നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നല്‍കിയിരുന്നു. എന്നാല്‍ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ചര്‍ച്ചയായി. രേണുവിന്റെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് എത്തിയതോടെ ചര്‍ച്ച വിവാദമായി. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് രേണുവും പിതാവും പ്രതികരിച്ചിരിക്കുകയാണ്.
ആറ് മാസം മുമ്പ് പണിത വീടിന്റെ തേപ്പ് മുഴുവന്‍ പൊളിഞ്ഞ് ഇളകിയെന്നും രേണുവും കുടുംബവും അഭിമുഖത്തില്‍ പറയുന്നു. ഇനിയാര്‍ക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്നും രേണുവും പിതാവും പറയുന്നു.
ചാറ്റല്‍ അടിച്ച് ഹാളില്‍ വെള്ളം വീഴുന്നുണ്ടായിരുന്നു. ഫിറോസിനെ വിളിച്ചു ഫോണ്‍ എടുത്തില്ലെന്നും പണിതഎഞ്ചിനീയറെ വിളിച്ചുവെന്നും പിതാവ് തങ്കച്ചന്‍ പറയുന്നു. താമസം തുടങ്ങിയ അടുത്ത ആഴ്ച നടന്ന സംഭവമാണിത്. എഞ്ചിനീയറും മറ്റ് പ്രധാന പണിക്കാരും വന്നപ്പോള്‍ വീടിന്റെ പല കാര്യങ്ങളും ഞാന്‍ കാണിച്ച് കൊടുത്തു. മഴ പെയ്ത് തേപ്പ് വിട്ട് പോകാന്‍ തുടങ്ങിയിരുന്നു. അതൊക്കെ ഞാന്‍ പറഞ്ഞു. ലൈറ്റും കത്തുന്നില്ലായിരുന്നു. സിമന്റും മണലും ഇല്ലാതെയാണ് ഈ വീട് തേച്ചിരിക്കുന്നത്. കുമ്മായം പോലിരിക്കുന്ന എന്തോ വസ്തുകൊണ്ടുവന്നാണ് വീട് തേച്ചത്.
ഇത് നീണ്ടുനില്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ല. പുതിയ മോഡലാണെന്നാണ് പറഞ്ഞത്. ഞാനും തര്‍ക്കിച്ചില്ല. കുമ്മായം കൊണ്ടാണ് തേച്ചത് എന്നതുകൊണ്ട് പൊളിഞ്ഞ് ഇളകി തുടങ്ങി. രേണു കള്ളം പറഞ്ഞതല്ല. തേപ്പ് പൊട്ടി പൊളിഞ്ഞ് ഒഴുകുകയാണ്. അവര്‍ ദാനം തന്നതല്ലേ അതുകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്. ഫിറോസിനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി.
അകത്തുള്ള തേപ്പ് നശിക്കാത്തത് നനയാത്തുകൊണ്ടാണ്. പക്ഷെ നനയുന്ന ഭാ?ഗങ്ങളിലെ തേപ്പ് പൊളിഞ്ഞ് തുടങ്ങി. ചുണ്ണാമ്പ് പോലൊരു പേസ്റ്റ് വെച്ചാണ് തേപ്പ് നടത്തിയിരിക്കുന്നത്. ഒരു ആണിപോലും അടിക്കാന്‍ പറ്റില്ല. ഒന്നര ഇഞ്ചിന്റെ സ്‌ക്രൂവിലാണ് ഫിറോസ് ഫാന്‍ ഭിത്തില്‍ ഫിറ്റ് ചെയ്തിരുന്നത്. അത് അടര്‍ന്ന് വീണത് എന്റെ ദേഹത്താണ്. നെഞ്ചത്ത് മുറിവുണ്ടായി.
വാഷിങ് ബെയ്‌സണും ഒന്നര ഇഞ്ച് മാത്രം നീളമുള്ള ആണിയിലാണ് ഫിറ്റ് ചെയ്തിരുന്നത്. അതും അടര്‍ന്ന് വീണു. തലയില്‍ ഫാന്‍ വീണിരുന്നുവെങ്കില്‍ മരിച്ചുപോയേനെ. കള്ളം പറഞ്ഞ് എനിക്കൊന്നും നേടാനില്ല. എത്ര സമ്പന്നനാണെങ്കിലും ചെയ്യുന്ന കാര്യത്തില്‍ സത്യസന്ധത വേണം. ഇനിയാര്‍ക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്ന് അപേക്ഷയുണ്ട്. ഈ ഒരു സഹായം കിട്ടിയതുകൊണ്ട് ഞങ്ങള്‍ക്ക് ഒരുപാട് മനപ്രയാസമുണ്ടായിയെന്നും രേണുവും പിതാവും പറയുന്നു.
ഫിറോസ് വന്ന് ബുള്‍ഡോസറ് കൊണ്ടുവന്ന് ഈ വീട് ഇടിച്ച് തകര്‍ത്ത് പഴയതു പോലെ നിരത്തുമെന്ന് പറഞ്ഞെന്നും കൊല്ലംകാരെ താമസിപ്പിക്കാന് വീട് നല്കിയതെന്നും ഫിറോസ് പറഞ്ഞത് വേദനിപ്പിക്കുന്നതെന്നും പിതാവ് പറയുന്നു.
'' ആ വീട് മക്കള്‍ക്ക് വേണ്ടി കിട്ടിയതാണ്. അതില്‍ ഡിമാന്‍ഡ് വെക്കുകയോ പരാതികള്‍ പറയുകയോ ചെയ്തിട്ടില്ല. ഒരു മീഡിയ വീട് ചോരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നുണ്ട് എന്ന് പറഞ്ഞു, അത്രയേ ഉളളൂ. അയാള്‍ക്ക് ആ വിവരം എവിടെ നിന്ന് കിട്ടി എന്ന് അറിയില്ല. ചില്ലിട്ട സ്ഥലത്ത് നിന്ന് അകത്തേക്ക് ചാറ്റല്‍ വീഴുന്നുണ്ട്. അതാണ് പറഞ്ഞത്. അത് കൂടാതെ ബീമില്‍ നിന്ന് കൂടി ചോരുന്നുണ്ട്. ബാക്കി വാര്‍പ്പില്‍ ഒന്നും ചോര്‍ച്ചയില്ല. താന്‍ മനസ്സില്‍ കള്ളത്തരം വെച്ച് പുറത്ത് വേറെ ഒന്ന് പറയുന്ന ആളല്ലെന്ന് രേണുവും പറയുന്നു.
എല്ലാരും ഈ ഫിറോസും മറന്നു പോകുന്ന ഒരു കാര്യമുണ്ട്, അഞ്ച് വയസ്സ് കഴിഞ്ഞ ഒരു കുഞ്ഞിന്റെ കാര്യം ഇവരാരെങ്കിലും സംസാരിക്കുന്നുണ്ടോ ? ആരവനെ സംരക്ഷിക്കും. ഞങ്ങള് നാളെ പോകാം, ഈ കുഞ്ഞിനെ എവിടെ ഇട്ടിട്ട് പോകും. ഫിറോസ് ഇവിടെ വരട്ടേ, അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ ഇവിടെ താമസിപ്പിക്കാം. പക്ഷേ, ഈ അഞ്ചര വയസ്സുള്ള കുട്ടിയെ ആരു നോക്കും ? ഒരിക്കലും ഇങ്ങനത്തെ സഹായം ചെയ്യരുതേ എന്നെനിക്കൊരു അപേക്ഷ കൂടിയുണ്ട്''.- തങ്കച്ചന്‍ പറയുന്നു.
വീടിന്റെ തറകെട്ട്, ഭിത്തികെട്ട്, കോണ്‍ക്രീറ്റ് എന്നിവയെല്ലാം നല്ല മാന്യമായിട്ടാണ് ചെയ്തത്. എന്നാല്‍ വീട് തേച്ചത് ശരിയല്ല. പുതിയ മോഡല്‍ ആണെന്ന് പറഞ്ഞ് കുമ്മായം കൊണ്ട് തേച്ചത് കാരണം പുറകിലൊക്കെ അത് പോയി കൊണ്ടിരിക്കുകയാണ്. ഈ വീട് നിര്‍മ്മിച്ച വ്യക്തിയാണ് വീട് നനയുന്നുവെന്ന് പറഞ്ഞതിന് രേണു പച്ചക്കളം പറയുന്നുവെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്താക്കുന്നു.
വീട് ഉണ്ടാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തന്നിട്ടില്ല. ഇത് ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഇതില്‍ എന്താണ് കാര്യം എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം സംസാരിച്ചു. പിന്നീട് ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും രേണുവിന്റെ പിതാവ് പറയുന്നു.രേണുവിന് എതിരായിട്ടുള്ളവര്‍ ചിലപ്പോള്‍ ഇതൊക്കെ വിശ്വസിച്ചേക്കാം. എന്നാല്‍ ദൈവത്തിന് മുമ്പില്‍ അവര്‍ക്കുള്ളത് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ വീട്ടില്‍ ഞങ്ങള്‍ നില്‍ക്കുന്നു എന്നതാണ് ഈ കുറ്റം പറയുന്നവര്‍ എല്ലാം പറയുന്നത്. അപ്പോഴാണ് ആലോചിച്ചത് വീട് പൂട്ടി താക്കോല്‍ ഏല്‍പ്പിച്ച് വാടകയ്ക്ക് പോകാം എന്ന്. കിച്ചു ആ വീട്ടില്‍ നില്‍ക്കാത്തതിന്റെ പേരിലാണ് ഓരോരുത്തര്‍ കിടന്ന് പറയുന്നത്. കിച്ചു പഠിക്കാന്‍ പോയതാണ്. അവന്‍ കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. ഇതിനും മാത്രം കേള്‍ക്കാന്‍ എന്താണ് തങ്ങള്‍ ചെയ്തിട്ടുളളത്. തന്നെ പറയുന്നു, വീട്ടുകാരെ പറയുന്നു. തങ്ങള്‍ ആ വീട്ടില്‍ നില്‍ക്കുന്നു എന്നതാണ് നെഗറ്റീവ് പറയുന്നവരുടെ പ്രശ്നം.
ഞങ്ങളുടെ വീട് അല്ലല്ലോ. താന്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ പപ്പയും അമ്മയും ആണ് കുഞ്ഞിനെ നോക്കുന്നത്. അവരെ ഇറക്കി വിടാന്‍ പറ്റുമോ. അവര്‍ അഭയാര്‍ത്ഥികളായി വന്ന് നില്‍ക്കുന്നു എന്നൊക്കെയാണ് ആള്‍ക്കാര്‍ പറയുന്നത്. മരിച്ച് പോയ ആളുടെ മക്കള്‍ക്കല്ലേ വീട് കൊടുത്തത്. അവര്‍ ഇപ്പോള്‍ പറയുന്നു സുധിച്ചേട്ടന്റെ കുടുംബത്തെ ഉദ്ദേശിച്ചാണ് എന്ന്. അങ്ങനെ ഇന്ന ആളുകളെ ഉദ്ദേശിച്ചാണോ വീട് കൊടുക്കുക. സുധിച്ചേട്ടന്റെ മക്കളെ നോക്കാന്‍ വേണ്ടിയല്ലേ തങ്ങള്‍ അവിടെ നില്‍ക്കുന്നത്. വര്‍ക്ക് ഏരിയ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു ഫിറോസിനോട് എന്നുളളത് കളളമാണ്. അങ്ങനെ ഒരു ആവശ്യം ഇതുവരെ താന്‍ പറഞ്ഞിട്ടില്ല. പൈസ കിട്ടുമ്പോള്‍ ഞങ്ങള്‍ അത് ചെയ്തോളാം എന്നാണ് പപ്പ പറഞ്ഞതെന്നും ഇവര്‍ പ്രതികരിക്കുന്നു.