വനിതാ ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ് പങ്കിട്ട വീഡിയോ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരുന്നു. ഓണ്‍ലൈന്‍ മീഡിയയ്ക്ക് എന്തും ചോദിക്കാനും പകര്‍ത്താനുള്ള ഫ്രീഡം സ്ത്രീകളായ സെലിബ്രിറ്റികള്‍ കൊടുക്കരുതെന്ന് മഞ്ജു പറയുന്നു. ആണായാലും പെണ്ണായാലും ആത്മാഭിമാനം കളഞ്ഞ് ഒരിക്കലും ജീവിക്കരുതെന്നും ആയിരുന്നു നടി പറഞ്ഞത്.വനിത ദിനത്തിലായിരുന്നു കുറിപ്പ്.
ഇത് രേണു സുധിയെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.ഓരോ യൂട്യൂബേഴ്‌സ് ഓപ്പോസിറ്റുള്ള ആളോട്, സെലിബ്രിറ്റികളോട് ഡബിള്‍ മീനിങ്ങില്‍ സംസാരിക്കുന്നതിനെ കുറിച്ചും അവര്‍ പറയുന്നുണ്ട്.
'നമ്മള്‍ എങ്ങനെയും ജീവിക്കാന്‍ പാടില്ല. ആത്മാഭിമാനം കളഞ്ഞു കൊണ്ട് നമുക്ക് ജീവിക്കണ്ടാട്ടോ. നല്ല അഭിമാനത്തില്‍ തല ഉയര്‍ത്തി പിടിച്ച് ജീവിക്കേണ്ടവരാണ്. അത് ആണായാലും പെണ്ണായാലും. ആത്മാഭിമാനം കളഞ്ഞിട്ട് ഒരിക്കലും ജീവിക്കരുത്. സോഷ്യല്‍ മീഡിയ കാണുമ്പോഴേ എനിക്ക് ഭയങ്കര ദേഷ്യം തോന്നാറുണ്ട്. ഓരോ യൂട്യൂബേഴ്‌സ് ഓപ്പോസിറ്റുള്ള ആളോട്, സെലിബ്രിറ്റികളോട് ഡബിള്‍ മീനിങ്ങില് സംസാരിക്കും. അങ്ങനെ സംസാരിക്കാനുള്ള ധൈര്യം നമ്മള്‍ കൊടുക്കുന്നതാണ്. ആ ധൈര്യം നമ്മള്‍ ഒരിക്കലും കൊടുക്കരുത്. എന്നോട് അവന്‍ എന്ത് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിക്കണം. അതിനപ്പുറത്തേക്കുള്ള സ്വാതന്ത്ര്യം ഒരുത്തനും കൊടുക്കരുത്. അത് ആണായാലും പെണ്ണായാലും. കഴിഞ്ഞ ദിവസം ഒരു വീഡിയോ ഞാന്‍ കണ്ടത്, വണ്ടിയിലേക്ക് ഒരു സ്ത്രീ കയറുന്നു,
ബാക്കില്‍ കുറേ യൂട്യൂബേഴ്‌സ് നിന്നിട്ട് എന്ത് വലിയ വണ്ടിയ എന്ന് പറഞ്ഞപ്പോള്‍ ഈ കുട്ടി തിരിഞ്ഞ് നിന്ന് ചിരിക്കുന്നുണ്ട്. എനിക്കത് ഭയങ്കര വിഷമം തോന്നി. ആ അവസരം നമ്മള്‍ ഒരുത്തനും ഉണ്ടാക്കി കൊടുക്കരുത്. എന്നോട് അത് പറയാന്‍ അവന്‍ പേടിക്കണം. ഒരുത്തനെ പോയി അടിച്ചിട്ടല്ല ആ പേടി ഉണ്ടാക്കേണ്ടത്. നമ്മളുടെ സംസാരവും പെരുമാറ്റവുമാണ്. അതില്‍ കുറഞ്ഞുള്ള സന്തോഷം മതി നമുക്കെന്ന് തീരുമാനിക്കണം. നമ്മളെ കുറിച്ച് എല്ലാവര്‍ക്കും അഭിമാനിക്കണ്ടേ. എല്ലാവരും ശ്രദ്ധിക്കണം. എന്നോട് സംസാരിക്കുമ്പോള്‍ അളന്ന് സംസാരിക്കാന്‍, അവന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവരുത്. അവന്‍ പേടിക്കണം. ഒരാള്‍ മോശമായി സംസാരിച്ചുവെന്ന് തോന്നിയാല്‍ പിന്നീട് അവനത് സംസാരിക്കാനുള്ള ഇട കൊടുക്കരുത്. വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അത് എന്‍ജോയ് ചെയ്തിട്ട് മറുപടി പറയുന്നത് കേള്‍ക്കുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് തോന്നും. അതൊരിക്കലും അനുവദിച്ച് കൊടുക്കരുത്. എന്നോട് അത് നീ സംസാരിക്കണ്ടെന്ന് തന്നെ പറയണം', എന്നായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകള്‍.
