പിണക്കം മറന്ന് പ്രേമിക്കാന്‍ സീതയും കല്യാണും; സ്വാതിയുമായി തന്ത്രങ്ങള്‍ മെനഞ്ഞ് രാജേശ്വരി ദേവി..!

Malayalilife
topbanner
 പിണക്കം മറന്ന് പ്രേമിക്കാന്‍ സീതയും കല്യാണും; സ്വാതിയുമായി തന്ത്രങ്ങള്‍ മെനഞ്ഞ് രാജേശ്വരി ദേവി..!

സംപ്രേക്ഷണം ആരംഭിച്ച് കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ജനപ്രിയമായ സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണം. സിനിമാനടി ധന്യ മേരി വര്‍ഗ്ഗീസ് ഒരിടവേളയ്ക്കു ശേഷം മിനീസ്‌ക്രീനിലൂടെ തിരിച്ചുവരികയായിരുന്നു. സീരിയലിലെ സീത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധന്യ  അവതരിപ്പിക്കുന്നത്. ചേച്ചിയുടേയും അനിയത്തിയുടേയും കഥ പറയുന്ന സീരിയല്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.സഹോദരസ്നേഹവും പ്രണയവും സ്ത്രീയുടെ കരുത്തും പറയുന്നത് തന്നെയാണ് ഈ സീരിയലും. രാജേശ്വരി ദേവി എന്ന കോടീശ്വരിയുടെ മരുമക്കളായി സീതയും അനുജത്തി സ്വാതിയും എത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്.  രാജേശ്വരി ദേവിയുടെ മകനുമായി പ്രണയത്തിലായ സ്വാതി വിവാഹത്തിനു മുന്‍പ് ഗര്‍ഭിണിയാകുന്നു. തുടര്‍ന്ന് ഏറെ പരിശ്രമത്തിനു ശേഷമാണ് ഇരുവരും തമ്മിലുളള വിവാഹത്തിന് രാജേശ്വരി ദേവി സമ്മതിക്കുന്നത്. ചില നിബന്ധനകളും ഇതിനായി വയ്ക്കുന്നുണ്ട്. സീത തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നും തന്റെ മൂത്ത മകനായ കല്യാണിനെ വിവാഹം ചെയ്യണമെന്നും രാജേശ്വരി ദേവി ആവശ്യപ്പെടുന്നുണ്ട്. തന്റെ അനുജത്തിയുടെ ജീവിതത്തിനായി എന്തു വിട്ടു വീഴ്ചയ്ക്കും സീത തയ്യാറാകുന്നു

എന്നാല്‍ വിവാഹം കഴിഞ്ഞ് എത്തുന്ന ആദ്യ ദിവസം തന്നെ കല്യാണിനെ സീതയില്‍ നിന്നും അകറ്റാനുളള പരിശ്രമത്തിലാണ് രാജേശ്വരി ദേവി. സീതയോട് കല്യാണിന് ദേഷ്യമുണ്ടാക്കാനായി രാജേശ്വരി ദേവി  പദ്ധതികള്‍ തയ്യാറാക്കുന്നു. ഡ്രൈവറായിട്ടാണ് കല്യാണ്‍ ആദ്യം സീതയെ പരിചയപ്പെടുന്നത്. അങ്ങനെ കല്യാണ്‍ സീതയുടെ സുഹൃത്താകുന്നു. എന്നാല്‍ തന്റെ അനുജത്തിക്കുവേണ്ടി സീത കോടീശ്വരിയായ രാജേശ്വരിയുടെ മകന്‍ കല്യാണിനെ വിവാഹം ചെയ്യുന്നു. തന്റെ സുഹൃത്തായ കല്യാണ്‍ ആണ് അതെന്ന് പെണ്ണുകാണാന്‍ എത്തുമ്പോഴാണ് സീത മനസ്സിലാക്കുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞ രാജേശ്വരി വിവാഹം കഴിഞ്ഞതോടെ ഇവരെ അകറ്റാന്‍ ശ്രമിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിനം തന്നെ രാജേശ്വരി സീതയെയും കല്യാണിനെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിക്കുന്ന. കോടീശ്വരന്റെ വിവാഹാലോചന വന്നതോടെ സീത ഡ്രൈവറായ കല്യാണിനെ ഉപേക്ഷിക്കുകയായിരുന്നു എന്നും സീതയ്ക്ക് പണത്തിനോട് ആര്‍ത്തിയാണെന്നും രാജേശ്വരി ദേവി കല്യാണിനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു.

ഇത് കേട്ടതോടെ കല്യാണ്‍ സീതയില്‍ നിന്നും അകലുന്നു. നിരവധി തവണ അടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും  കല്യാണ്‍ സീതയെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ എപ്പിസോഡില്‍ കമ്പനിയിലുണ്ടായ ഒരു പ്രശ്‌നം സീത തൊഴിലാളികളുമായി സംസാരിച്ച് പരിഹരിക്കുന്നു ഇതോടെ സീതയോട് കല്യാണിന് സീതയോടുണ്ടായിരുന്ന ദേഷ്യത്തിന് ചെറിയ അയവ് വരുന്നു. കല്യാണ്‍ വീണ്ടും സീതയുമായി അടുക്കുന്നതാണ് കഴിഞ്ഞ് എപ്പിസോഡില്‍ കാണുന്നത്. പിണക്കം മറന്ന് ഇരുവരും പ്രണയക്കാന്‍ തുടങ്ങുന്നതാണ് ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്. ഇതു കാണുന്ന രാജേശ്വരിക്ക് ഞെട്ടലാണ് ഉണ്ടാകുന്നത്. സ്വാതിയോട് അമിത സ്‌നേഹം കാണിച്ച് സ്വാതിയാണ്  തന്റെ ശരിക്കുളള മരുമകളെന്നു സ്വാതിയെ വിശ്വസിപ്പിച്ച് ഈ സഹോദരങ്ങളെ തമ്മിലടിപ്പിക്കാനുളള ശ്രമത്തിലാണ് രാജേശ്വരി. ഇതിനിടെ ആശുപ്ത്രിയില്‍ നിന്നും യൂട്രസ് സംബന്ധമായ എന്തോ മേജര്‍ ഓപ്പറേഷനാണ് തന്റെ ചേച്ചിക്ക് നടത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കുന്ന സ്വാതി എന്താണ് അതെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ്. രാജേശ്വരിയോടു മത്സരിക്കാന്‍ ഒരുങ്ങിയ സീത വീട്ടില്‍ തയ്യല്‍ ഷോപ്പ് ആരംഭിക്കുകയും വീടിനു പുറത്ത് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യുന്നതും സീതയോട് കല്യാണ്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ രാജേശ്വരി ദേവി നീരസം പ്രകടിപ്പിക്കുന്നതുമാണ് ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചത്. സീതയും കല്യാണും തമ്മിലുളള പ്രണയവും ഒപ്പം സീതയുടെ സര്‍ജറിയെക്കുറിച്ചുളള സംശയവുമാണ് ഇന്നത്തെ പ്രൊമോയിലുളളത്. 

Read more topics: # Seetha kalyanam ,# serial,# in Asianet ,# Seetha,# Kalyan
Seetha kalyanam serial in Asianet love between seetha and kalyan

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES