Latest News

ഭാര്യയുടെ വയര്‍ എന്തിനാണ് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്? കാശിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ?ഒരു ഫോട്ടോ ഇട്ടതിന് അവിഹിതം വരെയായി'; എന്ത് ഡ്രസ് ഇടണമെന്നുള്ളത് അവളുടെ സ്വാതന്ത്ര്യം, ഞാനെന്തിന് ഇടപെടണം?; പ്രഗ്‌നന്‍സി ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അഭിലാഷും ശ്രീക്കുട്ടിയും 

Malayalilife
 ഭാര്യയുടെ വയര്‍ എന്തിനാണ് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്? കാശിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ?ഒരു ഫോട്ടോ ഇട്ടതിന് അവിഹിതം വരെയായി'; എന്ത് ഡ്രസ് ഇടണമെന്നുള്ളത് അവളുടെ സ്വാതന്ത്ര്യം, ഞാനെന്തിന് ഇടപെടണം?; പ്രഗ്‌നന്‍സി ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അഭിലാഷും ശ്രീക്കുട്ടിയും 

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ പരിചിതരായ ദമ്പതികളാണ് 'അഭിശ്രീ'. മിനിസ്‌ക്രീന്‍ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങള്‍. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരില്‍ തന്നെയാണ് ഇവര്‍ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്‌ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. തങ്ങളുടെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമിപ്പോള്‍. ഇതിനിടെ ഇരുവരും പങ്ക് വച്ചപ്രഗ്‌നനന്‍സി ഫോട്ടോഷൂട്ടിന് നേരെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇപ്പോള്‍ ഇവര്‍ രംഗത്തെത്തിയിയിരിക്കുകയാണ്.

ശ്രീക്കുട്ടി വയറു കാണിച്ച് ഫോട്ടോ എടുത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 'ഈ വയറു കണ്ടിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. എന്റെ കുഞ്ഞ് പുറത്തുവരാന്‍ പോകുന്നു, ഇതുപോലെ ഒരു വയറ്റിലാണ് ഞാനും ജനിച്ചത്. ഭാര്യയുടെ വയര്‍ എന്തിനാണ് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്? കാശിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ? ഗര്‍ഭകാലത്തിന്റെ പവിത്രത ഈ ഫോട്ടോഷൂട്ടിലൂടെ നശിപ്പിച്ചു' എന്നൊക്കെയായിരുന്നു വിമര്‍ശകരുടെ ചോദ്യങ്ങള്‍. 

വിമര്‍ശകര്‍ക്ക് നേരെ രൂക്ഷമായ ചോദ്യങ്ങളുമായാണ് അഭിലാഷ് രംഗത്തെത്തിയത്. പത്ത് ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ പൈസ വരുമെന്ന് നിങ്ങളോടാരാണ് പറഞ്ഞതെന്ന് അഭിലാഷ് ചോദിക്കുന്നു. ഭാര്യയുടെ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിച്ച താരം, 'ഞാനാണോ അവളുടെ ഡ്രസ് ഏതാണെന്ന് തീരുമാനിക്കേണ്ടത്? അത് അവളുടെ സ്വാതന്ത്ര്യമാണ്. അതില്‍ ഞാനെന്തിനാണ് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത്?' എന്നും വ്യക്തമാക്കി. 

 ഇത്തരം ഫോട്ടോഷൂട്ട് ചെയ്യുന്നവരൊക്കെ മോശക്കാരാണെന്നാണ് ചിലരുടെ ധാരണയെന്ന് ശ്രീക്കുട്ടി പറയുന്നു. 'ഞങ്ങള്‍ മാത്രമാണ് ഇത് ആദ്യമായി ചെയ്തതെന്നാണ് അവരൊക്കെ പറയുന്നത്. അമ്മയാവുന്നത് നല്ല കാര്യം, പക്ഷേ ഇത് കുറച്ച് ഓവറാണ്, നാണവും മാനവും വേണം എന്നായിരുന്നു ഒരു കമന്റ്. ഞാന്‍ കാണിച്ചത് കുഞ്ഞ് കിടക്കുന്ന ഭാഗമാണ്. അതിലെന്ത് മോശമാണ് ഉള്ളതെന്ന് മനസിലാവുന്നില്ല', എന്നും ശ്രീക്കുട്ടി പ്രതികരിച്ചു.

'ഒരു ഫോട്ടോ ഇട്ടതിന് ശ്രീക്കുട്ടിക്ക് അവിഹിതം വരെ ആയി' എന്ന കടുത്ത ക്യാപ്ഷനോടെയാണ് അഭിശ്രീ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദമ്പതികള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒപ്പം തന്നെ വീഡിയോയില്‍ വിമര്‍ശകര്‍ക്കെതിരെ അഭിലാഷ് മോശം ഭാഷ ഉപയോഗിച്ചതിനെ വിമര്‍ശിക്കുന്നവരുമുണ്ട്.

''പ്രഗ്‌നന്‍സി ഫോട്ടോഷൂട്ടുമായും അല്ലാതെയും ബന്ധപ്പെട്ടു വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും ഇരുവരും പ്രതികരിച്ചു. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങള്‍ പൊതുവെ മൈന്‍ഡ് ചെയ്യാറില്ല. ചില കമന്റുകള്‍ മാത്രം കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ക്കു താഴെ, നിങ്ങള്‍ക്കെന്തെങ്കിലും പറ്റും, അബോര്‍ഷനാവും എന്നൊക്കെ എങ്ങനെയാണ് പറയാന്‍ പറ്റുന്നത്. ഗര്‍ഭിണിയായാല്‍ വീട്ടിനകത്ത് വിശ്രമത്തില്‍ കഴിയണമെന്നൊന്നും ഇല്ല. അതൊക്കെ പഴയ ചിന്താഗാതികളാണ്. ഇതെന്താ വല്ല അസുഖമെങ്ങാനുമാണോ. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നവരല്ല. ഗര്‍ഭമുണ്ടെന്ന് കരുതി, ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിര്‍ത്തി, വീട്ടില്‍ ഇങ്ങനെ ചടഞ്ഞ് കൂടിയിരിക്കണോ, അതിലൊന്നും ഞങ്ങളെ കിട്ടി. ഒന്നും ചെയ്യാതെ, തടിച്ച് വീര്‍ത്ത് സിസേറിയനിലേക്ക് പോവാനൊന്നും വയ്യ. ഇപ്പോള്‍ നോര്‍മല്‍ ഡെലിവറിക്കുള്ള സാധ്യത കൂടുതലാണ്'', ഇരുവരും കൂട്ടിച്ചേര്‍ത്തു.

abhilash and sreekutty pregnency

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES