കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ചത് 24 മണിക്കൂറിലേറെ സമയം; പ്രതിഫലം പോയിട്ട് യാത്രബത്തയോ ഭക്ഷണമോ പോലും ലഭിക്കാതെ വന്നതോടെ പ്രതിഷേധവുമായി  ബാലതാരങ്ങളും രംഗത്തെത്തി; കോടികള്‍ വാരിയെറിഞ്ഞ സീ കേരളത്തിന്റെ ജനപ്രിയ സീരിയലില്‍ നിന്ന് അഭിനേതാക്കളായ കുട്ടികള്‍ക്ക് പ്രതിഫലം കിട്ടാനുള്ളത് ലക്ഷങ്ങള്‍; കുട്ടികുറുമ്പന്‍ സീരിയല്‍ വിവാദത്തിലാകുമ്പോള്‍ 

എം.എസ് ശംഭു
topbanner
കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ചത് 24 മണിക്കൂറിലേറെ സമയം; പ്രതിഫലം പോയിട്ട് യാത്രബത്തയോ ഭക്ഷണമോ പോലും ലഭിക്കാതെ വന്നതോടെ പ്രതിഷേധവുമായി  ബാലതാരങ്ങളും രംഗത്തെത്തി; കോടികള്‍ വാരിയെറിഞ്ഞ സീ കേരളത്തിന്റെ ജനപ്രിയ സീരിയലില്‍ നിന്ന് അഭിനേതാക്കളായ കുട്ടികള്‍ക്ക് പ്രതിഫലം കിട്ടാനുള്ളത് ലക്ഷങ്ങള്‍; കുട്ടികുറുമ്പന്‍ സീരിയല്‍ വിവാദത്തിലാകുമ്പോള്‍ 

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്ത ശ്രദ്ധേയമായ സീരിയലയിലിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ പരാതിയുമായി അഭിനയച്ച് ബാലതാരങ്ങളുടെ മാതാപിതാക്കള്‍. ചാനലില്‍ സംപ്രേക്ഷണം കുട്ടികുറുമ്പന്‍ സീരിയലിനെതിരെയാണ് സാമ്പത്തിക തട്ടിപ്പ് പരാതിയുമായി അഭിനേതാക്കളായ കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുന്നത്. സീരിയല്‍ തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പെട്ടന്നു തന്നെ നിര്‍ത്തുകയായിരുന്നു.

പരമ്പര സംപ്രേക്ഷണം ചെയ്ത ട്രാവന്‍കൂര്‍ ടെലിഫിലിംസ് ഉടമ തൃശൂര്‍ വെളയാനാട് സ്വദേശി ഇന്ദിരാദേവി പത്മനാഭനും, ഇവരുടെ മരുമകന്‍ എം.സി അരുണിനുമെതിരെയാണ് കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയം ശിശുക്ഷേമ സമിതിയുടെ ഉള്‍പ്പടെ പരിഗണനയിലെത്തിയെങ്കിലും പ്രതിഫലം നല്‍കാതെ കുട്ടികള്‍ക്ക് വണ്ടിചെക്ക് നല്‍കി പറ്റിക്കുകയാണെന്നാണ്  പരാതിയില്‍ ആരോപിക്കുന്നത്. 

കഴിഞ്ഞ ഓഗസ്റ്റില്‍ ഏറെ കൊട്ടിഘോഷിച്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡായ സീ ഗ്രൂപ്പ് മലയാളം ചാനലുമായി എത്തിയത്. വിനോദ പരിപാടികള്‍ കോര്‍ത്തിണക്കിയ സംപ്രേക്ഷണമാണ് സീ കേരളം നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സീരിയലുകളടക്കം പല പരിപാടികളും ശ്രദ്ധ നേടുകയും ചെയ്തു. ഇതില്‍ പ്രേക്ഷ ശ്രദ്ധ നേടിയ സീരിയലായിരുന്നു കുട്ടികുറുമ്പന്‍. പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ ടി.ജി ഗിരീഷ് ബാബുവിന്റെ മകന്‍ മാസ്റ്റര്‍ സൂര്യജിത്താണ് പ്രധാന വേഷത്തിലെത്തിയത്. ഇവരെ കൂടാതെ ലച്ചു എന്ന വേഷത്തിലെത്തിയ മാവലിക്കര സ്വദേശി പ്രിജീ ജയകുമാറിന്റെ മകള്‍ പ്രിജിത, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പ്രമോദിന്റെ മകന്‍ അതുല്‍ എന്നിവരും പ്രധാന റോളിലെത്തിയിരുന്നു.

ഒരു വര്‍ഷത്തിനടുത്ത് സംപ്രേക്ഷണം ചെയ്ത സീരിയല്‍ സാമ്പത്തിക ബാധ്യത ഏറിയതോടെ സീ കേരളം നിര്‍ത്തലാക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഏറിയിരുന്നതിനാല്‍ ബാലതാരങ്ങള്‍ അഭിനയിക്കാന്‍ പോലും തയ്യാറാകാതിരുന്നപ്പോഴും സീകേരളത്തിന്റെ പ്രൊഡക്ഷന്‍ ഹെഡായ ബിന്ദു ഗോപനടക്കം അനുയിപ്പിച്ചാണ് ക്ലൈമാക്‌സ് രംഗം പോലും ഷൂട്ട് ചെയ്തതും. ആദ്യഘട്ടത്തില്‍ കൃത്യമായ പ്രതിഫലം കുട്ടികള്‍ക്ക് നല്‍കിയിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ ഇതുണ്ടായില്ല.

തിരുവനന്തപുരം സ്വദേശിയായ ഇന്ദിരാദേവി പത്മനാഭന്റെ പേരിലാണ് ഇവരുടെ മരുമകനായ അരുണ്‍ കുമാര്‍ പരമ്പര നിര്‍മിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെ ലീഡ് റോള്‍ അവതരിപ്പിച്ച മാസ്റ്റര്‍ സൂര്യജിത്തിന് പ്രതിഫല തുകയായ 1,61000 രൂപയും മാവേലിക്കര സ്വദേശിയായ ബാലതാരത്തിന് പ്രതിഫലതുകയായ 83,000 രൂപയും തിരുവനന്തപുരം സ്വദേശിയായ പ്രമോദിന്റെ മകന് 67,000 രൂപയും ബാക്കി പ്രതിഫലം നല്‍കണമെന്നും ശിശു ക്ഷേമ സമിതി ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ സീരിയലിന്റെ നിര്‍മാതാവ് അരുണ്‍ വണ്ടിചെക്ക് നല്‍കി പറ്റിക്കുകയാണെന്നായിരുന്നു മാതാപിതാക്കള്‍ ആരോപിക്കുന്നത്. തന്റെ പേരില്‍ നല്‍കിയ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലുള്ള ചെക്കില്‍ നിന്ന് തുക 73,000, 72,000 എന്നീ ഇനത്തിലാണ് ചെക്ക് നല്‍കിയത്.

സൂര്യജിത്തിന് ചെക്ക് നല്‍കിയത്.  എന്നാല്‍ അരുണിന്റെ അക്കൗണ്ടില്‍ വേണ്ടത്ര ബാലന്‍സില്ലെന്ന് കാണിച്ച് ഈ ചെക്കുകള്‍ മടങ്ങുകയായിരുന്നു. പിന്നീട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ 72,000 രൂപ പ്രതിഫലം നല്‍കിയിട്ടുണ്ട്.  ഇനി വിദ്യാഭ്യാസ ചിലവുള്‍പ്പടെ കോമ്പന്‍സിയേഷന്‍ ഇനത്തിലുള്ള തുക ശിശുക്ഷേമ സമിതി മുന്‍പാകെ തീര്‍പ്പാ്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിരവധി എപ്പിസോഡ് പിന്നിട്ട സീരിയലിന് ഒരുകോടി ഏഴ് ലക്ഷം രൂപയിലധികം സീ കേരളം നല്‍കിയിട്ടുണ്ട്. എന്നാല്‍ സീരിയലിന് ആകെ ചിലവായത് 55 ലക്ഷം രൂപയാണെന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. 

മഴവില്‍ മനോരമയിലെ കുട്ടറുമ്പന്‍ പരമ്പരയടക്കം മലയാളം, തമിഴ് സിനിമകളില്‍ നിരവധി വേഷം ചെയ്ത ബാലതാരമാണ് കുട്ടിക്കുറുമ്പനില്‍ ലീഡ് റോളിലെത്തിയ എത്തിയ സൂര്യജിത്ത്. നിരവധി ഓഡിഷനുകള്‍ നടത്തിയാണ് ചാനല്‍ കുട്ടികളെ പരമ്പരയിലേക്ക് സെലക്ട് ചെയ്തതും.തുടര്‍ച്ചായായി മുപ്പത് ദിവസം ഷൂട്ട് ചെയ്താണ് പല പരമ്പര എയര്‍ ചെയ്ത സന്ദര്‍ഭങ്ങള്‍ എത്തിയത്.

24 മണിക്കൂറിന് മുകളില്‍ ഡബ്ബിങ് അടക്കമുള്ള കാര്യങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുകയും ചെയ്തു. ഭക്ഷണം പോലും കൃത്യതയോടെയും വൃത്തിയോടെയും ലഭിച്ചിരുന്നില്ലെന്നും കുട്ടികള്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ സീ കേരളം ചാനല്‍ ഫ്‌ളോറിലെത്തി പ്രതിഷേധം വരെ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

കുട്ടികള്‍ പ്രധാനറോളുകളിലെത്തുന്ന സീരിയലില്‍ ആദി എന്ന കുട്ടിയുടേയും സുഹൃത്തുക്കളുടേയും കഥയാണ് പറയുന്നത്. കുട്ടികുറുമ്പനായി അരങ്ങിലെത്തിയത് പാലക്കാട് സ്വദേശിയായ മാസ്റ്റര്‍ സുര്യജിത്തായിരുന്നു.

controversy over kuttykurumban serial

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES