Latest News

'ഒന്നിച്ച് നടക്കുന്നത് കണ്ടാല്‍ ചിലര്‍ അങ്ങനെ പറയും; അപ്പൊ..നമ്മള്‍ കുറച്ച് അകലം പാലിച്ച് നടക്കണം; അല്ലെങ്കില്‍ ആളുകള്‍ ആവശ്യമില്ലാത്തത് ചിന്തിച്ച് കൂട്ടും; 'ഫ്രണ്ട്ഷിപ്പ്' നല്ലതാണ്..പക്ഷെ'; സൗഹൃദത്തെ വിലമതിക്കുന്നുണ്ടെങ്കില്‍ പെരുമാറ്റത്തിലും ശ്രദ്ധ വേണം; 'കീ' കൊടുത്ത ബൊമ്മയെ പോലെ കൂടെ തൃഷയെ കണ്ടതും സോഷ്യല്‍മീഡിയയില്‍ അടക്കം വിമര്‍ശനം; വിവാദങ്ങളില്‍ തുറന്നടിച്ച് നടി അംബിക 

Malayalilife
'ഒന്നിച്ച് നടക്കുന്നത് കണ്ടാല്‍ ചിലര്‍ അങ്ങനെ പറയും; അപ്പൊ..നമ്മള്‍ കുറച്ച് അകലം പാലിച്ച് നടക്കണം; അല്ലെങ്കില്‍ ആളുകള്‍ ആവശ്യമില്ലാത്തത് ചിന്തിച്ച് കൂട്ടും; 'ഫ്രണ്ട്ഷിപ്പ്' നല്ലതാണ്..പക്ഷെ'; സൗഹൃദത്തെ വിലമതിക്കുന്നുണ്ടെങ്കില്‍ പെരുമാറ്റത്തിലും ശ്രദ്ധ വേണം; 'കീ' കൊടുത്ത ബൊമ്മയെ പോലെ കൂടെ തൃഷയെ കണ്ടതും സോഷ്യല്‍മീഡിയയില്‍ അടക്കം വിമര്‍ശനം; വിവാദങ്ങളില്‍ തുറന്നടിച്ച് നടി അംബിക 

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും പ്രമുഖ നടി തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള മാധ്യമ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി പ്രശസ്ത നടി അംബിക. 'റെഡ് പിക്സ് 24*7' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്, വിജയിയുടെ രാഷ്ട്രീയ പ്രതിച്ഛായയെ ഇത്തരം വാര്‍ത്തകള്‍ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ അംബിക തുറന്നുപറച്ചില്‍ നടത്തിയത്. തമിഴകത്തെ വലിയൊരു പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രി പദവിയിലുമിരിക്കുന്ന വിജയിയെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് അംബിക ഓര്‍മ്മിപ്പിച്ചു. 

സുഹൃത്തുക്കള്‍ മാത്രമാണെന്ന ധാരണയില്‍ തൃഷയ്ക്ക് വിമര്‍ശനങ്ങളെ നിസ്സാരമായി കാണാനാകുമായിരിക്കും. എന്നാല്‍ വിജയ് ഇപ്പോള്‍ രാജ്യ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഉയര്‍ന്ന പദവിയിലാണ് ഉള്ളത്. തങ്ങളുടെ സൗഹൃദവും ഒരുമിച്ചുള്ള യാത്രകളും അദ്ദേഹത്തിന് അനാവശ്യമായ പ്രതിച്ഛായ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടാക്കുന്നുവെങ്കില്‍, തൃഷയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ സ്വയം ഒരടി പിന്നോട്ട് മാറി അദ്ദേഹത്തിന്റെ വഴി സുഗമമാക്കാന്‍ ശ്രമിക്കുമായിരുന്നുവെന്നും അംബിക പറഞ്ഞു. 

ഏതൊരു സൗഹൃദത്തിനും അതിന്റേതായ മാനങ്ങളും പരിധികളുമുണ്ടെന്ന് അംബിക കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ സൗഹൃദങ്ങളെ ഉപേക്ഷിക്കണമെന്നോ അവയ്ക്ക് തെറ്റായ നിറം നല്‍കണമെന്നോ താന്‍ കരുതുന്നില്ല. തൃഷയുടെ ലണ്ടന്‍ യാത്ര അടക്കം മാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോള്‍, ഒരേപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദികളില്‍ എത്തുന്നതും ലണ്ടന്‍ യാത്രകളും സുഹൃത്തിന് അനാവശ്യമായ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നുവെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ആ സൗഹൃദത്തിന് നല്‍കുന്ന ഏറ്റവും വലിയ മൂല്യമെന്നും അംബിക വ്യക്തിമാക്കി. 

സമൂഹത്തില്‍ തൊണ്ണൂറ്റെട്ട് ശതമാനം ആളുകളുടെ ജീവിതത്തിലും കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ അതിനെ നിരന്തരം വലിച്ച് പുറത്തിട്ട് ആഘോഷിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അംബിക ചൂണ്ടിക്കാട്ടി. പണ്ട് 'യെല്ലോ ജേണലിസം' എന്ന് വിളിച്ചിരുന്ന മാധ്യമ രീതികള്‍ ഇന്ന് ചില യൂട്യൂബ് ചാനലുകളും മാധ്യമങ്ങളും ചേര്‍ന്ന് കേവല അശ്ലീല പ്രചാരണമാക്കി മാറ്റുകയാണ്. 

ഇത്തരം വ്യക്തിഹത്യകള്‍ക്ക് 'റെഡ് അലര്‍ട്ട്' നല്‍കേണ്ട സമയം അതിക്രമിച്ചുവെന്നും അംബിക വ്യക്തമാക്കി. വിജയ്ക്കും തൃഷയ്ക്കുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെയും അശ്ലീല വാര്‍ത്തകളെയും ശക്തമായി എതിര്‍ക്കുമ്പോഴും, പൊതുജനമധ്യത്തില്‍ നില്‍ക്കുന്ന വ്യക്തികള്‍ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ് മുതിര്‍ന്ന നടി ഉപദേശിക്കുന്നത്. അംബികയുടെ ഈ പ്രതികരണം തമിഴ്നാട്ടിലെ രാഷ്ട്രീയ-സിനിമ മേഖലകളിലും വിജയ് ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

Read more topics: # അംബിക
ambika against trisha Vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES