Latest News

ഗര്‍ഭസ്ഥ ശിശിവിന്റെ ചിത്രവും റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും പങ്ക് വച്ച് നടി സജ്‌ന നൂര്‍; മാഷാ അള്ള എന്ന ക്യാംപ്ഷനോടെ പങ്ക് വച്ച പോസ്റ്റിലേത് മൂന്നാമത് ഗര്‍ഭിണിയാണെന്ന സൂചന; ഒടുവില്‍ ആ ഗോസിപ്പും സത്യമാകുന്നോ?

Malayalilife
ഗര്‍ഭസ്ഥ ശിശിവിന്റെ ചിത്രവും റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും പങ്ക് വച്ച് നടി സജ്‌ന നൂര്‍; മാഷാ അള്ള എന്ന ക്യാംപ്ഷനോടെ പങ്ക് വച്ച പോസ്റ്റിലേത് മൂന്നാമത് ഗര്‍ഭിണിയാണെന്ന സൂചന; ഒടുവില്‍ ആ ഗോസിപ്പും സത്യമാകുന്നോ?

സീരിയല്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സജ്‌ന നൂര്‍ പങ്കിട്ട പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യലിടത്തിലെ ചൂടന്‍ ചര്‍ച്ച. താന്‍ രണ്ടര മാസം ഗര്‍ഭിണിയാണെന്ന സന്തോഷമാണ് പുതിയ പോസ്റ്റിലൂടെ സജ്‌ന പങ്കുവെച്ചത്. ബേബി ബംപിന്റെയും പങ്കാളിയായ റസൂല്‍ പൂക്കുട്ടിയുടേയും ചിത്രങ്ങള്‍ അടങ്ങിയ കൊളാഷ് പങ്കുവെച്ചുകൊണ്ടാണ് താന്‍ മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന സന്തോഷം സജ്‌ന നൂര്‍ തന്റെ ആരാധകരെ അറിയിച്ചത്

മാഷാഅല്ലാഹ് എന്നായിരുന്നു പോസ്റ്റിന് നല്‍കിയ ക്യാപ്ഷന്‍. റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള സജ്‌നയുടെ സെല്‍ഫിയും പോസ്റ്റില്‍ കാണാം. താന്‍ ഗര്‍ഭിണിയാണെന്ന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് സജ്‌ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ബേബി ബംപിന്റെ ഫോട്ടോ പങ്കിടുന്നത്.

സജ്നയും റസൂല്‍ പൂക്കുട്ടിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. റസൂല്‍ പൂക്കുട്ടി സജ്നയുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.


നടനും അവതാരകനുമായ ഫിറോസ് ഖാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞശേഷമാണ് റസൂല്‍ പൂക്കുട്ടി സജ്‌നയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ഫിറോസുമായി ഏറെ നാളുകളായി സജ്‌ന വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. എന്നാല്‍ ഫിറോസിനൊപ്പം പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമല്ല ലഭിച്ചതെന്നും ഒരുപാട് ബുദ്ധിമുട്ടുകളും വേദനകളും താന്‍ സഹിച്ചുവെന്നും അടുത്തിടെ സജ്‌ന തന്നെ വെളിപ്പെടുത്തിയിരുന്നു.

ഫിറോസ് ഖാനെതിരെ ശാരീരികവും സാമ്പത്തികവും ലൈംഗികവുമായ അതീവ ഗുരുതര ആരോപണങ്ങളാണ് സജ്ന ഉന്നയിച്ചത്. സാമ്പത്തികമായി തന്നെ തകര്‍ക്കുകയും തന്റെ പേരിലുള്ള വസ്തുവകകള്‍ തട്ടിയെടുക്കാന്‍ ഫിറോസ് ഖാന്‍ ശ്രമിച്ചുവെന്ന് സജ്‌ന ആരോപിച്ചിരുന്നു.

sajna noor pregnant

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES