Latest News

സീരിയലിലെ ഭാര്യ.. പ്രധാന വില്ലത്തിയും..! പക്ഷേ ജീവിതത്തില്‍ സുചിത്ര തനിക്കാരാണെന്ന് പറഞ്ഞ് വാനമ്പാടിയിലെ മോഹന്‍.. സ്‌ക്രീനില്‍ പൊരിഞ്ഞ അടിയെങ്കിലും ജീവിതത്തില്‍ പപ്പി മോഹന് ആരാണെന്ന് അറിയുമോ?

Malayalilife
സീരിയലിലെ ഭാര്യ.. പ്രധാന വില്ലത്തിയും..! പക്ഷേ ജീവിതത്തില്‍ സുചിത്ര തനിക്കാരാണെന്ന് പറഞ്ഞ് വാനമ്പാടിയിലെ മോഹന്‍..  സ്‌ക്രീനില്‍ പൊരിഞ്ഞ അടിയെങ്കിലും ജീവിതത്തില്‍ പപ്പി മോഹന് ആരാണെന്ന് അറിയുമോ?

 

വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയി അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ സുചിത്ര അവതരിപ്പിക്കുന്നത്. സീരിയലില്‍ നായകനായ മോഹന്‍കുമാറായി എത്തുന്നത്
തെലുങ്ക് താരം സായ്കിരണ്‍ ആണ്. ഇപ്പോള്‍ സീരിയലിലെ ഭാര്യയും പ്രധാന വില്ലത്തിയുമായ സുചിത്ര തനിക്കാരാണെന്ന് സായ്കിരണ്‍ വെളിപ്പെടുത്തിയിരിക്കയാണ്.

തിരുവനന്തപുരം സ്വദേശിനിയായ സുചിത്രയും സായ്കിരണും ഭാര്യാ ഭര്‍ത്താക്കന്‍മാരായിട്ടാണ് സീരിയലില്‍ വേഷമിടുന്നത്. സീരിയലില്‍ അത്ര സന്തുഷ്ട ദാമ്പത്യമല്ല ഇവര്‍ നയിക്കുന്നത്. എങ്കിലും ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രിയാണ് ഉള്ളത്. സീരിയലിനുള്ളില്‍, ഭര്‍ത്താവിന് ഒട്ടും സമാധാനം നല്‍കാത്ത ഭാര്യാ റോളിലാണ് സുചിത്ര എത്തുന്നത്. മോഹന്‍ കുമാര്‍ എന്ന പാട്ടുകാരന്റെ ഭാര്യാ സങ്കല്‍പ്പങ്ങള്‍ക്ക് നേരെ വിപരീതമായിട്ടാണ് സുചിത്ര പദ്മിനിയെ അവതരിപ്പിക്കുന്നത്. സ്വന്തം മമ്മിയുടെയും ഡാഡിയുടെയും ഒപ്പം കൂടി എങ്ങനെ ഭര്‍ത്താവിന്റെ കുടുംബം തകര്‍ക്കണം എന്നതാണ് പദ്മിനിയുടെ ലക്ഷ്യം. മാത്രമല്ല ഭര്‍ത്താവ് തന്നെയല്ലാതെ മാറ്റരേയും സ്‌നേഹിക്കാന്‍ പാടില്ല എന്നതാണ് പത്മിനിയുടെ ആഗ്രഹം. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ പത്മിനി തനിക്ക് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കയാണ് സായ്കിരണ്‍.

സ്‌ക്രീനില്‍ ഇരുവരും തമ്മില്‍ പൊരിഞ്ഞതല്ലും വഴക്കുമാണ് പ്രേക്ഷകര്‍ കാണാറുള്ളത്. ഇപ്പോള്‍ സുചിത്രയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കയാണ് സായ്കിരണ്‍. സീരിയലിലെ ചിത്രമാണ് ഇത്. എന്നാല്‍ സ്‌ക്രീനിലെ കഥാപത്രങ്ങളെ പോലെയല്ല, ജീവിതത്തില്‍ എന്റെ നല്ല കൂട്ടുകാരിയാണ് സുചിത്ര എന്നാണ് സായ് കിരണ്‍ പറയുന്നത്. നല്ല പോസിറ്റീവ് വ്യക്തിത്വത്തിനുടമയാണ് സുചിത്ര. എപ്പോഴും ചിരിയും സന്തോഷവും നിറയ്ക്കുന്ന വ്യക്തിയാണ് സുചിത്രയെന്നും സായ് പറയുന്നു.

Read more topics: # sai kiran ,# and supriya
sai kiran and supriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES