Latest News

'കഴിഞ്ഞ പത്തുപതിമൂന്നു കൊല്ലമായി ആശയുടെ ഭര്‍ത്താവ് ഉദ്യോഗം വഹിക്കുന്ന ആളാണ് ഞാന്‍'; ആശാ ശരത്തിന്റെ മകളുടെ വിവാഹനിശ്ചയ വേദിയില്‍ കയ്യടി നേടി സിദ്ദീഖിന്റെ പ്രസംഗം 

Malayalilife
 'കഴിഞ്ഞ പത്തുപതിമൂന്നു കൊല്ലമായി ആശയുടെ ഭര്‍ത്താവ് ഉദ്യോഗം വഹിക്കുന്ന ആളാണ് ഞാന്‍'; ആശാ ശരത്തിന്റെ മകളുടെ വിവാഹനിശ്ചയ വേദിയില്‍ കയ്യടി നേടി സിദ്ദീഖിന്റെ പ്രസംഗം 

നടി ആശാ ശരത്തിന്റെ രണ്ടാമത്തെ മകള്‍ കീര്‍ത്തനയുടെ വിവാഹനിശ്ചയ ചടങ്ങിനെത്തിയ അതിഥികളെ പൊട്ടിച്ചിരിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ ആശംസാപ്രസംഗം. കഴിഞ്ഞ പത്തുപതിമൂന്ന് കൊല്ലമായി താന്‍ ആശാ ശരത്തിന്റെ ഭര്‍ത്താവായി ജീവിക്കുന്ന ആളാണെന്നായിരുന്നു സിദ്ദീഖിന്റെ തമാശ കലര്‍ന്ന വാക്കുകള്‍. സ്റ്റേജിലെത്തിയ സിദ്ദീഖ് മൈക്കെടുത്തതു മുതല്‍ വേദിയില്‍ ചിരി പടരുകയായിരുന്നു. സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും സിദ്ദീഖിന്റെ പ്രസംഗത്തിന്റെ വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. 

കഴിഞ്ഞ പത്തുപതിമൂന്നു കൊല്ലമായി ആശയുടെ ഭര്‍ത്താവ് ഉദ്യോഗം വഹിക്കുന്ന ആളാണ് ഞാന്‍. ഞാനേ ഉള്ളൂ ഈ കൂട്ടത്തില്‍ ഭര്‍ത്താവായിട്ടുള്ളൊരാള്‍. അതുപോലെ തന്നെ ഇവരുടെ മക്കള്‍ എനിക്ക് മക്കളാണ്, മക്കളെപ്പോലെ തന്നെയാണ്. ഈ കുടുംബവുമായി ഒരുപാടുകാലത്തെ സ്‌നേഹബന്ധമാണ് എനിക്കുള്ളത്. ഈ ചടങ്ങിന് കയറി വന്നപ്പോള്‍ ഇതില്‍ ആരുടെ കല്യാണമാണ് എന്ന് എനിക്ക് സംശയമായിരുന്നു. കാരണം സ്റ്റേജില്‍ നില്‍ക്കുന്നവര്‍ എല്ലാവരും വധൂവരന്മാരെപ്പോലെ സുന്ദരന്മാരും സുന്ദരിമാരുമായി നില്‍ക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് കീര്‍ത്തനയുടെ എന്‍ഗേജ്‌മെന്റ് ആണെന്ന്. എന്തായാലും വധൂവരന്മാര്‍ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.'' - സിദ്ദീഖ് ആശംസിച്ചു. 

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി ആഗോളതലത്തില്‍ തരംഗമായി മാറിയ 'ദൃശ്യം' ഫ്രാഞ്ചൈസിയിലൂടെയാണ് സിദ്ദീഖും ആശാ ശരത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓണ്‍സ്‌ക്രീന്‍ ദമ്പതികളായി മാറിയത്. ചിത്രത്തില്‍ ഐ.ജി. ഗീതാ പ്രഭാകര്‍ എന്ന ശക്തയായ പോലീസ് ഉദ്യോഗസ്ഥയായി ആശാ ശരത്ത് എത്തിയപ്പോള്‍, ഭര്‍ത്താവ് പ്രഭാകര്‍ എന്ന ശാന്തനായ ബിസിനസ്സുകാരനെയാണ് സിദ്ദീഖ് അവതരിപ്പിച്ചത്.

കാണാതാവുന്ന മകന്‍ വരുണിന്റെ മാതാപിതാക്കളായുള്ള ഇവരുടെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മാനസികാവസ്ഥയും നീതിക്കായുള്ള പോരാട്ടവും സിനിമയുടെ പ്രധാന ആകര്‍ഷണമായിരുന്നു. വര്‍ഷങ്ങളായുള്ള ഈ സിനിമാബന്ധവും വ്യക്തിപരമായ സൗഹൃദവുമാണ് കീര്‍ത്തനയുടെ നിശ്ചയവേദിയിലും സിദ്ദീഖ് പറഞ്ഞത്.
 

Read more topics: # സിദ്ദീഖ്
siddiques speech at asha saraths

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES