വാനമ്പാടിയിലെ മോഹന്‍കുമാറായെത്തി മലയാളികള്‍ക്ക് സുപരിചിതനായി; പി സുശീലയുടെ കൊച്ചുമകന്‍നായ നടന്റെ ഹോബി പാമ്പു പിടുത്തം; വാനമ്പാടിയിലെ നായകന്‍ സായ് കിരണിന്റെ വിശേഷങ്ങള്‍

Malayalilife
topbanner
 വാനമ്പാടിയിലെ മോഹന്‍കുമാറായെത്തി മലയാളികള്‍ക്ക് സുപരിചിതനായി; പി സുശീലയുടെ കൊച്ചുമകന്‍നായ നടന്റെ ഹോബി പാമ്പു പിടുത്തം; വാനമ്പാടിയിലെ നായകന്‍ സായ് കിരണിന്റെ വിശേഷങ്ങള്‍

നപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേഹത്തെ കുറിച്ചുള്ള ധാരണ. എന്നാല്‍ തെലുങ്ക് നടന്‍ സായ് കിരണ്‍ ആണ് മോഹന്‍കുമാറിനെ അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമകളില്‍ സജീവ സാനിധ്യമായിരുന്ന സായ്കിരണ്‍ ഇപ്പോള്‍ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതേസമയം ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന ഗായിക പി. സുശീലയുടെ കൊച്ചുമോനാണ് സായ് കിരണ്‍ എന്ന് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. അതേസമയം മറ്റ് നടന്‍മാര്‍ക്കൊന്നുമില്ലാത്ത ഞെട്ടിക്കുന്ന ഒരു ഹോബി കൂടി സായ് കിരണിന് ഉണ്ട്. നമ്മുക്ക് നടന്റെ വിശേഷങ്ങള്‍ അറിയാം.

സംഗീതകുടുംബത്തില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് സായ്കിരണ്‍ എത്തിയത്. ഗായിക പി സുശീലയുടെ കൊച്ചുമകനായ സായ്കിരണിന്റെ അച്ഛനും പ്രമുഖ പാട്ടുകാരനാണ്. പി. സുശീലയുടെ സഹോദരിയുടെ മകനാണ് സായ്കിരണിന്റെ അച്ഛന്‍ രാമകൃഷ്ണ വിസ്സംരാജു. ഇദ്ദേഹവും ഭാര്യയും ഉള്‍പെടെ കുടുംബത്തിലെ എല്ലാവരും ഗായകര്‍ ആണെങ്കിലും സായ്കിരണിന് അഭിനയത്തോടായിരുന്നു കൂടുതല്‍ ഇഷ്ടം. അതിനാല്‍ തന്നെയാണ് വാനമ്പാടിയിലെ പാട്ടുകാരന്‍ കൂടിയായ മോഹന്‍കുമാറിനെ അനായാസേന അവതരിപ്പിക്കാനും സായ്കിരണിന് കഴിഞ്ഞത്.

തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരണ്‍ തന്നെയാണ് അവതരിപ്പിച്ചത്. ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരണ്‍ എത്താന്‍ കാരണം. 35ഓളം തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സായ്കിരണ്‍ ഭക്ത സീരിയലുകളില്‍ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്.

വിവാഹമോചിതന്‍ കൂടിയാണ് സായ്കിരണ്‍. 2010ല്‍ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേര്‍പിരിഞ്ഞ് ഇപ്പോള്‍ സായ്കിരണ്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്. അഭിനയത്തിനൊപ്പം നെഞ്ചോട് ചേര്‍ക്കുന്ന മറ്റൊരു ഹോബി കൂടി സായ്കിരണിന്റെ ജീവിതത്തിലുണ്ട്. പാമ്പുപിടുത്തമാണ് അത്. പാമ്പുകളെ ഏറെ ഇഷ്ടമായ താരം പലയിടത്തും പാമ്പ് പിടിക്കാന്‍ പോകാറുണ്ട്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലും താരത്തിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ശിവഭക്തനായ സായി കിരണിന് മൃഗങ്ങളോാടും പക്ഷികളോടും ചെറുപ്പം മുതലേ വലിയ സ്നേഹമുണ്ടായിരുന്നു. കോളേജില്‍ എത്തിയപ്പോള്‍ ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റിയില്‍ ചേര്‍ന്ന് സ്നേയ്ക്ക് റെസ്‌ക്യൂ പഠിച്ചു. രണ്ട് വര്‍ഷം കൊണ്ടു പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു. തെലുങ്കിലെ സൂപ്പര്‍താര നാഗാര്‍ജ്ജുനയുടെ വീട്ടിലും പോയി പാമ്പിനെ പിടിച്ചിട്ടുണ്ട് താരം. എന്തായാലും വാനമ്പാടിയിലൂടെ ഈ തെലുങ്ക് നടന്‍ മലയാളി മനസ് കീഴടക്കിക്കഴിഞ്ഞു.

 

Read more topics: # Vanambadi,# Serial actor,# Sai kiran,# family
Vanambadi Serial actor Sai Kiran family life

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES