എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്; എനിക്ക് ഉമ്മ വെക്കാൻ തോന്നിയാൽ ഞാൻ വെക്കും: മഞ്ജു പത്രോസ്

Malayalilife
എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്; എനിക്ക് ഉമ്മ വെക്കാൻ തോന്നിയാൽ ഞാൻ വെക്കും: മഞ്ജു പത്രോസ്

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരം ബിഗ്ബോസില്‍ മത്സരാർത്ഥിയായ എത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ  ബി​ഗ് ബോസിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

മഞ്‌ജുവിൻെറ വാക്കുകളിലൂടെ ....

ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോൾ ഒരു പ്രളയം പോലെയാണ് തോന്നിയത്. എന്നെ അതിൽ മുക്കാൻ വേണ്ടി കുറേ ആളുകൾ കാത്ത് നിൽക്കുകയായിരുന്നു. ട്രോളുകൾ പിന്നെയും പോട്ടേ, എന്നെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞവരുണ്ട്. എന്റെയൊരു പ്രോഗ്രാമിന്റെ വീഡിയോയുടെ താഴെ വളരെ മോശമായിട്ട് ചീത്ത വിളിച്ച സ്ത്രീകൾ വരെയുണ്ട്. പുരുഷന്മാർ വിളിക്കുന്നത് പോട്ടെ, സ്ത്രീകൾ പോലും വളരെ മോശമായി തെറി വിളിച്ചു.

ആര്യ, വീണ, ഫുക്രു തുടങ്ങിയ എല്ലാവരുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഏറ്റവും കൂടുതൽ പേരും ഫുക്രുവിന്റെ പേര് പറഞ്ഞാണ് വിവാദമുണ്ടാക്കിയത്. എനിക്കൊരു അനിയനാണുള്ളത്. ചെറുപ്പം മുതൽ അവനെ സ്‌നേഹിച്ചത് കൊണ്ട് ആൺകുട്ടികളോട് പ്രത്യേകമായൊരു വാത്സല്യമുണ്ട്. ഇപ്പോൾ മകനോടും അങ്ങനെ തന്നെ.

‘ഫുക്രു ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. തുള്ളിക്കളിച്ച് നടക്കുന്ന ഒരു കുട്ടി. അവൻ നല്ലൊരു കൊച്ചാണ്. ബിഗ് ബോസിനുള്ളിൽ വിഷമിച്ചിരിക്കുകയാണെങ്കിൽ ആശ്വസിപ്പിക്കും. നല്ല കെയറിങ് ഉള്ള ആളാണ്. എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്. ഡെയിലി വിളിക്കാറൊന്നുമില്ല. എങ്കിലും ഇടയ്ക്ക് വിളിച്ച് സംസാരിക്കും’ മഞ്ജു പറയുന്നു.

‘ഞാൻ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു. അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാൻ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാൻ തോന്നിയാൽ ഞാൻ വെക്കും. അതെന്റെ സ്‌നേഹമാണ്. പക്ഷേ എന്റെ ചുണ്ടിനെ അവന്റെ ചുണ്ടിലേക്ക് ചേർത്ത് വെക്കാൻ ശ്രമിച്ച എഡിറ്റർമാരെ ഒക്കെ സമ്മതിക്കണം. അവർ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടാവും

 

Actress manju pathrose words about fukru

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES