Latest News

ഒരു ചെറിയ തട്ടുകടയുടെ മുന്നില്‍ നിന്ന് ചായകുടിക്കുന്ന ബിഗ്ബോസ് താരങ്ങള്‍; അനിയന്‍ മിഥുന്‍ പങ്കുവെച്ച ആ ചിത്രം വൈറലായതും കമെന്റുമായി സെറീന; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ 

Malayalilife
ഒരു ചെറിയ തട്ടുകടയുടെ മുന്നില്‍ നിന്ന് ചായകുടിക്കുന്ന ബിഗ്ബോസ് താരങ്ങള്‍; അനിയന്‍ മിഥുന്‍ പങ്കുവെച്ച ആ ചിത്രം വൈറലായതും കമെന്റുമായി സെറീന; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ 

ബിഗ് ബോസ് മലയാളം സീസണ്‍ 5-ലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ താരമാണ് അനിയന്‍ മിഥുന്‍. ഷോയിലെ 'ലൈഫ് സ്റ്റോറി' ടാസ്‌കില്‍ മിഥുന്‍ പറഞ്ഞ, വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച 'പട്ടാള പ്രണയകഥ' പ്രേക്ഷകര്‍ അത്രവേഗം മറക്കാനിടയില്ല. ഇപ്പോഴിതാ, തന്റെ പഴയ കഥയെ മുന്‍നിര്‍ത്തി സ്വയം ട്രോളിക്കൊണ്ടുള്ള അനിയന്‍ മിഥുന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയും സുഹൃത്തുമായ സെറീനയ്ക്കൊപ്പമുള്ള ഒരു എഐ ചിത്രമാണ് മിഥുന്‍ പങ്കുവെച്ചത്. 'വേറെ ആരും ഫ്രീയായിരുന്നില്ല, അതിനാല്‍ സഹോദരി സെറീനയ്‌ക്കൊപ്പം ഒരു AI ടീ ഡേറ്റ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് താഴെ സെറീന നല്‍കിയ കമന്റും അതിന് മിഥുന്‍ കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

 ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ 'ചായ കുടിച്ചപ്പോള്‍ പറഞ്ഞ കഥയും പറയട്ടെ?' എന്ന് സെറീന ചോദിച്ചതോടെ മിഥുന്‍ സ്വയം ട്രോളിക്കൊണ്ട് രംഗത്തെത്തി.'അല്ലെങ്കിലും ഞാന്‍ പറഞ്ഞ കഥയെ വെല്ലുന്ന വലിയ കഥയൊന്നും ഇതുവരെ ആരും ഇറക്കിയിട്ടില്ലാ...' എന്നായിരുന്നു മിഥുന്റെ രസകരമായ മറുപടി. 

 ഇതോടെ ആരാധകരും കമന്റ് ബോക്‌സ് കീഴടക്കി. ചിത്രത്തില്‍ മേശപ്പുറത്തിരിക്കുന്ന ബിസ്‌കറ്റ് ചൂണ്ടിക്കാണിച്ച്, 'തോക്കിനു പകരം ബിസ്‌ക്കറ്റ് ആണല്ലോ വെച്ചേക്കുന്നത്' എന്ന രീതിയിലുള്ള ട്രോളുകളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

sereena trolled aniyan midhun

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES