Latest News

എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാൻ പാടില്ല; മനസ്സ് തുറന്ന് ലക്ഷ്മിപ്രിയ

Malayalilife
എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാൻ പാടില്ല; മനസ്സ് തുറന്ന്  ലക്ഷ്മിപ്രിയ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ.  ബിഗ്‌ബോസ് മലയാളം നാലാം പതിപ്പിലെ മത്സരാര്‍ത്ഥിയായി താരം എത്തിയിരിക്കുകയാണ്.   ലക്ഷ്മിപ്രിയ ഇന്ന് കാണുന്ന വിധത്തില്‍ ജീവിതത്തില്‍ പല ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് എത്തി നില്‍ക്കുന്നത്.  താരം ഇക്കാര്യങ്ങള്‍ ബിഗ് ബോസില്‍ എത്തിയ ശേഷവും വെളിപ്പെടുത്തിയിരുന്നു. എന്നാൽ  ഇപ്പോള്‍ ഭർത്താവിനെക്കുറിച്ച് സഹമത്സരാർത്തിയായ ശാലിനിയോട് ലക്ഷ്മിപ്രിയ പറയുന്നതിങ്ങനെയാണ്

‘ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. ഞാൻ അങ്ങനെയൊന്നും പിരിഞ്ഞിരുന്നിട്ടില്ല. പത്തൊമ്പത് വർഷമായി ഒന്നായി ജീവിക്കുകയാണ്. വല്ലപ്പോഴും പ്രോ​ഗ്രാമിനും മറ്റുമായി ദുബായിലൊക്കെ പോകുമ്പോഴാണ് ഞാനും ജയേഷേട്ടനും പിരിഞ്ഞിരിക്കാറുള്ളത്. മകൾ മാതുവിനെ കൊവിഡൊക്കെയായതിനാൽ ഞാൻ കൂടെ കൊണ്ടുപോകില്ല. വിദേശത്ത് പ്രോ​ഗ്രാം കുറച്ച് ദിവസമെ ഉണ്ടാകൂ. അപ്പോൾ പോലും നിരന്തരം വീഡിയോ കോളൊക്കെ ചെയ്തുകൊണ്ടിരിക്കും. എപ്പോഴും ജയേഷേട്ടനും ഞാനും ഫോണിൽ സംസാരിക്കുന്ന വ്യക്തികളല്ല.’

എന്റെ തിരക്കൊക്കെ ചേട്ടന് മനസിലാകും. പിന്നെ എന്നെ വിളിച്ചിട്ട് ഞാൻ എടുത്തില്ലെങ്കിൽ‌ വിഷമമാകും എന്നതിനാൽ അദ്ദേഹം വിളിക്കില്ല. പിന്നെ ഭക്ഷണം ഒക്കെ കഴിക്കുന്ന സമയത്ത് ഞാൻ ഫ്രീയായിരിക്കുമ്പോൾ വിളിക്കും. അതിന് ഇടയ്ക്ക് വഴക്കുണ്ടാകും ചേട്ടൻ. ഞാൻ വിളിച്ചാൽ മകളുടെ കാര്യങ്ങളാണ് ആദ്യം ചോദിക്കുന്നത്. ചിലപ്പോൾ ജയേഷേട്ടന്റെ കാര്യം ചോദിക്കാൻ മറന്ന് പോകും. പിന്നെ ഞാൻ പറയും ജയേഷേട്ടൻ മുതിർന്നകൊണ്ടാണ് ചോദിക്കാത്തതെന്ന്. അദ്ദേഹത്തിന് എന്നെ മനസിലാകും. ഞാൻ ചേട്ടനെ പിരിഞ്ഞ് നിന്നിട്ടേയില്ല. ആയിരം ശതമാനം ഞാൻ പറയും അദ്ദേഹം എന്റെ ഭാ​ഗ്യമാണ്.’

ജയേഷ് എന്നൊരാളില്ലെങ്കിൽ ഇന്ന് ലക്ഷ്മി പ്രിയ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തെ തന്നതിന് ഞാൻ എന്നും ദൈവത്തോട് നന്ദി പറയും. എന്റെ ചേട്ടന്റെ കാലിൽ ഒരു മുള്ള് പോലും കൊള്ളിക്കല്ലേയെന്ന്. എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാൻ പാടില്ല. എനിക്ക് ഭയങ്കരമായി അദ്ദേഹത്തെ മിസ് ചെയ്യുന്നു.

Actress lekshmi priya words about husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക