മലയാളം ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. പരസ്പരം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി. മനസ്സ് എന്ന പരമ്പരയിലും നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം, പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടേസ്റ്റ് ടൈം എന്ന ദേഹണ്ണ പരമ്പരയിലെ അവതാരകയായിരുന്നു. 4 വയസുള്ളപ്പോൾ ഉന്നൈ നാൻ സന്തിത്തെൻ എന്ന തമിഴ് ടി.വി. പരമ്പരയിൽ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചു. ക്യാപ്റ്റൻ രാജുവാണ് രേഖയെ സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ഈ ഇടയ്ക്ക് നടിയുടെ ഫോട്ടോഷോട്ടുകളൊക്കെ തന്നെ വൈറൽ ആയിരുന്നു.
രേഖ രതീഷ് തന്റെ കൈയിലൊരു പേര് പച്ചകുത്തിയിട്ടുണ്ട്. അത് മകന്‍ അയാന്റെതാണ്. അയാനാണ് രേഖയുടെ ലോകം അവനു വേണ്ടിയാണ് അവരുടെ ജീവിതം തന്നെയും. സീരിയലിൽ ആര് 'അമ്മ എന്ന് വിളിച്ചാലും അസൂയ വരും അയാന്. 'ഞാന്‍ മാത്രല്ലേ അമ്മേടെ മോന്‍, പിന്നെന്തിനാ മറ്റുള്ളോരൊക്കെ അമ്മയെ അമ്മാന്ന് വിളിക്കണേ' ഇങ്ങനെയൊക്കെ മകൻ ചോദിക്കുമായിരുന്നു എന്ന് നടി പറഞ്ഞിരുന്നു. 'നിന്റെ അമ്മയെ മറ്റുള്ളവരും അമ്മാന്ന് വിളിക്കുമ്പോ കൂടുതല്‍ സന്തോഷിക്കുകയാണ് വേണ്ടത്. അത് നിന്റെ അമ്മയ്ക്ക് കിട്ടുന്ന പ്ലസ് പോയന്റായി വേണം കൂട്ടാന്‍ എന്നാണ് നടി തിരിച്ച് പറയാറ് എന്നുമായിരുന്നു പറഞ്ഞത്. അയാനോട് 'മഞ്ഞില്‍ വിരിഞ്ഞ പൂവി'ലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും വലിയ കാര്യമാണ്. ഇടയ്ക്കുള്ള അവരുടെ സ്‌നേഹസമ്മാനങ്ങള്‍ അയാനെ ഏറെ സന്തോഷിപ്പിക്കുന്നുമുണ്ട്. പത്താം വയസിലേക്ക് കടക്കുന്ന അയാന്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലാണ് പഠിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
സീരിയലിൽ അമ്മയായും അമൂമ്മയായുമൊക്കെ താരം വരാറുണ്ട്. എന്നാൽ അത്ര പ്രായം നടിക്ക് ഇല്ല. സീരിയലിലെ കഥാപാത്രങ്ങളുടെ അത്രയും പ്രായം നടിയ്ക്ക് ഇല്ലെന്ന് വൈകിയാണ് പലരും അറിഞ്ഞത്. സീരിയല്‍ വിശേഷങ്ങള്‍ക്കൊപ്പം രേഖയുടെ കുടുംബ ജീവിതത്തെ കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. നാലോളം വിവാഹം കഴിച്ചെങ്കിലും അതെല്ലാം പരാജയമായി പോവുകയായിരുന്നു. ഇപ്പോൾ നടിക്ക് മകനാണ് എല്ലാമെന്നാണ് നടി പറയുന്നത്.