വില്ലത്തി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ലക്ഷ്മിപ്രിയ. ചുരുക്കം കഥാപാത്രങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല. എന്നാല്‍ സീരിയലില്‍ കണ്ട ലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്.
ഭാഗ്യദേവ എന്ന സീരിയിലിലെ ശിവ കാമിയായും കറുത്തമുത്ത് ആദ്യ ഭാഗത്തിലെ കന്യയായും മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ലക്ഷ്മി പ്രിയ.
കൊല്ലം സ്വദേശികളായ അജയ്കുമാര്‍-മിനി അജയ് എന്നിവരാണ് ലക്ഷ്മി പ്രിയയുടെ മാതാപിതാക്കള്‍. പ്രിയങ്ക അജയ് ആണ് താരത്തിന്റെ സഹോദരി. നടി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് ലക്ഷ്മി. സ്‌കൂള്‍ പഠന കാലത്ത് നൃത്തത്തിലും മോണോ ആക്ടിലുമൊക്കെ ലക്ഷ്മി സജീവയായിരുന്നു. സൂര്യ ടിവിയിലെ ഗീതാഞ്ജലി എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയത്തിലേക്ക് എത്തുന്നത്.
എന്നാല്‍ മഴവില്‍ മനോരമയിലെ ഭാഗ്യ ദേവത എന്ന സീരിയലിലെ ശിവകാമി എന്ന നെഗറ്റീവ് കഥാപാത്രമാണ് താരത്തിന് ശ്രദ്ധനേടിക്കൊടുത്തത്. പിന്നീടാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കറുത്തമുത്തിന്റെ ആദ്യ ഭാഗത്തില്‍ കന്യയായി താരം എത്തുന്നത്. പ്രശ്‌സ്ത സീരിയല്‍ താരം ശരണ്യ ശശിയാണ് തുടക്കത്തില്‍ കന്യയെ അവതരിപ്പിച്ചിരുന്നത് എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ താരം സീരിയലില്‍ നിന്നും മാറിയതോടെ ലക്ഷ്മിപ്രിയയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.
കന്യ എന്ന നെഗറ്റീവ് കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തില്‍ സജീവയായിരുന്നപ്പോഴും തന്റെ വിദ്യാഭ്യാസം തുടര്‍ന്നിരുന്നു. മെഡിക്കല്‍ സ്റ്റുഡന്റാണ് ലക്ഷ്മി.വില്ലത്തിയായി പ്രേക്ഷക മനസ്സ് കീഴടക്കിയ ലക്ഷ്മിയെ പിന്നീട് അധികം സീരിയലിലൊന്നും കണ്ടിട്ടില്ല. എന്നാലിപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ആരാദ്യം പാടും എന്ന പരിപാടിയില്‍ പങ്കെടുക്കാനായി താരം എത്തിയിരുന്നു. സീരിയല്‍ ടീമുകളായി എത്തുന്ന പരിപാടിയില്‍ കറുത്തമുത്ത് ടീം അംഗങ്ങള്‍ക്കൊപ്പമാണ് ലക്ഷ്മി എത്തിയത്.
മുന്‍പ് സീരിയലില്‍ തനി നാടന്‍ പെണ്‍കുട്ടിയായി കണ്ട ലക്ഷ്മി ഇപ്പോള്‍ മോഡേണ്‍ ലുക്കില്‍ കണ്ടതോടെ ആരാധകര്‍ അമ്പരന്നിരിക്കയാണ്. സ്‌ക്രീനില്‍ സാരിയിലും ചുരിദാറിലുമൊക്കെ മാത്രം കണ്ടിരുന്ന താരം സത്യത്തില്‍ മോഡേണാണ്. സീരിയലില്‍ നിന്നും മാറി നില്‍ക്കുമ്പോഴും മോഡലിങ് രംഗത്ത് ലക്ഷ്മി സജീവയാണ്. താരത്തിന്റെ മോഡേണ്‍ ലുക്കിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കുന്നത്.