.ഇക്കാര്യത്തില്‍ പ്രതികരണവുമായി രേണുവും എത്തി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രേണുവിന്റെ പ്രതികരണം.
ആ വീഡിയോയില്‍ എന്റെ പേരൊന്നും അവര്‍ പറയുന്നില്ല. പക്ഷേ മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെയാകും. കാരണം വട കഴിച്ചിട്ടുണ്ടോ എന്ന് യൂട്യൂബേഴ്‌സ് ചോദിച്ചത് എന്നോട് തന്നെയാണ്. എന്റെ കമന്റ് ബോക്‌സില്‍ പലപ്പോഴും വട എന്നുള്ള കമന്റ് വരാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഇഡ്ഡലിയോ മറ്റോ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ വട കഴിച്ചോ എന്ന് യൂട്യൂബേഴ്‌സ് ചോദിച്ചു. അന്ന് അവിടെ വട ഉണ്ടായിരുന്നു. എനിക്ക് അത് തമാശയായാണ് തോന്നിയത്. ഞാന്‍ പൊതുവേ തമാശകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ കാര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നയാളാണ്. പിന്നെ ഡബിള്‍ മീനിങ്ങ് ആയിട്ടൊന്നും എനിക്ക് തോന്നിയില്ല. എനിക്ക് ഇങ്ങനെ രസകരമായിട്ടുള്ള തമാശകള്‍ കേള്‍ക്കുമ്പോള്‍ അതേ രീതിയിലുള്ള ഉത്തരം അന്നേരം തന്നെ കൊടുക്കാനാണ് തോന്നുന്നത്. പിന്നെ യൂട്യൂബേഴ്‌സ് പലരും എന്റെ സുഹൃത്തുക്കളാണ്. അത്തരം ഒരു സ്‌പേസില്‍ നിന്നു കൊണ്ടാണ് ഈ തമാശകള്‍ വരുന്നത്. അതില്‍ ഞാന്‍ പൊട്ടിത്തെറിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്ന പോലെ ഞാന്‍ പെരുമാറുകയുള്ളൂ. എനിക്ക് മറ്റൊരാളെ പോലെ ചിന്തിക്കാനോ സംസാരിക്കാനോ കഴിയില്ല'- രേണു പ്രതികരിച്ചു.
'മഞ്ജു പത്രോസിനെ പോലെ തന്നെ എല്ലാവരും പെരുമാറണം എന്നുണ്ടോ? സുധിച്ചേട്ടന്റെ സഹപ്രവര്‍ത്തക എന്നതിനപ്പറും എനിക്ക് അവരെ വ്യക്തിപരമായി അറിയില്ല. ഞാന്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളോ അവരുടെ വസ്ത്രധാരണത്തെ കുറിച്ചോ ടാറ്റൂ കുത്തിയ വീഡിയോ പങ്കുവച്ചതിനെ കുറിച്ചോ നൃത്തത്തെ കുറിച്ചോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? മറ്റുള്ളവരുടെ വ്യക്തി സ്വന്തന്ത്ര്യത്തില്‍ ഞാന്‍ ഇടപ്പെടാറില്ല. പിന്നെ എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സ്ത്രീകളാണ്. അത് എന്റെ കമന്റ് ബോക്‌സ് നോക്കിയാലും നിങ്ങള്‍ക്ക് മനസിലാകും. രേണു ഇത്രയും സെലിബ്രിറ്റി ആയതിന്റെ അസൂയ കൊണ്ടാകും പലര്‍ക്കും എന്നെ ഇങ്ങനെ താഴ്ത്തി പറയാന്‍ തോന്നുന്നത്. ഇവരുടെയൊക്കെ വാക്കും കേട്ട് ഞാന്‍ ഒരു മൂലയ്ക്ക് കയറി ഇരുന്നിരുന്നെങ്കില്‍ എനിക്ക് ചിലവിന് പൈസ ഇവര്‍ കൊണ്ടു തരുമായിരുന്നോ? ഞാന്‍ എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ പൈസ് ഉണ്ടാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങാനുള്ള പ്ലാനിലാണ്. വെറുതേ ഇരുന്നാല്‍ ഇതു പോലെ ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ പറ്റുമോ? ഞാന്‍ കൂടുതലും സ്ത്രീകളുടെ ഷോപ്പുകളാണ് ഉദ്ഘാടനം ചെയ്തിട്ടുള്ളത്. സ്ത്രീ സംരംഭകരെയാണ് ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നതും. അഭിമാനത്തോടെ തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ഭാവിയില്‍ എന്തെങ്കിലും ബിസിനസ് തുടങ്ങാനും ആഗ്രഹമുണ്ട്'- രേണു കൂട്ടിച്ചേര്‍ത്തു.