ഏഷ്യാനെറ്റില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയല്‍ ഹലോ കുട്ടിച്ചാത്തന്‍ ഇപ്പോഴും പല പ്രേക്ഷകരും മറന്നിട്ടുണ്ടാകില്ല. നാലുകുട്ടികള്‍ക്കിടയില്‍ എത്തുന്ന കുട്ടിച്ചാത്തന്റെ രസകരമായ കഥയായിരുന്നു. സൂപ്പര്‍ ഹിറ്റായതിനാല്‍ തന്നെ രണ്ടാം ഭാഗവും സീരിയലിനുണ്ടായി. തമിഴിലേക്ക് മൊഴിമാറ്റി സീരിയല്‍ എത്തുകയും ചെയ്തു.
വീവി, വര്‍ഷ, നിമ്മി, റാം എന്നീ കുട്ടികള്‍ക്കിടയില്‍ എത്തപ്പെടുന്ന കുട്ടിച്ചാത്തന്‍ കുട്ടപ്പായിയുടെ കഥയായിരുന്നു ഹലോ കുട്ടിച്ചാത്തന്‍. ഇതില്‍ ബാലതാരങ്ങളായി അഭിനയിച്ചവരെല്ലാം ഇപ്പോഴും സിനിമാമേഖലയില്‍ തിളങ്ങുന്നവരാണ്. ചിലര്‍ക്കെങ്കിലും ബാലതാരങ്ങളായ ഇവരെ പരിചയമുണ്ടെങ്കിലും പലര്‍ക്കും ഇപ്പോള്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഗായിക അമൃത സുരേഷിന്റെ അനുജത്തി അഭിരാമി സുരേഷ്, ഇപ്പോഴത്തെ സൂപ്പര്‍ യുവതാരം ഷെയ്ന്‍ നിഗം, ശ്രദ്ധ ഗോകുല്‍, അഭയ് തമ്പി, നടന്‍ നീരജ് മാധവിന്റെ അനുജന്‍ നവനീത് മാധവ് എന്നിവരാണ് ഈ താരങ്ങള്‍. കുട്ടിച്ചാത്തന് ശേഷം പലരും പല വഴിക്കായെങ്കിലും ഇപ്പോള്‍ അഭിരാമി സുരേഷ് പങ്കുവച്ച ഒരു ചിത്രമാണ് പഴയകാലത്തേക്ക് കുട്ടിച്ചാത്തന്‍ ആരാധകരെ എത്തിച്ചത്. അഭിരാമി സുരേഷ് ആദ്യമായി വേഷമിട്ട സീരിയലായിരുന്നു കുട്ടിച്ചാത്തന്‍. ഇതിന് പിന്നാലെ ചില സിനിമകളിലും സജീവമായ താരം ഇപ്പോള്‍ ചേച്ചി അമൃത സുരേഷിനൊപ്പം അമൃതം ഗമയ ബാന്റുമായി തിരക്കിലാണ്.
വീവീയെ അവതരിപ്പിച്ച ഷെയ്ന്‍ ആകട്ടെ കിസ്മത്തിലൂടെ നായകനിരയിലേക്ക് എത്തി ഇഷ്‌കിലൂടെ മലയാള സിനിമയില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു. കുട്ടപ്പായി എന്ന കുട്ടിച്ചാത്തനെ അവതരിപ്പിച്ചത് നടന്‍ നീരജ് മാധവിന്റെ അനുജനായ നവനീത് ആണ്. ചില സിനിമകളിലും താരം ബാലതാരമായി ശ്രദ്ധനേടി. മികച്ച ഡാന്‍സര്‍ കൂടിയാണ് നവനീത്. മറ്റൊരു ബാലതാരമായ റാമിനെ അവിസ്മരണീയമാക്കിയത് അഭയ് തമ്പിയാണ്.
സംവിധായകന്‍ വിജി തമ്പിയുടെ മകനാണ് അഭയ് തമ്പി. വര്‍ഷയായി എത്തിയ കുട്ടിത്താരം ദുല്‍ഖറിനൊപ്പം പട്ടംപോലെയില്‍ നായികയായി എത്തിയ ശ്രദ്ധ ഗോകുലാണ്. പിന്നീട് ചില ആല്‍ബങ്ങളിലും ടിവി ആങ്കറുമായി എല്ലാം തിളങ്ങിയ ശ്രദ്ധ ഇപ്പോള്‍ ഫിലിപീന്‍സില്‍ പഠനത്തില്‍ കേന്ദ്രീകരിക്കുകയാണ്. എന്താലായും ബാലതാരങ്ങളുടെ പുതിയ രൂപങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.