Latest News

കല്യാണശേഷം പെട്ടെന്ന് ഡിപ്പെന്റഡായിപ്പോവുകയായിരുന്നു; ഒരു നിയോഗം പോലെ അഭിനേത്രിയാവുകയായിരുന്നു; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

Malayalilife
 കല്യാണശേഷം പെട്ടെന്ന് ഡിപ്പെന്റഡായിപ്പോവുകയായിരുന്നു; ഒരു നിയോഗം പോലെ അഭിനേത്രിയാവുകയായിരുന്നു; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കാനും കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ തന്നെ താരം തന്റെ നിലപാടുകളും വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. 

കരിയറിൽ വഴിത്തിരിവായി മാറിയത് വെറുതെ അല്ലൊരു ഭാര്യയാണ്. നേരത്തെ ഒട്ടും ധൈര്യമില്ലാത്തൊരാളായിരുന്നു. കല്യാണത്തിന് മുൻപ്, ശേഷം, വെറുതെ അല്ല ഭാര്യ ഇങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട് എന്റെ ജീവിതത്തിൽ. ഒട്ടും ധൈര്യമില്ലാത്തയാളായിരുന്നു മുൻപ് ഞാൻ. അമ്മച്ചിയുടേയും പപ്പയുടേയും കാര്യങ്ങളെല്ലാം ചെയ്യാറുണ്ട്. കുട്ടിക്കാലം മുതലേ സ്വന്തം കാര്യങ്ങളെല്ലാം ചെയ്യാറുണ്ടായിരുന്നു. ഡാൻസ് പഠിച്ചിരുന്നു. ഡാൻസ് ക്ലാസെടുത്ത് പൈസയൊക്കെ ഉണ്ടാക്കുമായിരുന്നു.

കല്യാണശേഷം പെട്ടെന്ന് ഡിപ്പെന്റഡായിപ്പോവുകയായിരുന്നു. പെൺകുട്ടികളൊരിക്കലും അങ്ങനെയാവാൻ പാടില്ല. ലോകം അതിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. എല്ലാത്തിലും സുനിച്ചൻ കൂടെ വേണം. ആ മനുഷ്യന് അത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് കരയുന്ന പ്രകൃതമായിരുന്നു. ഞങ്ങൾക്ക് വലിയൊരു സാമ്പത്തികബാധ്യത വന്നിരുന്നു. സുനിച്ചൻ കൂടെയില്ലെങ്കിൽ മോനെ എങ്ങനെ വളർത്തുമെന്നോർത്തൊക്കെ ടെൻഷനടിച്ചിരുന്നു. കുറച്ച് കാലം കോൾ സെന്ററിൽ ജോലി ചെയ്തിരുന്നു. ലീവ് വേക്കൻസിയിൽ സ്‌കൂളുകളിൽ പഠിപ്പിക്കാനൊക്കെ പോയിരുന്നു.

തികച്ചും യാദൃശ്ചികമായാണ് അഭിനയത്തിലേക്കെത്തിയത്. അന്നൊന്നും അഭിനേത്രിയാവുമെന്നൊന്നും കരുതിയിരുന്നില്ല. ഒരു നിയോഗം പോലെ അഭിനേത്രിയാവുകയായിരുന്നു. കിട്ടുന്ന വേഷങ്ങളെല്ലാം ഏറ്റെടുത്ത് ചെയ്യാനാണ് ശ്രമിച്ചത്. എന്നെ ചുറ്റിപ്പറ്റി ഒത്തിരിപേരുണ്ടായിരുന്നു. മകനിപ്പോൾ പത്താം ക്ലാസിലാണ്. അവൻ വലിയ കുട്ടിയായത് ഞാൻ ആസ്വദിക്കുകയാണ്. അവനിലെ മാറ്റങ്ങളെല്ലാം എനിക്ക് മനസിലാവുന്നുണ്ട്. സുനിച്ചൻ ലീവിന് വന്നിരുന്നു, തിരിച്ച് പോയി.

റിയാലിറ്റി ഷോയിലേക്ക് പോവാനായി സുനിച്ചനെ നിർബന്ധിച്ചത് ഞാനായിരുന്നു. ടിവിയിൽ കണ്ടപ്പോൾ അത്ഭുതമായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം സുനിച്ചനെ എല്ലാവരും തിരിച്ചറിയുകയായിരുന്നു. എന്നേയും സിനിയേയും ആരും തിരിച്ചറിയുമായിരുന്നില്ല. ഞങ്ങളാണ് ഡാർക്ക് കളർ. അവര് നന്നായി മേക്കപ്പിട്ട് വെളുപ്പിക്കുമായിരുന്നു. പുറത്ത് ഇറങ്ങുമ്പോൾ ഇതൊന്നുമില്ലല്ലോ. അതിനാൽ ഞങ്ങളെ ആരും തിരിച്ചറിയുമായിരുന്നില്ല. പിന്നെ സുനിച്ചന്റെ കൂടെപ്പോയി നിൽക്കുമ്പോൾ എന്നെയും മനസിലാവുമല്ലോ, അതായിരുന്നു ചെയ്തിരുന്നതെന്നുമായിരുന്നു മഞ്ജു പറ‍ഞ്ഞത്.

തികച്ചും യാദൃശ്ചികമായാണ് അഭിനയത്തിലേക്കെത്തിയത്. അന്നൊന്നും അഭിനേത്രിയാവുമെന്നൊന്നും കരുതിയിരുന്നില്ല. ഒരു നിയോഗം പോലെ അഭിനേത്രിയാവുകയായിരുന്നു. കിട്ടുന്ന വേഷങ്ങളെല്ലാം ഏറ്റെടുത്ത് ചെയ്യാനാണ് ശ്രമിച്ചത്. എന്നെ ചുറ്റിപ്പറ്റി ഒത്തിരിപേരുണ്ടായിരുന്നു. മകനിപ്പോൾ പത്താം ക്ലാസിലാണ്. അവൻ വലിയ കുട്ടിയായത് ഞാൻ ആസ്വദിക്കുകയാണ്. അവനിലെ മാറ്റങ്ങളെല്ലാം എനിക്ക് മനസിലാവുന്നുണ്ട്. സുനിച്ചൻ ലീവിന് വന്നിരുന്നു, തിരിച്ച് പോയി.

Actress manju pathrose words about family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES