കസ്തൂരിമാനിലെ കാവ്യയും സീതാകല്യാണത്തിനെ സ്വാതിയും തമ്മിലുള്ള ബന്ധമറിയുമോ; സീരിയല്‍ നടിമാരായ റബേക്കയും റെനീഷയും മുന്‍പേ സുഹൃത്തുകള്‍

Malayalilife
topbanner
 കസ്തൂരിമാനിലെ കാവ്യയും സീതാകല്യാണത്തിനെ സ്വാതിയും തമ്മിലുള്ള ബന്ധമറിയുമോ; സീരിയല്‍ നടിമാരായ റബേക്കയും റെനീഷയും മുന്‍പേ സുഹൃത്തുകള്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണം സീരിയലില്‍ നായികയുടെ അനുജത്തിയായ സ്വാതിയെന്ന കഥാപാത്രമായി  പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് റിനീഷ റഹ്മാന്‍. പാലക്കാട് ആലത്തൂര്‍ സ്വദേശിനിയാണ് റിനീഷ. അവിടെ തന്നെയാണ് പഠിച്ചുകൊണ്ടിരുന്നതും ഇപ്പോള്‍ ഡിഗ്രി പഠിക്കുന്നതും. അച്ഛനും അമ്മയും ചേട്ടനുമടങ്ങുന്നതാണ് റിനീഷയുടെ കുടുംബം. ഡിഗ്രി നല്ല രീതിയില്‍ പൂര്‍ത്തിയാക്കണമെന്നും പിന്നീട്  വിദേശത്ത് പോയി എംബിഎ പഠിക്കണമെന്നുമാണ് റനീഷയുടെ ആഗ്രഹം. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരത്തിന് കുടുംബവും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതാണ് പ്രാധാന വിനോദം. ഒപ്പം അഭിനയിക്കുന്നവരുമായി നല്ല സൗഹൃദത്തിലാണെന്നും എല്ലാവരും ഒരുപാട് സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും താരം പറയുന്നു. റബേക്ക സന്തോഷാകട്ടെ ചെറുപ്പം മുതല്‍ തന്നെ സീരിയലിലും സിനിമകളിലും അഭിനയിച്ചാണ് ഇപ്പോള്‍ കസ്തൂരിമാനില്‍ എത്തിനില്‍ക്കുന്നത്.

അതേസമയം ഇവര്‍ രണ്ടുപേരും സീരിയല്‍ രംഗത്തേക്ക് എത്തിയത് ഒരുമിച്ച് ഒരു തമിഴ് സിനിമയില്‍ അഭിനയിച്ച ശേഷമാണ്. ആഞ്ചിയല്‍ എന്നാണ് സിനിമയുടെ പേര്. തമിഴില്‍ റിയ റഹ്മാന്‍ എന്നായിരുന്നു സ്വാതിയുടെ പേര്. സെമ്പകം എന്ന ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് താരം ഇതില്‍ അഭിനയിച്ചത്. 2016ലായിരുന്നു ഇത്. കസ്തൂരിമാനിലെ കാവ്യയെ അവതരിപ്പിക്കുന്ന റബേക്ക സന്തോഷും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. കുട്ടിത്തം തുളുമ്പുന്ന മുഖമാണ് ഇരുവര്‍ക്കുമുള്ളത്. 

തമിഴിലൊക്കെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചവരാണ് ഇപ്പോള്‍ സീരിയലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് എന്നത്  പ്രേക്ഷകര്‍ക്ക് അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ തനിക്ക് സീരിയല്‍ രംഗത്തേക്ക് വരാന്‍ താത്പര്യം ഉണ്ടായിരുന്നില്ലെന്നാണ് റെനീഷ പറയുന്നത്. സീരിയലിനെക്കുറിച്ച് അറിഞ്ഞതോടെ സഹോദരന്‍ മാസങ്ങളോളം മിണ്ടാതെ ഇരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്നത് സഹോദരന്‍ ആണെന്നും താരം പറയുന്നു. എന്നാല്‍ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. സീരിയില്‍ സ്വാതി എന്ന കഥാപാത്രമായി മികച്ച പ്രകടം കാഴ്ചവയ്ക്കുമ്പോഴും സിനിമകളില്‍ അഭിനയിക്കണം എന്നതാണ് റിനീഷയുടെ ആഗ്രഹം. മുടിയൊക്കെ സ്‌ട്രെയിറ്റ് ചെയ്ത് വലിയ മേക്കോവറായിട്ടാണ് താരം സീതകല്യാണത്തില്‍ എത്തിയത്. എന്നാലിപ്പോള്‍ നീണ്ട് ചുരുണ്ട മുടിയും ചന്ദനക്കുറിയുമൊക്കെ അണിഞ്ഞ് സാധാ പെണ്‍കുട്ടിയായി സിനിമയില്‍ അഭിനയിച്ച താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

Read more topics: # rebecca santhosh,# and reneesha rehman
rebecca santhosh and reneesha rehman

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES