Latest News

ദൈവം തരുന്നത് നിഷേധിക്കും പോലെയാണ്; ആ ദിവസമത്രയും കൈക്കുഞ്ഞുമായി താന്‍ കൂട്ടിരിക്കുകയായിരുന്നു: ലക്ഷ്മി പ്രിയ

Malayalilife
ദൈവം തരുന്നത് നിഷേധിക്കും പോലെയാണ്; ആ ദിവസമത്രയും കൈക്കുഞ്ഞുമായി താന്‍ കൂട്ടിരിക്കുകയായിരുന്നു: ലക്ഷ്മി പ്രിയ

ലയാള ചലച്ചിത്ര പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം ഇപ്പോൾ ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥി കൂടിയാണ്. 
 സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ ലക്ഷ്മി  ഒരിക്കല്‍ താന്‍ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച്  മനസ് തുറന്നിരുന്നു. എന്നാൽ ഇപ്പോൾ മകള്‍ മാതംഗിയുടെ ജനനത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ,

എന്റെ 18-ാം വയസിലായിരുന്നു വിവാഹം. ജയേഷേട്ടന് പ്രായം 28 വയസായിരുന്നു. രണ്ട് തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. ഈ സമയത്താണ് സിനിമയില്‍ തിരക്ക് കൂടുന്നത്. അതോടെ കുഞ്ഞെന്ന ചിന്ത തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് ഒരുപാട് കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടുവെന്നാണ് താരം പറയുന്നത്. എന്നാല്‍ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ കുട്ടിയെ നോക്കാനുള്ള ജീവിത സാഹചര്യം കൂടി വേണമല്ലോ എന്നായിരുന്നു തങ്ങള്‍ ചിന്തിച്ചിരുന്നത്.

അങ്ങനെ കടന്നു പോയത് 12 വര്‍ഷങ്ങളായിരുന്നു. ഇനിയും വൈകിപ്പിക്കണ്ട എന്ന് തോന്നിയതോടെ മുപ്പതാമത്തെ വയസില്‍ വീണ്ടും ഗര്‍ഭിണിയാവുകയായിരുന്നു. ആറാം മാസത്തിലായിരുന്നുപ്രസവം. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ പ്രാര്‍ത്ഥനയായിരുന്നു. ഉറപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞത് മുതല്‍ ബ്ലീഡിംഗ് തുടങ്ങിയിരുന്നു. പല തവണ ആശുപത്രിയില്‍ പോകേണ്ടി വന്നിരുന്നു. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കിട്ടില്ലെന്ന് വരെ കരുതിയിരുന്നു.

ആറുമാസം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ഒരു ദിവസം ബ്ലീഡിംഗ് കൂടുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പോയി. ആദ്യമൊക്കെ ഡോക്ടര്‍മാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കുറച്ച് കഴിഞ്ഞതും അവരും നെട്ടോട്ടം തുടങ്ങുകയായിരുന്നു. ഇതോടെ അപകടത്തിന്റെ ചുവപ്പ് വെട്ടം കത്തുകയായിരുന്നു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി മൂന്ന് വട്ടം കുരുങ്ങിയിരുന്നു. ഇതോടെ കുഞ്ഞിനെ ജീവനോടെ കിട്ടുമോ ആരോഗ്യം മോശമാകുമോ എന്നൊക്കെ ഭയന്നു. ഇതോട സിസേറിയന്‍ നടത്തുകയായിരുന്നു. അബോധാവസ്ഥയിലും താന്‍ മുകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു കണ്‍മുന്നില്‍. ജനിക്കുമ്പോള്‍ മകള്‍ക്ക് ഒരു കിലോ മാത്രമായിരുന്നു തൂക്കം. മൂന്ന് ദിവസം ഐസിയുവിലായിരുന്നു മകള്‍. തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് ആണ്‍കുട്ടിയായിരിക്കുമെന്നായിരുന്നു. അതിനാല്‍ പെണ്‍കുട്ടിക്കുള്ള പേരൊന്നും കണ്ടുവച്ചിരുന്നില്ല. മാതംഗി എന്നാണ് മകളുടെ പേര്. ഈ പേരിട്ടത് താനായിരുന്നു. മൂകാംബിക ദേവിയാണ് മാതംഗി.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ കുഞ്ഞ് പിന്നീട് മതി എന്ന തീരുമാനം വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു. നീട്ടിവെക്കുന്നത് തെറ്റാണ്. ദൈവം തരുന്നത് നിഷേധിക്കും പോലെയാണ്. കുഞ്ഞിന് എല്ലാ രണ്ട് മണിക്കൂറിലും പാല് കൊടുക്കണമായിരുന്നു. ഇതിനായി ഓരോ രണ്ട് മണിക്കൂറിലും അലാം വച്ച് എഴുന്നേല്‍ക്കുകയായിരുന്നു. ഇതുകാരണം എവിടെയെങ്കിലും ഇരുന്നാല്‍ പോലും ഉറങ്ങി പോകുന്ന അവസ്ഥയായിരുന്നു ഭര്‍ത്താവിന്. ഒരിക്കല്‍ ഭര്‍ത്താവ് തിരുവനന്തപുരത്തേക്ക് അത്യാവശ്യമായി പോവുകയായിരുന്നു. യാത്രക്കിടെ കാര്‍ ഒരു ട്രക്കിന് അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാലിന് പരുക്കേറ്റു. കൈ ഒടിഞ്ഞു. ആംബുലന്‍സ് ഡ്രൈവറായിരുന്നു തന്നെ വിളിച്ചത്. അങ്ങനെ കുഞ്ഞിനേയും കൊണ്ട് സന്തോഷത്തോടെ ഇറങ്ങിയ അതേ ആശുപത്രിയില്‍ വീണ്ടുമെത്തുകയായിരുന്നു. 20 ദിവസം അദ്ദേഹം ഐസിയുവില്‍ കിടന്നു. ആ ദിവസമത്രയും കൈക്കുഞ്ഞുമായി താന്‍ കൂട്ടിരിക്കുകയായിരുന്നു. എന്തായാലും െൈദവം കൈവിട്ടില്ലെന്നും എല്ലാം പതിയെ ശരിയായി വന്നു.

Actress lekshmi priya words about daughter and husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES