ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മാലദ്വീപില്‍ അടിച്ചുപൊളിച്ച് ഭ്രമണത്തിലെ രവിശങ്കര്‍; മഞ്ജുവിനൊപ്പമുള്ള പ്രണയനിമിഷങ്ങള്‍ പങ്കുവച്ച് ശരത്ത് ദാസ്

Malayalilife
topbanner
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മാലദ്വീപില്‍ അടിച്ചുപൊളിച്ച് ഭ്രമണത്തിലെ രവിശങ്കര്‍; മഞ്ജുവിനൊപ്പമുള്ള പ്രണയനിമിഷങ്ങള്‍ പങ്കുവച്ച് ശരത്ത് ദാസ്

 

പ്പോള്‍ മഴവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭ്രമണം സീരിയലില്‍ വില്ലനായ രവിശങ്കറായി തിളങ്ങുകയാണ് നടന്‍ ശരത്ത്. നായക വേഷങ്ങളും നന്‍മ നിറഞ്ഞ വേഷങ്ങളിലും മാത്രം കണ്ടിട്ടിള്ള ശരത്തിന്റെ വേഷപകര്‍ച്ച ആരാധകരെയും അമ്പരപ്പിച്ചിരുന്നു. വെണ്‍മണി കവികളുടെ പിന്മുറക്കാരനാണ് ശരത്ത്.

2006ല്‍ ആണ് അകന്ന ബന്ധു കൂടിയായ മഞ്ജുവിനെ ശരത്ത് വിവാഹം കഴിച്ചത്. മഞ്ജു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റാണ്. ശരത്ത് മഞ്ജു ദമ്പതികളുടെ മക്കളായ വേദ ഏഴാം ക്ലാസിലും ധ്യാന മൂന്നാം ക്ലാസിലും പഠിക്കുകയാണ്. ഇപ്പോള്‍ ശരത്ത് കുടുംബസമേതം മാലദ്വീപ് യാത്രകളുടെ അതിമനോഹര ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Image may contain: 2 people, people standing, sky, cloud and outdoor
അഞ്ചുദിവസത്തേക്കാണ് കുടുംബസമേതം മാലിയിലേക്ക് ശരത്ത് യാത്രയായത്. ഭാര്യ മഞ്ജുവിനൊപ്പം മാലിയില്‍ നിന്നുള്ള മനോഹരപ്രണയനിമിഷങ്ങളും മക്കളുടെ ചിത്രങ്ങളും ശരത്ത് പങ്കുവച്ചിട്ടുണ്ട്. ആലുവയിലെ വെള്ളാരപ്പള്ളി ഗ്രാമത്തിലുള്ള തിരുവൈരാണിക്കുളം ക്ഷേത്രത്തിനടുത്താണ് ശരത്തിന്റെ തറവാട്. എങ്കിലും, വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പ്രശസ്ത കഥകളിപ്പാട്ടുകാരനായിരുന്ന കലാമണ്ഡലം വെണ്‍മണി ഹരിദാസാണ് ശരത്തിന്റെ അച്ഛന്‍. ശരത്തിന്റെ അച്ഛന്‍. ഷാജി എന്‍ കരുണിന്റെ സ്വം എന്ന ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശരത്ത് അഭിനയരംഗത്തേക്ക് എത്തുന്നത്.  സ്വം' മുതല്‍ 'മോളി ആന്റി റോക്‌സ് 22 ഓളം സിനിമകളിലും താരം വേഷമിട്ടു. നന്മ നിറഞ്ഞ കഥാപാത്രങ്ങളുലും ദൈവിക വേഷങ്ങളിലും എത്തിയ ശരത്തിന് ഏറെ കാലമായി വില്ലന്‍ വേഷം ചെയ്യണമെന്നുള്ള ആഗ്രഹമാണ് ഇപ്പോള്‍ ഭ്രമണത്തിലൂടെ സഫലമായിരിക്കുന്നത്.

Image may contain: 2 people, outdoor

Image may contain: 4 people, people smiling, people standing, sky and outdoor

 

sarath das shares her pictures of vacation in maldives

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES