Latest News

'ജീവിതത്തില്‍ ഇതുവരെ ഒരു മനുഷ്യനെ കൈനീട്ടി അടിച്ചിട്ടില്ല'; എന്റെ മകള്‍ക്ക് നേരെ വന്നാല്‍ ഞാന്‍ കൊല്ലും; സാരിയുടുത്ത് ഫൈറ്റ് ചെയ്തപ്പോള്‍ ദേവിയുടെ രൗദ്രഭാവമെന്ന് അഭിരാമി 

Malayalilife
 'ജീവിതത്തില്‍ ഇതുവരെ ഒരു മനുഷ്യനെ കൈനീട്ടി അടിച്ചിട്ടില്ല'; എന്റെ മകള്‍ക്ക് നേരെ വന്നാല്‍ ഞാന്‍ കൊല്ലും; സാരിയുടുത്ത് ഫൈറ്റ് ചെയ്തപ്പോള്‍ ദേവിയുടെ രൗദ്രഭാവമെന്ന് അഭിരാമി 

ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയറ്ററുകളില്‍ മുന്നേറുകയാണ്. അര്‍ജുനൊപ്പം മലയാളികളുടെ പ്രിയതാരം അഭിരാമിയും പ്രീതി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിലും വന്‍ കുതിപ്പാണ് നടത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടി അഭിരാമി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ വികാരത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞു.

'ഞാന്‍ പൊതുവെ ജീവിതത്തില്‍ സമാധാനം ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ, എന്റെ മകള്‍ക്ക് എന്തെങ്കിലും അപകടം വരുമ്പോള്‍ എന്നെക്കാള്‍ അപകടകരമായ മറ്റൊന്നുമില്ല. ഞാന്‍ അവരെ കൊല്ലും, അതില്‍ ഒരു സംശയവുമില്ല. അതുതന്നെയാണ് ഈ സിനിമയിലെയും വികാരം. സാരിയുടുത്ത് ഫൈറ്റ് ചെയ്യുമ്പോള്‍ കിട്ടുന്ന ആ ഒരു 'ഫയര്‍' വേറെ ഒന്നിനും കിട്ടില്ല, ദേവിയുടെ ഒരു രൗദ്രഭാവം ഒക്കെ അതില്‍ വരും. ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഒരു മനുഷ്യനെ കൈനീട്ടിപ്പോലും അടിച്ചിട്ടില്ല. ഇനി വേണമെങ്കില്‍ ചെയ്യും, അതിനുള്ള ട്രെയിനിങ് ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ എടുത്തിരുന്നു.'- അഭിരാമി വ്യക്തമാക്കി. 

 ഒരു കരാട്ടെ മാസ്റ്ററുടെയും അയാളുടെ കുടുംബത്തിന്റെയും ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ ചിലര്‍ കടന്നുവരുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'ബ്ലാസ്റ്റ്' സിനിമയുടെ പ്രമേയം. കെ.ജി.എഫിലൂടെ പ്രശസ്തനായ രവി ബസ്റൂര്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 

 അര്‍ജുന്‍ ചിദംബരം, ദിലീപന്‍, ബാല ഹസന്‍, ജോണ്‍ കോക്കന്‍, രമേശ് നാരായണന്‍, പവന്‍, വിവേക് പ്രസന്ന, വിനോദ് സാഗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എജിഎസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് അരുണ്‍ രാധാകൃഷ്ണനാണ്. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് രാഘവാണ്. പ്രമുഖ ട്രാക്കിങ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതുവരെ ആഗോളതലത്തില്‍ 21 കോടിയോളം രൂപ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രം 16.03 കോടി രൂപ നേടിയ ചിത്രം വിദേശത്തുനിന്ന് 5.15 കോടി രൂപയും വാരിക്കൂട്ടി. എല്ലാ റിലീസ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
 

Read more topics: # അഭിരാമി
abhirami about new role

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES