കന്നടത്തിലെ സൂപ്പര്‍സ്റ്റാറാണ് യഷ്. കെ.ജി.എഫ് എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കാന്‍ യഷിന് കഴിഞ്ഞു. മലയാളികളും യഷിനെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. താരവുമായി ബന്ധപ്പെട്ട ഏതു വിശേഷങ്ങള്‍ക്കും അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയ വലിയ ശ്രദ്ധ കൊടുക്കുന്നു. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച ഇവര്‍ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.
2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു.മകള്‍ക്ക് ആറുമാസം തികഞ്ഞപ്പോള്‍ തങ്ങള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് യഷും രാധികയും വെളിപ്പെടുത്തിയിരുന്നു. വളരെ പെട്ടെന്ന് തന്നെ രണ്ടു കുട്ടികളുടെ മാതാപിതാക്കളാകുക എന്നത് ദൈവ നിയോഗമാണെന്നാണ് രാധിക പറഞ്ഞത്. 2019 ഓക്ടോബറില്‍ രാധിക ഒരു മകന് ജന്മം നല്‍കുകയും ചെയ്തു.യഥര്‍വ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. യഷിന്റേയും രാധികയുടേയും ആയ്റയുടേയും പേരില്‍ നിന്നാണ് പൂര്‍ണ്ണം എന്നര്‍ഥം വരുന്ന ഈ പേര് കണ്ടെത്തിയതെന്ന് യഷ് കുറിക്കുന്നു.
രണ്ടുമക്കളുമൊത്ത് സന്തോഷത്തോടെയാണ് ഇവര്‍ കഴിയുന്നത്. മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് ഇവര്‍. രണ്ടുമക്കള്‍ക്കൊപ്പമാണ് ആഘോഷം ഇതിന്റെ ചിത്രങ്ങളൊക്കെ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സുന്ദരിയായിട്ടാണ് രാധിക ചിത്രങ്ങളില്‍ രാധികയുളളത്. ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.