മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരിപാടിയാണ് സരിഗമപ. പാട്ടിന്റെ മറ്റൊരു ലോകമാണ് സരിഗമപ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഷോയില്‍ വിജയി ആയത് ലിബിന്‍ സകറിയ ആണ്. അധ്യാപകനാവാന്‍ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്‍. ഷോയിലെ ഏറ്റവും ജനപ്രീയരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ലിബിന്‍. ഗോപി സുന്ദറിന്റെ പാട്ട് പാടി പിന്നണി ഗാന രംഗത്തിലേക്കും ലിബിന്‍ കടന്നിരുന്നു. ലിബിന്റെ ശബ്ദമികവിന് ധാരാളം ആരാധകരാണുള്ളത്. തൊടുപുഴയാണ് ലിബിന്റെ സ്വദേശം. എം എഡിന് പഠിക്കുകയാണ്. നിരവധി ഭക്തിഗാനങ്ങള്‍ പാടിയിട്ടുള്ള ലിബിന്‍ പക്ഷെ സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്നത് സരിഗമപ ഓഡിഷന്‍ വിജയിച്ചപ്പോള്‍ മാത്രമാണ്.
വീട്ടില്‍ ആരോടും പറയാതെയാണ് ഓഡിഷനില്‍ പങ്കെടുക്കുന്നത്. ഗോപി സുന്ദര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരുടെ മുന്നില്‍ പാടാന്‍ കഴിയുമെന്നതിലപ്പുറം ഞാന്‍ അതിനെ വലിയ ഒരു അവസരമായി ആദ്യം കണ്ടില്ലെന്നതാണ് സത്യം. എന്‍ട്രി കിട്ടിയപ്പോഴാണ് ഞാന്‍ മനസിലാക്കിയത് അത് എത്ര മാത്രം ഭാരിച്ചതും ഉത്തരവാദിത്തം നിറഞ്ഞതുമാണ് എന്ന്. പിന്നീട് സംഗീതത്തെ നെഞ്ചോടു ചേര്‍ത്തങ്ങു പിടിച്ചെന്ന് ലിബിന്‍ പറഞ്ഞിരുന്നു. വളരെ ശുഭാപ്തിവിശ്വാസമുള്ള ആളാണ് ലിബിന്‍.
പി ജിയൊക്കെ കഴിഞ്ഞതിനു ശേഷമാണു പാട്ടിലേക്കു വരുന്നത്. അച്ഛനും, അമ്മയും ചേച്ചിയും, ഭര്‍ത്താവുമടങ്ങുന്നതാണ് ലിബിന്റെ കുടുംബം. ഇപ്പോള്‍ താരം വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. സമയം മലയാളത്തോടാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്‍സ്റ്റയിലൂടെ പങ്കിട്ടത് വെറും ആല്‍ബം സീന്‍ അല്ല എന്ന സ്ഥിരീകരണവും അദ്ദേഹം നടത്തി. വധു ആയി എത്തുന്നത് അഡ്വക്കേറ്റ് കൂടിയായ അല്‍ഫോണ്‍സ തെരേസയാണ്. പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയതെന്നും ലിബിന്‍ പറയുന്നു.