Latest News

കന്നഡ നടന്‍ അനന്ത് നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്; പുരസ്‌കാരം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളും തലമുറകളെ പ്രചോദിപ്പിച്ച അഭിനയ ജീവിതത്തെയും പരിഗണിച്ച്

Malayalilife
കന്നഡ നടന്‍ അനന്ത് നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്; പുരസ്‌കാരം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളും തലമുറകളെ പ്രചോദിപ്പിച്ച അഭിനയ ജീവിതത്തെയും പരിഗണിച്ച്

കന്നഡ സിനിമയിലെ പ്രമുഖ നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിര്‍ണയ സമിതിയാണ് അനന്ത് നാഗിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഗുജറാത്തിലെ കെവാഡിയയില്‍ സെപ്റ്റംബര്‍ 22ന് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ 'സ്വാതി തിരുനാള്‍' എന്ന ചിത്രത്തിലൂടെ അനന്ത് നാഗ് മലയാളത്തിലും ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിരുന്നു. സ്വാതി തിരുനാള്‍ രാമവര്‍മയായാണ് ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചത്.

Read more topics: # അനന്ത് നാഗ
dadasaheb phalke award anant nag

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES