സിനിമയെകാളും വേഗത്തിൽ പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റുന്ന ആൾക്കാരാണ് മിനിസ്ക്രീൻ കഥാപത്രങ്ങൾ. ആദ്യ സീരിയലുകളിലൂടെ തന്നെ ശ്രദ്ധ കൈവരിക്കുന്ന ഇവരില്‍ പലരും പിന്നീടും സീരിയലുകളില്‍ തന്നെ നിറഞ്ഞ് നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഭ്രമണം സീരിയലിലെ നിതയായി വന്ന നടി നന്ദന ആനന്ദ് സീരിയലില്‍ നിന്നും സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ്. കുറെയധികം നാളത്തെ അനുഭവം കൊണ്ട് മാത്രമേ മിക്ക സീരിയൽ ആൾക്കാരും സിനിമയിലോട്ട് കടക്കാറുള്ളു. 'ചെമ്പട്ട്', 'ഭ്രമണം' എന്നീ പരമ്പരകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ നടിയാണ് നന്ദന ആനന്ദ്. പക്ഷേ 'ഭ്രമണ'ത്തിന് ശേഷം മിനി സ്ക്രീനിൽ നന്ദനയെ ആരും കണ്ടില്ല. ഇത്രയും ഹിറ്റായ ഒരു പരമ്പര കഴിഞ്ഞ് മറ്റ് പരമ്പരകളിലൊന്നും നന്ദനയെ കാണാതായപ്പോള്‍ പ്രേക്ഷകർ പലരും തങ്ങളുടെ സ്വന്തം നീത സീരിയൽ ലോകം വിട്ടെന്ന് കരുതി. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് ശേഷം നന്ദന തിരിച്ചെത്തുകയാണ്. ഒരു വ്യത്യാസം മാത്രം ഇക്കുറി മിനി സ്ക്രീനിലല്ല ബിഗ് സ്ക്രീനിലാണ്. 'മാരത്തോൺ' എന്ന സിനിമയിലൂടെ നായികയായെത്തുന്ന നന്ദന ആനന്ദ് 'സമയം മലയാള'ത്തിനോട് മനസ്സ് തുറക്കുന്നു.
അപ്രതീക്ഷിതമായ വരവായിരുന്നു സീരിയലിലേക്ക് എങ്കിലും സിനിമയിരുന്നു തന്റെ സ്വപ്നം എന്ന നടി പറയുന്നു. ഇത്രയും പെട്ടെന്നു ആ സ്വപ്നം നടക്കുമെന് താൻ കരുതീല എന്നും ഇതൊരു ഭാഗ്യമായി തന്നെയാണ് കാണുന്നതെന്നും നടി പറയുന്നു. ഇതുവരെ രണ്ട സീരിയലുകളിലാണ് നടി പ്രേക്ഷകരുടെ മുന്നിൽ വന്നത്. ഏഷ്യാനെറ്റിലെ ചെമ്പട്ടും, മഴവില്‍ മനോരമയിലെ ഭ്രമണവുമാണ് ഇവ രണ്ട് . ഇത് കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം താൻഒരു ബ്രേക്കെടുത്തു എന്നും സിനിമയിലേക്കുള്ള എന്‍ട്രിക്ക് വേണ്ടിയാണ് ആ ബ്രേക്കെന്നും നടി പറയുന്നു. എല്ലാവര്ക്കും സിനിമയാണ് ലക്ഷ്യമെന്നും അത് തന്നെ താനും ഭ്രാന്തമായി ആഗ്രഹിച്ചു എന്നും നടി പറയുന്നു. അതിനിടെയാണ് മാരത്തോണ്‍ സിനിമയുടെ കാസ്റ്റിങ് കോള്‍ കണ്ട് ഓഡിഷന് പോവുന്നതും സിനിമയിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതുമെന്നും നടി പറയുന്നു. പാലക്കാട് മനയിലായിരുന്നു ഓഡിഷനിന്നും ആദ്യം ഒരു സീൻ അഭിയനയിക്കാനാണ് പറഞ്ഞതെന്നും നടി പറയുന്നു. കാമുകനെ നോക്കി കണ്ണുകള്‍ കൊണ്ട് എക്‌സ്പ്രഷന്‍ ഇടുന്നൊരു സീനായിരുന്നു അതെന്നും, ചെയ്ത ഉടനെ തന്നെ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു എന്നും നടി പറഞ്ഞു. ശിവ ഹരിഹരനാണ് ചിത്രത്തിലെ നായകന്‍. ഡൽഹിയിൽ പഠിച്ചു വളർന്നതുകൊണ്ട് ഡബ്ബിങ് ആര്ടിസ്റ്റാൻ ശബ്ദം നൽകിയതെന്നും നടി പറയുന്നു. നവാഗതനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന മാരത്തോണ്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഡിസംബറിൽ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. മലയാള സിനിമയിലെ നിരവധിപേര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മരുത് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ അജിത് പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് മാരത്തോണ്‍.
വളരെ പെട്ടെന്നു തന്നെ സീരിയലിൽ നിന്ന് സിനിമയിലേക് പറക്കാൻ ഭാഗ്യം തന്നെ വേണം. നന്ദന കുടുംബത്തോടൊപ്പം ഡൽഹിയിലാണ് തമയ്ക്കുന്നത്. ഏഴ് വര്‍ഷമായി ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്ന ഒരു നർത്തകി കൂടിയാണ് നന്ദന. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സീരിയലിലേക്ക് ഓഡിഷന്‍ വഴി അവസരം കിട്ടുന്നതെന്നും അതുബ്‌വളരെ അപ്രതീക്ഷിതമായിരുന്നു എന്നും നടി പറയുന്നു. ഭ്രമണം സീരിയലിലെ പ്രകടനത്തിന് പുരസ്‌കാരവും ലഭിച്ചു. ഭ്രമണം കഴിഞ്ഞപ്പോള്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് എക്‌സാം വന്നതോടെയാണ് അഭിനയത്തില്‍ നിന്നും ഒരു ബ്രേക്ക് എടുത്തത് എന്നും നദി പറയുന്നു. ഇപ്പോൾ പഠിത്തവും ഡാൻസും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന നടി ഡിഗ്രി വിദ്യാർത്ഥിനിയാണ്. ഭ്രമണത്തിലെ നീത എന്ന എന്റെ കഥാപാത്രം നല്ലതായിരുന്നു. നല്ലൊരു കുട്ടിയായും ആല്‍ക്കഹോളിക്ക് ആയും കാമുകിയായിട്ടുമൊക്കെ പല പല തലങ്ങളിലുള്ള കഥാപാത്രമായിരുന്നു. പരമ്പരയുടെ തുടക്കത്തിലെ നെഗറ്റീവ് ഇമേജില്‍ നിന്ന് ഒടുവില്‍ നല്ല കുട്ടി ഇമേജിലേക്ക് വന്നപ്പോഴാണ് പ്രേക്ഷകരില്‍ പലരും എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു സീരിയലില്‍ ഇത്രയധികം തലങ്ങളുള്ള ക്യാരക്ടര്‍ ലഭിച്ചത് വലിയ ഭാഗ്യമായിട്ടാണ് താൻ കാണുന്നതെന്നും, അതിലൂടെയാണ് നല്ല രീതിയില്‍ ഒരു എക്‌സപോഷറാണ് ലഭിച്ചതെന്നും നടി പറഞ്ഞു.
ഭ്രമണം പരമ്പരയ്ക്ക ശേഷം നിരവധി ഓഫറുകള്‍ തനിക്ക് വന്നിരുന്നു എന്നും സീരിയല്‍ ചെയ്താല്‍ സിനിമ കിട്ടില്ലെന്നൊരു തോന്നല്‍ ഉണ്ടായിരുന്നു അതുകൊണ്ടാണ് ഓഫറുകൾ വേണ്ട എന്ന വച്ചെതെന്നും നടി പറയുന്നു. വീണ്ടുമൊരു സിനിമയ്ക് വേണ്ടി ഓഫർ വന്നിട്ടുണ്ടെന്നും സംസാരം നടക്കുകയാണെന്നും നടി പറഞ്ഞു.