Latest News

അല്ലിയാമ്പലിലെ അല്ലിയായി മലയാളികളുടെ മനം കവര്‍ന്ന പെണ്‍കുട്ടി; പല്ലവി ഗൗഡയുടെ തകര്‍പ്പന്‍ ഡബ്‌സ് മാഷ് കണ്ട് അമ്പരന്ന് ആരാധകര്‍; ഡബ്‌സ്മാഷ് വൈറല്‍

Malayalilife
അല്ലിയാമ്പലിലെ അല്ലിയായി മലയാളികളുടെ മനം കവര്‍ന്ന പെണ്‍കുട്ടി; പല്ലവി ഗൗഡയുടെ തകര്‍പ്പന്‍ ഡബ്‌സ് മാഷ് കണ്ട് അമ്പരന്ന് ആരാധകര്‍; ഡബ്‌സ്മാഷ് വൈറല്‍

പുതിയതായി ആരംഭിച്ച സീ കേരളം ചാനലിലെ ജനപ്രിയമായ സീരിയലാണ് അല്ലിയാമ്പല്‍. സീരിയലില്‍ അല്ലി എന്ന നാടന്‍ പെണ്‍കുട്ടിയായി അഭിനയിക്കുന്നത് കന്നട നടിയായ പല്ലവി ഗൗഡയാണ്. നടി മലയാളി ആണെന്നാണ് മിക്ക പ്രേക്ഷകരുടേയും ധാരണ. കഴിഞ്ഞ ദിവസം നടി ടിക് ടോക്കിലുടെ പങ്കുവച്ച വീഡിയോകളാണ് ഇപ്പോള്‍ തരംഗമാകുന്നത്. 

ചുരുങ്ങിയ കാലം കൊണ്ടാണ് സീ ചാനലിലെ അല്ലിയാമ്പല്‍ എന്ന സീരിയല്‍ ജനപ്രിയമായി മാറിയത്. സീരിയലില്‍ അല്ലിയുടേയും വിക്രമിന്റേയും പ്രണയമാണ് വരച്ചുകാട്ടുന്നത്. കുട്ടനാടന്‍ ഗ്രാമീണ ഭംഗിയും പശ്ചാത്തലവുമാണ് സീരിയലില്‍ ഒരുക്കിയിരിക്കുന്നത്. ഇതിലെ അല്ലി എന്ന കഥാപാത്രം തന്നെയാണ് ഏറ്റവും ശ്രദ്ധേയം. ശാലീന സൗന്ദര്യം തുളുമ്പുന്ന മലയാളി പെണ്‍കുട്ടിയായിട്ടാണ് അല്ലി സീരിയലിലെത്തുന്നത്. എന്നാല്‍ ഈ നായിക മലയാളി അല്ല എന്നതുതന്നെ ഏവരേയും അമ്പരപ്പിക്കുന്നത്. കന്നടയിലെ തിരക്കുള്ള നടിയായ പല്ലവി ഗൗഡയെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിപ്പിച്ചത് സീ കേരളം വിനോദ ചാനലിലൂടെയാണ്. 

കന്നടയിലെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ പല്ലവി ഗൗഡയുടെ ഡബ്‌സ്മാഷ് വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാളം കോമഡികളും പാട്ടുകളും ഹിന്ദി പാട്ടുകളും സംഭാഷണങ്ങളുമെല്ലാം താരം പങ്കുവയ്ക്കുന്നുണ്ട്. 

dubsmash malayalam actor pallavi gouda

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക