നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍ അര്‍ഷിദ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അഗാധമായ ദുഃഖവും വേദനയും പങ്കുവെച്ച് പ്രശസ്ത ഗായിക കെ.എസ്. ചിത്ര . പിഞ്ചുകുഞ്ഞിന്റെ വിയോഗ വാര്‍ത്ത ഉള്ളുലയ്ക്കുന്നതാണെന്നും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ചിത്ര തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഇത്തരം ക്രൂരതകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
കുറിപ്പ്് ഇങ്ങനെ:
കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അര്‍ഷിദ് മോന്റെ വിയോഗ വാര്‍ത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാര്‍ത്ഥനകള്‍ മാത്രം'' - കെ.എസ്. ചിത്ര
കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് നെടുമങ്ങട്ടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞിന്റെ കൊലപാതകം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം 91 മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായത്. സംഭവത്തില്‍ രോക്ഷം പ്രകടിപ്പിച്ച് നിരവധി പേരാണ് ഓരോ ദിവസവും രം?ഗത്ത് എത്തുന്നത്. പ്രത്യേകിച്ച് അമ്മമാര്‍. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷകല്‍ തന്നെ ലഭിക്കണമെന്നും ഇവര്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നുണ്ട്.