Latest News

ഭാഗ്യമില്ലാത്തവന്‍ എന്ന പേരില്‍ നിന്നും സീരിയലിലെ ഒഴിവാക്കാനാകാത്ത നടനായി മാറി; പ്രതിസന്ധികളോട് തളരാതെ പൊരുതിയ സീരിയല്‍ നടന്‍ നവീന്‍ അറയ്ക്കലിന്റെ വിശേഷങ്ങള്‍

Malayalilife
topbanner
  ഭാഗ്യമില്ലാത്തവന്‍ എന്ന പേരില്‍ നിന്നും സീരിയലിലെ ഒഴിവാക്കാനാകാത്ത നടനായി മാറി; പ്രതിസന്ധികളോട് തളരാതെ പൊരുതിയ സീരിയല്‍ നടന്‍ നവീന്‍ അറയ്ക്കലിന്റെ വിശേഷങ്ങള്‍

വീന്‍ അറയ്ക്കല്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്കോടിയെത്തുക സ്‌റ്റൈലിഷായ വില്ലന്റെ മുഖമാണ്. 'പ്രണയ'ത്തിലെ പ്രകാശ് വര്‍മ്മ എന്ന കഥാപാത്രം നവീനെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാക്കി. ബാങ്ക് ജോലി കളഞ്ഞ്  അഭിനയത്തിനു പിറകേ പോയ കല്ലൂര്കാരന്‍ നവീന്‍ അറയ്ക്കല്‍ ഇന്ന് സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ്. തനിക്ക് അഭിനയ ജീവിതത്തെക്കുറിച്ചും നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും നവീന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കയാണ്. 

ഒരു പതിറ്റാണ്ടിനുള്ളില്‍'ബാലാമണി'യും 'അമ്മ'യും തുടങ്ങിയ ജനപ്രിയ സീരിയലുകളിലെ ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളുമായി മിനിസ്‌ക്രീനില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കയാണ് നവീന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രണയം സീരിയലിലെ പ്രകാശ് വര്‍മ്മ എന്ന സ്‌റ്റൈലിഷ് വില്ലനെ സീരിയല്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. ജാനിയിലെ ഡോ നരേന്ദ്രനായും സീതയിലെ രഘുവരനായും മിന്ിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് നവീന്‍ ഇപ്പോള്‍. എന്നാല്‍ ഒരു സമയത്ത് ഭാഗ്യമില്ലാത്ത നടന്‍ എന്ന പേരു വീണ് ആളാണ് താന്‍ എന്ന് നവീന്‍ പറയുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് മോഡലിങ്ങും റാംപ് ഷോസും പരസ്യ ചിത്രങ്ങളുമൊക്കെ നവീന്‍ ചെയ്തിരുന്നു. സിനിമയുമായി മറ്റൊരു ബന്ധവും ഈ നടനുണ്ട്. നടി ഉണ്ണിമേരി നവീനിന്റെ ബന്ധുവാണ്. ഉണ്ണി മേരിയുടെ സഹോദരന്‍ മാര്‍ട്ടിന്‍ അങ്കിള്‍ വഴിയാണ് നവീന്‍ തന്റെ ആദ്യ സീരിയലായ സമയം സംഗമത്തില്‍ അഭിനയിക്കുന്നത്. 'സമയം സംഗമ'ത്തില്‍ ചെറിയ വേഷമായിരുന്നു. അതു കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷമാണ് 'കായംകുളം കൊച്ചുണ്ണി' എന്ന സീരിയല്‍ കണ്ട് അഭിനയത്തോട് വലിയ താത്പര്യം തോന്നിത്തുടങ്ങിയത്. ആക്ഷന്‍ രംഗങ്ങളും അത്തരം കഥാപാത്രങ്ങളുമായിരുന്നു ഏറെയും താത്പര്യം. അങ്ങനെ 'കായംകുളം കൊച്ചുണ്ണി'യുടെ തിരക്കഥാകൃത്ത് അനില്‍ ജി.എസിനെ പോയി കണ്ടു. ആ സീരിയല്‍ തീരാന്‍ കുറച്ച് എപ്പിസോഡുകള്‍ കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍, അടുത്തതില്‍ വിളിക്കാം എന്നു പറഞ്ഞു. ഞാന്‍ കരുതിയത് ഒഴിവാക്കിയതാണെന്നാണ്. പക്ഷേ, അദ്ദേഹം 'മിന്നല്‍ കേസരി' എന്ന അടുത്ത സീരിയല്‍ എഴുതിയപ്പോള്‍ എന്നെ വിളിച്ചു. അതില്‍ നായകനായെങ്കിലും സീരിയല്‍ 50 എപ്പിസോഡില്‍ നിന്നു പോയി. 'നൊമ്പരത്തിപ്പൂ'വെന്ന മറ്റൊരു സീരിയലിന്റെ അവസാന ഭാഗത്തും ചെറിയ വേഷത്തിലെത്തിയെങ്കിലും അതും വിജയമായില്ല. അതോടെയാണ് ഭാഗ്യമില്ലാത്തവനാണെന്ന പേരു വീണതും പ്രതിസന്ധി തുടങ്ങിയതും. ഭാഗ്യമില്ലാത്ത നടനെന്ന പേര് നവീനിനെ കുറച്ചു നാള്‍ വീട്ടിലിരുത്തി. വരുമാനവും നിലച്ചു.എന്നാല്‍ പിന്നീട് തളരാതെ പൊരുതി ആ ചെറുപ്പക്കാരന്‍ സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കയാണ്. 

അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത, ബിസിനസ്സ് കുടുംബമാണ് നവീന്റേത്. ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷത്തോളം വെബ് ഗൈഡായി ജോലി ചെയ്തു. അതിനു ശേഷം ബാങ്കില്‍ ജോലി കിട്ടി മൂന്നു മാസം കഴിഞ്ഞപ്പോഴാണ് 'മിന്നല്‍ കേസരി'യില്‍ അവസരം ലഭിച്ചത്. അതിനിടെ ജോലി വിട്ടിരുന്നു. വിവാഹവും കഴിഞ്ഞു. എന്നാല്‍ സീരിയല്‍ നിന്നു പോയതോടെ വലിയ പ്രതിസന്ധിയിലാകുകയായിരുന്നു. വിവാഹ ശേഷം ജോലി എന്താണെന്ന ചോദ്യമാണ് ഏറ്റവുമധികം നേരിട്ടത്. എന്നാല്‍ കുടുംബവും ഭാര്യയും വളരെയധികം സപ്പോര്‍ട്ട് ചെയ്തുവെന്നും താരം പറയുന്നു. ഇതിനിടയില്‍ മറ്റൊരു ജോലിക്കും ശ്രമിക്കാതെ ചാന്‍സ് തേടുകയായിരുന്നു.തിരുവനന്തപുരത്തു വന്നു പോകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് എറണാകുളത്ത് കൂടുതലായി ശ്രമിക്കാന്‍ തുടങ്ങി. ചെറിയ ചെറിയ വേഷങ്ങള്‍ പലതും ചെയ്തെങ്കിലും വഴിത്തിരിവായത് 'ബാലാമണി'യിലെ അവസരമാണ്. അതിലെ 'അള്ള് രാഘവന്‍' എന്ന കഥാപാത്രമായിരുന്നു റീ എന്‍ട്രി. അത് ഹിറ്റായതോടെ 'അമ്മ' യിലേക്കു വിളിച്ചു. അതിലെ സി.ഐ അര്‍ജുന്‍ എന്ന പൊലീസ് കഥാപാത്രവും ഹിറ്റായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും നവീന്‍ പറയുന്നു. ഇത്രകാലവും ഒരവസരവും തന്നെത്തേടി വന്നിട്ടില്ലെന്നും എല്ലാം താന്‍ അങ്ങോട്ടു പോയി സ്വന്തമാക്കിയതാണെന്നും നവീന്‍ പറയുന്നു. 2014 മുതല്‍ സീരിയലുകളും ടെലി ഫിലിമുകളുമുള്‍പ്പെടെ മുപ്പതോളം പ്രോജക്ടുകളാണ് നവീന്‍ ചെയ്തത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍', 'മായാമോഹിനി' തുടങ്ങി അഞ്ചാറ് സിനിമകള്‍ ചെയ്ത നവീന്‍ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച'യില്‍ ചാക്കോച്ചന്റെ സഹോദരനായി അഭിനയിച്ചിട്ടുണ്ട്. നവീന്‍ തോമസ് എന്ന പേര് എഡിറ്റ് ചെയ്താണ് അറയ്ക്കല്‍ എന്ന കുടുംബപേര് ചേര്‍ത്തത്. മിനിസ്‌ക്രിന്‍ ശരീര സൗന്ദര്യം കൊണ്ടും പ്രശ്സ്തനാണ് താരം. കഴിവതും ജിമ്മില്‍ പോകുന്നതും വര്‍ക്കൗട്ട് മുടക്കാത്തതുമാണ് അതിനു കാരണങ്ങളെന്ന് താരം പറയുന്നു. നവീന്റെ ഭാര്യ സിനി അധ്യാപികയാണ്. രണ്ടു മക്കള്‍. മൂത്തയാള്‍ നേഹ ആറിലും ഇളയവന്‍ നിവേദ് യു.കെ.ജിയിലും. കുടുംബമാണ് തന്റെ ശക്തിയെന്നാണ് നവീന്‍ പറയുന്നത്. 

 

 

 

Read more topics: # Serial actor,# Naveen,# life,# pranayam,# Seetha
Serial actor Naveen Araykal shres his life story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES