Latest News

കട്ടപ്പനയിലെ ഹൃിത്വിക് റോഷനിലെ തേപ്പുകാരിയായി; സീതയിലെ നായികയായി മിനസ്‌ക്രീനില്‍ തകര്‍പ്പന്‍ അഭിനയവും; വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക

Malayalilife
 കട്ടപ്പനയിലെ ഹൃിത്വിക് റോഷനിലെ തേപ്പുകാരിയായി; സീതയിലെ നായികയായി മിനസ്‌ക്രീനില്‍ തകര്‍പ്പന്‍ അഭിനയവും;   വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക
ഫ്ളവേഴ്സിലെ സീതയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ തേപ്പുകാരിയായും മറ്റു വേഷങ്ങളിലും താരം തിളങ്ങിയിരുന്നു. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി വെളളിത്തിരയിലേക്ക് എത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും മികച്ച അഭിനയം കാഴ്ചവച്ചാണ് താരം മുന്നേറുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സീതയിലെ ടൈറ്റില്‍ കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത് സ്വാസികയാണ്. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളാണ് സീതയിലുണ്ടായിരുന്നത്. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ചായിരുന്നു സീത-ഇന്ദ്രന്‍ വിവാഹം ലൈവായി നടത്തിയത്. ആരാധകരും പങ്കെടുത്തിരുന്നു ചടങ്ങില്‍. ഫ്ളവേഴ്സിലെ തന്നെ ടമാര്‍ പഠാര്‍ എന്ന പരിപാടിയിലും സ്വാസികയും സീരിയലിലെ മറ്റുതാരങ്ങളും പങ്കെടുക്കുന്നുണ്ട്. ഫ്ളവേഴ്സിലെ സീരിയല്‍  താരങ്ങള്‍ അന്യോന്യം ടീമുകളായി മത്സരിക്കുന്ന ഷോയില്‍ പലതരം ഗെയിമുകളും പാട്ടും നൃത്തവുമൊക്കെ ഉണ്ടാകാറുണ്ട്. ഷോയിലെ ഒരു മത്സരത്തിനിടെ തന്റെ പ്രണയത്തെക്കുറിച്ച സ്വാസിക വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സീരിയലിലെ ഇരുവരുടെയും കെമിസ്ട്രിയും പ്രണയവുമൊക്കെ കണ്ട് ഷാനവാസും സ്വാസികയും പ്രണയത്തിലാണോയെന്ന സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സീതയും ഇന്ദ്രനുമായെത്തുന്നതിനിടയിലായിരുന്നു ഈ ചോദ്യം. എന്നാല്‍ സീരിയലിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്നാണ് ഇരുവരും പറഞ്ഞത്. താന്‍ വിവാഹിതനാണെന്ന് ഷാനവാസും വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ താന്‍ പ്രണയത്തിലാണെന്നാണ് സ്വാസിക തുറന്നുപറഞ്ഞിരിക്കുന്നത്. മനസ്സില്‍ പ്രണയമുള്ളതിനാലാണ് ഗെയിമിനിടയില്‍ ചുവന്ന കളര്‍ തന്നെ കണ്ടുപിടിച്ചതെന്നായിരുന്നു താരം പറഞ്ഞത്. 
 
മനസ്സില്‍ പ്രണയമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ അതാരാണെന്നതിനെക്കുറിച്ച് അവതാരക ചോദിക്കുകയായിരുന്നു. എന്നാല്‍ വേറൊന്നും പറയില്ലെന്നും അതൊക്കെ പിന്നീടെന്നായിരുന്നു സ്വാസിക പറഞ്ഞത്. സഹതാരങ്ങളില്‍ പലരും ഇതേക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിരുന്നില്ല. വിവാഹത്തിനായി വിളിക്കുമെന്നും മേയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സ്വാസിക പറയുന്നു. ഷോയില്‍ ഒപ്പമുളള മാന്‍വിക്കും സ്വാസികയുടെ വിവാഹത്തെക്കുറിച്ച് അറിയാം.സ്വാസികയുടെ അടുത്ത സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരിയുമാണ് മാന്‍വി. സീതയില്‍ ഇന്ദ്രന്റെ സഹോദരിയായെത്തുന്നതും ഈ താരമാണ്. സ്വാസികയ്‌ക്കൊപ്പം മാന്‍വിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മേയിലാണ് വിവാഹമെന്നായിരുന്നു മാന്‍വിയും പറഞ്ഞത്. സ്വാസികയുടെ വരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാന്‍വിയും പുറത്തുവിട്ടിരുന്നില്ല.അതേസമയം സ്വാസിക പ്രണയിക്കുന്നത് അഭിനയരംഗത്ത് തന്നെയുള്ള ഒരു നടനെയെന്നാണ്് സൂചനകള്‍ എത്തുന്നത്.
 
നടി പ്രീത പ്രദീപിന് പിന്നാലെ മിനിസ്‌ക്രീനിലെ മറ്റൊരു താരം കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.വരും ദിനങ്ങളില്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന പരിപാടിക്കിടയില്‍ വെച്ചാണ് സ്വാസിക വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. നേരത്തെ ഇതേ വേദിയില്‍ വെച്ചാണ് പ്രീതയും വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രീതയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടമാര്‍ പഠാര്‍ വേദിയില്‍ കരിമിഴിക്കുരുവിയെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം സ്വാസികയും നവീനും നൃത്തം ചെയ്തിരുന്നു. സ്വാസികയുടെ എക്‌സ്പ്രഷന്‍ പൊളിച്ചുവെന്നും ഷാനിക്കയായിരുന്നു വേണ്ടിയിരുന്നതെന്നുമാണ് ആരാധകരുടെ കമന്റ്. അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും ആരാധകര്‍ പറയുന്നു.
Read more topics: # Seetha,# Serial,# Swasika,# marriage
Miniscreen Actress Swasika marriage will be on may

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക