനിമയ്ക്ക് വേണ്ടി വലിയ റിസ്‌കെടുക്കാന്‍ വയ്യെന്നാണ് താരം പറയുന്നത്. പക്ഷേ നല്ല കഥാപാത്രമാണെങ്കില്‍ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. സരിതയാണ് കിഷോറിന്റെ ഭാര്യ. മൂത്ത മകന്‍ കാളിദാസ് പത്താം ക്ലാസിലും ഇളയവള്‍ നിള ഒന്നാം ക്ലാസിലും പഠിക്കുന്നു. ഇപ്പോള്‍ ജന്‍മഭൂമി ടെലിവിഷന്‍ അവാര്‍ഡും നടനെ തേടിയെത്തിയിരിക്കയാണ്.

serial actor kishore peethambaran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES