ബിഗ് ബോസ് ഷോ തുടങ്ങിയ കാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട മത്സരാര്ഥികളില് ഒരാളാണ് തരികിട സാബു എന്ന സാബുമോന്. ഷോയില്‍ എത്തുംമുമ്പ് തന്നെ വിവാദങ്ങളിലൂടെ മലയാളിയുടെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സാബു. ബിജെപിയുടെ വനിതാ നേതാവിനെ അശ്ലീല പോസ്റ്റിലൂടെ അപമാനിച്ചു എന്ന പരാതിയില്‍ പോലീസ് തിരയവേ മുങ്ങിയ സാബു പിന്നെ പൊങ്ങിയത് ബിഗ്ബോസ് വേദിയിലാണ്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിലൂടെയും അശ്ലീല ചുവയുള്ള ഫേസ്ബുക്ക് പോസ്റ്റുകളുടെയും പേരില്‍ മലയാളികള്‍ക്ക് അത്ര പ്രിയമില്ലായിരുന്ന സാബു ബിഗ്ബോസില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കും ഞെട്ടലായിരുന്നു. ഷോയുടെ ആദ്യ ഘട്ടങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലാതിരുന്ന സാബു എന്നാല്‍ ഇപ്പോള്‍ ഷോയില്‍ ഇമേജ് ഉയര്‍ത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സാബുവിനെ പരിചയമുണ്ടായിരുന്നത് തരികിട എന്ന പ്രോഗ്രാമിലൂടെയാണ്. നടനും, അവതാരകനും അഭിഭാഷകനുമൊക്കെയായ സാബു തന്റെ നിലപാടുകളിലൂടെയും ആരെയും വകവയ്ക്കാത്ത സ്വഭാവത്തിലൂടെയുമാണ് ഇപ്പോള്‍ ബിഗ്ബോസ് പ്രേക്ഷകരുടെ പ്രീതി നേടുന്നത്. ഷോയില്‍ എത്തുംമുമ്പും തന്റെ വിമര്‍ശകാത്മക നിലപാടുകളിലൂടെ പ്രശസ്തനായ സാബു ഷോയിലും അതേ സ്വഭാവം തന്നെയാണ് കാണിക്കുന്നത്. ബിഗ്ബോസിലെ ഏറ്റവും സൂത്രശാലി കൂടിയാണ് സാബു. ജയിക്കാന്‍ വേണ്ടി തന്നെയുള്ള കളികളാണ് സാബു ഷോയില്‍ കാഴ്ചവയ്ക്കുന്നത്.
കഴിഞ്ഞ എപിസോഡുകളില്‍ ഹിമയ്ക്കെതിരെ ഹിമയെ വെറുക്കുന്ന പ്രേക്ഷകരുടെ കൂടി പ്രീതിയാണ് സാബുവിന് ലഭിച്ചത്. ഹിമയെ മെരുക്കാന്‍ സാബുവിനെ ആകൂ എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഷോയില്‍ എത്തുംമുമ്പ് നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്ന സാബുവിന്റെ ഇമേജ് ഇപ്പോള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സോഷ്യല്‍മീഡിയയിലും സാബുവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ഗ്രൂപ്പുകളില്‍ ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു. രഞ്ജിനിയും സാബുവും ഷോയില്‍ എത്തുംമുമ്പേ തന്നെ ശത്രുക്കളായിരുന്നു എങ്കിലും ഷോയില്‍നിന്നും എലിമിനേറ്റ് ആയ സമയത്ത് രഞ്ജിനിയും സാബുവുമായിരുന്നു അടുത്ത സുഹൃത്തുകള്‍. ഇതും പുറമേ പരുക്കനായ സാബുവിന്റെ നല്ല മനസ് രഞ്ജിനി തിരിച്ചറിഞ്ഞ കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.