കസ്തൂരിമാന്‍ സീരിയലിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് റബേക്ക സന്തോഷ്. റബേക്ക സംവിധായകന്‍ ശ്രീജിത്ത് വിജയനുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ സമ്മതിച്ച വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ റബേക്ക പങ്കുവച്ച മനോഹരച്ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. സീരിയലില്‍ കാവ്യയായി എത്തുന്ന റബേക്കയും ജീവയായി എത്തുന്ന ശ്രീറാമും പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ്. തൃശൂര്‍ നല്ലങ്കരക്കാരിയാണ് റബേക്ക സന്തോഷ്. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമകളിലും സീരിയലുകളിലും വേഷമിട്ടാണ് റബേക്ക കസ്തൂരിമാനില്‍ എത്തിയത്. ഈ സീരിയലിലേക്ക് എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. കാവ്യ എന്ന ശക്തമായ കഥാപാത്രത്തെയാണ് സീരിയലില്‍ റബേക്ക അവതരിപ്പിക്കുന്നത്.
കസ്തൂരിമാനില്‍ നായികയായി തിളങ്ങുമ്പോള്‍ തന്നെയാണ് സീ കേരളം ചാനലിലേക്ക് സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ അവതരിപ്പിച്ചുകൊണ്ട് താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ മനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ലഹങ്ക ധരിച്ച പൂവൊക്കെ ചൂടി തനി നാടന്‍ പെണ്‍കുട്ടി ആയിട്ടാണ് റബേക്ക ചിത്രങ്ങളിലുളളത്. പ്രിന്റഡ് ഫ്ളോറല്‍ ജോര്‍ജറ്റ് ലഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ പൂക്കള്‍ തുന്നിയ ചെയ്ത പച്ച നിറത്തിലെ ടോപ്പാണ് പാവാടയ്ക്കൊപ്പം താരം അണിഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റിലെ മ്യൂസിക് ഷോയില്‍ പങ്കെടുക്കാനായിട്ടാണ് താരം ലഹങ്കയില്‍ അതിസുന്ദരിയായി എത്തിയത്. ട്രഡീഷണല്‍ ടച്ചിനൊപ്പം മോഡേണ്‍ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ദാവണി ഡിസൈന്‍സ് എന്ന ഡിസൈനേഴ്സ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്.