ഉപ്പും മുളകും ലൊക്കേഷനില്‍ കേശുവിന് അപകടം; വലതു കൈയ്യ്ക്ക് പരിക്കേറ്റ താരം കഴിഞ്ഞ എപ്പിസോഡിലെത്തിയത് പ്ലാസ്റ്ററിട്ട നിലയില്‍; താരത്തിന് എന്തുപറ്റിയെന്ന് പരിഭവിച്ച് ആരാധകരും 

Malayalilife
ഉപ്പും മുളകും ലൊക്കേഷനില്‍ കേശുവിന് അപകടം; വലതു കൈയ്യ്ക്ക് പരിക്കേറ്റ താരം കഴിഞ്ഞ എപ്പിസോഡിലെത്തിയത് പ്ലാസ്റ്ററിട്ട നിലയില്‍; താരത്തിന് എന്തുപറ്റിയെന്ന് പരിഭവിച്ച് ആരാധകരും 

പ്പും മുളകും സീരിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ബാലതാരമാണ് അല്‍സാബിത്ത്.  കേശു എന്ന കഥാപാത്രമായിട്ടാണ് ഉപ്പും മുളകില്‍ അല്‍സാബിത്ത് എത്തുന്നത്. ഉപ്പും മുളകും ലൊക്കേഷനിലുണ്ടായ അപകടത്തില്‍ താരത്തിന് പരിക്കേറ്റെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ താരം എത്തിയത് വലതുകൈ ഒടിഞ്ഞ നിലിയിലാണ്. വീഴ്ചയില്‍ താരത്തിന്റെ വലതുകൈ  മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്.് പരിക്കുകള്‍ സാരമുള്ളതല്ല. കഴിഞ്ഞ എപ്പിസോഡുകളില്‍ പരിക്കുപറ്റിയ കൈകളുമായാണ് കേശു പ്രത്യക്ഷപ്പെട്ടത്. കേശുവിന്റെ ഒടിഞ്ഞ കൈ തന്നെയായിരുന്നു ഒരു എപ്പിസോഡിന്റെ വിഷയവും.

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ സ്വദേശിയാണ് അല്‍ സാബിത്ത്. പത്തനംതിട്ട മേരീസ് സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് സാബിത്ത്. കേശുവിന്റെ കൈ പെട്ടെന്ന് ഭേദമാക്കട്ടെ എന്ന ആശംസകളോടെ കുട്ടിതാരത്തിനുള്ള സന്ദേശങ്ങള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍.

സീരിയലില്‍ തീറ്റക്കൊതിയനും മടിയനുമൊക്കെയാണെങ്കിലും ജീവിതത്തില്‍ ഉത്തരവാദിത്വമേറെയുള്ള മകനാണ് സാബിത്ത്. കുഞ്ഞായിരിക്കുമ്പോള്‍ പിതാവ് ഉപേക്ഷിച്ചുപോയ വീടിന്റെ പ്രധാന അത്താണി സാബിത്താണ്. വീടിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീര്‍ക്കാനും ഉമ്മയുടെ കടങ്ങള്‍ തീര്‍ക്കാനുമൊക്കെ അഭിനയം ജോലിയാക്കി മാറ്റിയ അല്‍ സാബിത്ത് ജീവിതത്തില്‍ ഒരു കുഞ്ഞു ഹീറോ തന്നെയാണ്.

Read more topics: # uppum mulakum,# keshu ,# alsabith,# parrookutty,#
uppum mullakum location al sabith injured

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES