അന്തരിച്ച പ്രിയനടന്‍ സുധി കൊല്ലത്തിന്റെ വിയോഗത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ താരമാണ് രേണു സുധി.ഭര്‍ത്താവിന്റെ അകാല വിയോഗത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും പിന്തുണയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയ രേണു ഇപ്പോള്‍ ആല്‍ബം ലൊക്കെഷനില്‍ ഉണ്ടായ മോശം അനുഭവം ആണ് പങ്ക് വച്ചിരിക്കുന്നത്.
ആല്‍ബം സംവിധായകന്‍ വിപിന്‍ ലാലിനെതിരെയാണ് രേണു സുധി രംഗത്തെത്തിയിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം തന്ന് തന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിച്ച് പോണ്‍ സൈറ്റില്‍ ഇടാനായിരുന്നു അവരുടെ ലക്ഷ്യമെന്നും ഭാഗ്യം കൊണ്ടാണ് താന്‍ അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു സുധി പറഞ്ഞു. വിപിന്‍ ലാലിന് പിന്നില്‍ ഷെഫീന ബീവി എന്ന സ്ത്രീയാണെന്നും തന്നെ കരുതിക്കൂട്ടി ചതിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും രേണു സുധി വെളിപ്പെടുത്തി.
തന്നെ കരുതിക്കൂട്ടി ചതിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും രേണു പറഞ്ഞു. തന്റെ ആല്‍ബം മുടങ്ങാന്‍ കാരണം രേണു ലഹരി ഉപയോ?ഗിച്ചതാണെന്ന് ആരോപിച്ച് വിപിന്‍ രം?ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രേണുവിന്റെ പ്രതികരണം. ''വിപിന്‍ ലാല്‍ ഒരു വൃത്തികെട്ടവനാണ്. ദാസേട്ടനും ഞാനും ഒരുമിച്ച് അഭിനയിച്ച 'കുണുങ്ങി കുണുങ്ങി' എന്ന ആല്‍ബത്തിന്റെ സെറ്റില്‍ വെച്ചാണ് അയാളെ ആ?ദ്യമായി കാണുന്നത്.
കഥ പറയാതെയാണ് പുതിയൊരു ആല്‍ബമുണ്ടെന്ന് പറഞ്ഞ് അഡ്വാന്‍സ് അയച്ച് തന്ന് അതിലേക്ക് അയാള്‍ എന്നെ ക്ഷണിച്ചത്. നിര്‍മാതാവ് ദുബായിലുള്ള ഒരു സ്ത്രീയാണെന്നും പറഞ്ഞു. മോഡേണ്‍ ഡ്രസ്സാണ് ആല്‍ബത്തില്‍ ധരിക്കേണ്ടതെന്നും പറഞ്ഞു. വസ്ത്രങ്ങള്‍ അയച്ച് തന്നോളൂ. ഇട്ട് നോക്കി കംഫര്‍ട്ടാണെങ്കില്‍ മാത്രം ധരിച്ച് അഭിനയിക്കാമെന്നും പറഞ്ഞു.
ആ സമയത്ത് ഞാന്‍ ദുബായില്‍ ആയിരുന്നു. ആല്‍ബം ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. സീനൊന്നും വിവരിച്ച് തന്നിരുന്നില്ല. ഇയാള്‍ വോയ്‌സ് നോട്ട് അയയ്ക്കുമായിരുന്നു. പക്ഷേ തിരക്കായതു കൊണ്ട്, അതൊന്നും കേട്ടില്ല. കേട്ടെന്നു വരുത്തി തീര്‍ക്കാന്‍ അതിനൊക്കെ ഞാന്‍ ലൈക്ക് ചെയ്തിരുന്നു. പക്ഷേ എന്നെ കരുതി കൂട്ടി ചതിക്കാന്‍ വേണ്ടി ശ്രമിച്ചതാണെന്ന് ഇവരെന്ന് പിന്നീട് എനിക്ക് മനസിലായി.
എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയതുപോലെ ഷെഫീന ബീവി എന്ന സ്ത്രീ പലരേയും വച്ച് എന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്ത് നോക്കാനായി ഞാന്‍ വിപിന്‍ ലാലിന്റെ വീട്ടില്‍ പോയി. അയാളുടെ ഭാര്യയും അവിടെ ഉണ്ടായിരുന്നു. വസ്ത്രം ധരിച്ച് നോക്കിയപ്പോള്‍ ഒട്ടും കംഫര്‍ട്ടായിരുന്നില്ല. അവരോടത് തുറന്നു പറഞ്ഞതുമാണ്. അപ്പോഴും അവര്‍ എന്താണ് സീനെന്ന് പറഞ്ഞ് തന്നില്ല.
പാര്‍ട്ടി നടക്കുമ്പോള്‍ ഡാന്‍സ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഒരു റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ട്. അന്ന് മീഡിയ അവിടെ ഉണ്ടായിരുന്നതു കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ അവര്‍ എന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു. അങ്ങനൊരു സാഹചര്യമായിരുന്നു. ആദ്യം ഒരു പൂവ് തരുന്ന സീനായിരുന്നു. അതെടുത്തു. പിന്നീട് അയാള്‍ മാറ്റിയും മറിച്ചും പലതും പറയാന്‍ തുടങ്ങി.
ഞാന്‍ ഒരു ചതിയും ചെയ്യാത്ത ആളാണ്. അതുകൊണ്ട് തന്നെ ആദ്യമൊന്നും ഇവരുടെ പ്രവൃത്തിയില്‍ സംശയം തോന്നിയില്ല. ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന് ധരിക്കാന്‍ ആദ്യം വിപിനും ഭാര്യയും ആവശ്യപ്പെട്ടു. പക്ഷേ അവിടെ നടക്കുന്നതെല്ലാം വിപിന്റെ ഭാര്യ വിഡിയോ പിടിക്കുന്നുണ്ടായിരുന്നു. ശേഷം അയാള്‍ എന്നെ എടുക്കുന്ന സീന്‍ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് കംഫര്‍ട്ട് അല്ലാത്തതിനാല്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.
എന്നിട്ടും അവര്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഞാന്‍ പക്ഷേ വഴങ്ങിയില്ല. ദാസേട്ടനും മറ്റുള്ളവരെല്ലാം എടുക്കുന്നുണ്ടല്ലോ എന്താണ് വിപിന്‍ എടുത്താല്‍ പ്രശ്‌നമെന്ന് അവര്‍ ചോദിച്ചു. ദാസേട്ടനൊക്കെ എന്നെ എടുക്കുന്നതു പോലെയല്ല ഇവര്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത്.
കാല്‍ ഉയര്‍ത്തിവച്ചുള്ള ഷോട്ട് ആണത്. അത് നടക്കില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. വയറില്‍ മുന്തിരി വച്ച് വിപിന്‍ എന്ന ആള്‍ കടിച്ചെടുക്കുന്നത് പോലൊരു സീന്‍ ഷൂട്ട് ചെയ്യാമെന്ന് പിന്നീട് അവര്‍ പറഞ്ഞു. അതിനും ഞാന്‍ വഴങ്ങിയില്ല. സൗമ്യമായി തന്നെയാണ് ആ?ദ്യം ഞാന്‍ സംസാരിച്ചത്. അവര്‍ ആരോപിക്കുന്നത് പോലെ ഞാന്‍ അന്നേ ദിവസം മദ്യപിക്കുകയോ സി?ഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല.
അങ്ങനെയെങ്കില്‍ അവര്‍ തെളിവ് കൊണ്ടുവരട്ടെ. ഭക്ഷണം പോലും അവര്‍ എനിക്ക് വാങ്ങി തന്നില്ല. മദ്യവും മയക്ക് മരുന്നും കഴിച്ചിട്ടില്ല. ദുബായില്‍ പോകുമ്പോള്‍ കസിന്‍സിന് ഒപ്പം മാത്രമാണ് ഞാന്‍ മദ്യപിക്കാറുള്ളത്. ഇവര്‍ പറഞ്ഞ അടുത്ത സീന്‍ ആണ് അതിലും ഭീകരം, ഞാന്‍ മദ്യം കഴിച്ചതുപോലെ അഭിനയിച്ച് ഇയാളെ ശരീരത്തിലേക്ക് ചേര്‍ത്തുവച്ച് ഉമ്മ വയ്ക്കണം.
അപ്പോഴും ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞു. കതകടച്ച് കുറ്റിയിട്ടാണ് അവര്‍ എന്നോടിതെല്ലാം സംസാരിച്ചത്. ആദ്യം ഞാനൊന്ന് ഭയന്നു. എന്തോ ഒരു ധൈര്യം സംഭരിച്ചാണ് പുറത്ത് വന്നത്. രക്ഷകരായത് മീഡിയക്കാരാണ്. അല്ലെങ്കില്‍ അവര്‍ എന്നെ കൊന്നേനെ. അവസാനം ഞാന്‍ ഈ മീഡിയക്കാരോട് പോയി പരാതി പറയുകയായിരുന്നു.
പക്ഷേ ഇയാള്‍ അതൊന്നും സമ്മതിക്കാന്‍ തയാറല്ലായിരുന്നു. ലിപ് ലോക്ക് ചെയ്യാനും ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാനും അയാളും ഭാര്യയും നിര്‍ബന്ധിച്ചു. എന്റെ വിഡിയോ എടുത്ത് പോണ്‍ സൈറ്റില്‍ ഇടാനായിരുന്നു അവരുടെ പദ്ധതിയെന്ന് എനിക്ക് തോന്നുന്നു. എന്നെ അതിന് കിട്ടത്തില്ലെന്ന് അവര്‍ പുറത്തിറക്കിയ വിഡിയോയില്‍ തന്നെ ഞാന്‍ വ്യക്തമായി പറയുന്നുണ്ട്.
ഷഫീന ബീവിക്കു കൊടുക്കാന്‍ വേണ്ടിയായിരുന്നു ഇതെല്ലാം അവര്‍ ഷൂട്ട് ചെയ്തത്. ശരീരം കാണിച്ച് ഇന്റിമേറ്റ് സീന്‍ എടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അതിന് ഞാന്‍ വഴങ്ങിയില്ല. ഇനി അത് സിനിമയാണെങ്കില്‍ പോലും അത്തരമൊരു വസ്ത്രം ധരിച്ച് ഞാനൊരിക്കലും അഭിനയിക്കില്ല. അവര്‍ തന്ന 5000 രൂപ അഡ്വാന്‍സ് ഇനി ഞാന്‍ തിരികെ കൊടുത്തില്ല. വേറെ പല വലിയ പ്രൊജക്ടും മാറ്റിവച്ചാണ് ഞാന്‍ അവിടെ പോയത്.
1500 രൂപ സ്ലീപ്പര്‍ ബസിനു കൊടുക്കേണ്ടി വന്നു. തിരികെ വന്നത് മീഡിയക്കാരുടെ വണ്ടിക്കാണ്. ഷെഫീന ബീവി എനിക്ക് എതിരെ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. ഈ സംഭവം കഴിഞ്ഞതോടെ ആല്‍ബത്തിലേക്ക് ആളുകള്‍ ക്ഷണിക്കുമ്പോള്‍ ഇപ്പോള്‍ ഭയമാണ്. ഈ ഷെഫീന ബീവി എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.''- രേണു പറഞ്ഞു.
സുധിയുടെ മരണശേഷം രേണു വീണ്ടും വിവാഹിതയാകുമോ എന്നതായിരുന്നു പലരുടെയും സംശയം. എന്നാല്‍ അടുത്തിടെ രേണു പങ്കുവെച്ച വിശേഷങ്ങളും ചിത്രങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ മാറ്റത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് രേണു. സുധിയുടെ മരണശേഷം തകര്‍ന്നുപോയ തന്റെയും മക്കളുടെയും ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവന്നത് സുധിച്ചേട്ടന്‍ തന്നെ അയച്ചുതന്നത് പോലെയാണെന്നാണ് രേണു വിശ്വസിക്കുന്നത്.
'സുധിച്ചേട്ടന്‍ എനിക്ക് കൊണ്ടുതന്നതാണ് അവനെ' എന്നാണ് രേണു തന്റെ പുതിയ പങ്കാളിയെക്കുറിച്ച് പറയുന്നത്. തന്റെ മക്കളെ സ്വന്തം മക്കളായി കാണാന്‍ കഴിയുന്ന ഒരാളെയാണ് തനിക്ക് ലഭിച്ചതെന്നും രേണു വ്യക്തമാക്കുന്നു. സുധിയുടെ മരണത്തിന് പിന്നാലെ രേണു സോഷ്യല്‍ മീഡിയയില്‍ സജീവമായതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രേണു രണ്ടാമത് വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോഴും വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് തന്റെയും മക്കളുടെയും ഭാവി നോക്കാനാണ് രേണു തീരുമാനിച്ചത്. തന്റെ ജീവിതം എങ്ങനെയുമാകട്ടെ എന്ന് കരുതുന്നവര്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും രേണു പറയുന്നു.
തന്റെ തീരുമാനത്തിന് മക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് രേണു നേരത്തെ സൂചിപ്പിച്ചിരുന്നു. സുധിയുടെ മൂത്ത മകനും രേണുവിനൊപ്പമാണ് കഴിയുന്നത്. ആ കുട്ടിയുടെ കൂടി ഭാവി പരിഗണിച്ചാണ് ജീവിതത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് രേണുവിന്റെ പക്ഷം. കൂടുതല്‍ കണ്ടെത്തുക വിദ്യാഭ്യാസ കോഴ്‌സുകള്‍ Politics സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തന്റെ പുതിയ പങ്കാളിയായ കാര്‍ത്തിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ രേണു പങ്കുവെച്ചിരുന്നു. തന്റെ തളര്‍ച്ചയില്‍ താങ്ങായി നിന്ന വ്യക്തിയാണ് കാര്‍ത്തിക്കെന്നും ഇനിയുള്ള ജീവിതം മക്കള്‍ക്കും അദ്ദേഹത്തിനുമൊപ്പമാണെന്നും രേണു കുറിച്ചു. സുധി കൊല്ലം എന്ന കലാകാരനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാട് ഉണ്ടാക്കിയ വലിയ ശൂന്യതയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന രേണുവിനെ പിന്തുണച്ചും ആശ്വസിപ്പിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. പ്രിയപ്പെട്ടവന്റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുമ്പോള്‍ തന്നെ, ജീവിതത്തിലെ പ്രായോഗികമായ വെല്ലുവിളികളെ നേരിടാന്‍ രേണു കാണിക്കുന്ന കരുത്തിനെ പലരും പ്രശംസിക്കുന്നു.