ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന സാമൂഹികമായ കടന്നുകയറ്റങ്ങളെക്കുറിച്ചും സ്വകാര്യതയിലേക്കുള്ള എത്തിനോട്ടങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തകയായ ഹെയ്ദി സാദിയ. തന്റെ ശസ്ത്രക്രിയയെക്കുറിച്ചറിയാനും ശാരീരിക മാറ്റങ്ങള്‍ കാണാനും ആളുകള്‍ കാണിക്കുന്ന അമിതമായ ജിജ്ഞാസ തന്നെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ഹെയ്ദി വെളിപ്പെടുത്തി.
എന്റെ സര്‍ജറി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ എന്റെ ആന്റിയുടെ വീട്ടില്‍ പോയി. വീട്ടിനടുത്തുള്ളയാളാണ്. അവിടെയുള്ള ?ഗ്രാന്റ് മദര്‍ മുതല്‍ എല്ലാ സ്ത്രീകള്‍ക്കും അറിയേണ്ടത് എന്റെ സര്‍ജറി ചെയ്ത ഭാ?ഗം എങ്ങനെയാണെന്നാണ്. കുളിക്കാന്‍ കയറുമ്പോള്‍ ഇവരൊക്കെ പിന്നാലെ വന്നു. കാണിക്ക് കാണിക്ക് എന്ന് പറഞ്ഞു. അയ്യോ ഇത് നമ്മളുടേത് പോലെ തന്നെയാണ്, എങ്ങനെ ഇങ്ങനെയാക്കിയെടുക്കുന്നു, എങ്ങനെ പറ്റുന്നു എന്നൊക്കെ പറഞ്ഞു. ഹസ്‌ന എന്നൊരു കസിന്‍ എനിക്കുണ്ട്. നീ എന്തിനാണത് കാണിക്കാന്‍ നിന്നത്, നിന്റെ പ്രൈവറ്റായ കാര്യമാണ്, അവര്‍ക്കത്രയും കൗതുകമുണ്ടെങ്കില്‍ അതും കൊണ്ടിരിക്കട്ടെ, നീ നിന്റെ സെല്‍ഫ് റെസ്‌പെക്ട് വിട്ട് കൊടുത്ത് അത് ചെയ്യാന്‍ നില്‍ക്കരുതായിരുന്നെന്ന് അവളെന്നോട് പറഞ്ഞു.
ട്രാന്‍സ് വ്യക്തിയുടെ ബോഡി എങ്ങനെയാണെന്ന് അറിയാന്‍ ആളുകള്‍ക്ക് കൗതുകമുണ്ടാകും. ആ കൗതുകം തന്നെയാണ് ഇത്രയും ഫേയ്മസായ ആളുകളോട് ഉണ്ടാകുന്നത്. ജാസി ഒരു കാര്യത്തില്‍ ഭയങ്കര അനു?ഗ്രഹിക്കപ്പെട്ടയാളാണ്. ജീവിത പങ്കാളിയുടെ കാര്യത്തില്‍. ജീവന്‍ പോകേണ്ടി വന്നാലും വിട്ട് കൊടുക്കുന്നില്ലല്ലോ. ഇന്നത്തെ കാലത്ത് സിസ്‌ജെന്‍ഡര്‍ വ്യക്തിക്ക് അങ്ങനെയാെരു പങ്കാളിയെ കിട്ടുമോ.ഇത് പോലെ നമ്മളെയാെരാള്‍ ചേര്‍ത്ത് പിടിക്കാനുണ്ടെങ്കില്‍ പിന്നെ എന്തിനാണ് പേടിക്കുന്നത്. അക്കാര്യത്തില്‍ ജാസി അനു?ഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്ന് ഹെയ്ദി സാദിയ പറയുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ശരീരത്തെ ഒരു പ്രദര്‍ശന വസ്തുവായാണ് പലരും കാണുന്നത്. ശസ്ത്രക്രിയ എങ്ങനെയായിരുന്നു, ഇപ്പോള്‍ എങ്ങനെയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കാന്‍ ആളുകള്‍ക്ക് യാതൊരു മടിയുമില്ല. ഇത്തരം ചോദ്യങ്ങള്‍ മാനസികമായി വലിയ പ്രയാസമുണ്ടാക്കുന്നുവെന്നും ഒരു വ്യക്തിയുടെ സ്വകാര്യമായ ഇടങ്ങളെ ബഹുമാനിക്കാന്‍ സമൂഹം പഠിക്കണമെന്നും ഹെയ്ദി ഓര്‍മ്മിപ്പിച്ചു.
പല വീടുകളിലും ട്രാന്‍സ് വ്യക്തികളെ അം?ഗീകരിക്കാത്ത സാ?ഹചര്യമുണ്ടെന്നും അനാവശ്യമായ പഴിചാരലുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ????ഹെയ്ദി പറയുന്നു. എന്റെ വീട്ടില്‍ വൈകിയാണ് എനിക്ക് സ്വീകാര്യത ലഭിച്ചത്. എന്റെ കുഞ്ഞാണ്, വിട്ടുകൊടുക്കരുതെന്ന സ്‌നേഹം വേണം. എന്റെ ഒരു സു??ഹൃത്തുണ്ട്. ട്രാന്‍സ്മാന്‍ ആണ്. മലപ്പുറത്താണ് വീട്. അവരുടെ സഹോദരിയെ നിക്കാഹ് ചെയ്ത ആള്‍ വൃത്തികെട്ടവനായിരുന്നു. ഒരുപാട് സ്ത്രീകളുടെ കൂടെ പോകുന്ന, ജോലിക്കൊന്നും പോകാത്തയാള്‍.
ഇവന്റെ കള്ളത്തരങ്ങള്‍ ആ കുട്ടി കയ്യോടെ പൊക്കി ഡിവോഴ്‌സിലേക്ക് എത്തിയപ്പോള്‍ അയാളുടെ വീട്ടുകാര്‍ പറയുന്നത് ഇവളുടെ സഹോദരന്‍ ട്രാന്‍സ്‌മെന്‍ ആണ്. ഈ കുട്ടിയും ട്രാന്‍സ് ആകുമോ എന്ന ഭയം കൊണ്ടാണ് ഡിവോഴ്‌സെന്നാണ്. ഒരു തെറ്റും ചെയ്യാത്ത തന്റെ സുഹൃത്തിനാണ് കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നതെന്നും സമാനമായ അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയയാണ് ഹെയ്ദി സാദിയ. തന്റെ വ്യക്തിത്വവും തൊഴിലും ഉയര്‍ത്തിപ്പിടിക്കാന്‍ വലിയ പോരാട്ടങ്ങള്‍ നടത്തിയ ഹെയ്ദി, ട്രാന്‍സ് കമ്മ്യൂണിറ്റി നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ എപ്പോഴും ശബ്ദമുയര്‍ത്താറുണ്ട്. സ്വന്തം സ്വത്വത്തില്‍ അഭിമാനിക്കുമ്പോഴും, സമൂഹത്തിന്റെ ക്രൂരമായ ജിജ്ഞാസയ്ക്ക് ഇരയാകേണ്ടി വരുന്നത് ഖേദകരമാണെന്ന് അവര്‍ പറഞ്ഞു.