നൂറാം ദിനത്തോട് അടുക്കുന്ന ബിഗ്ബോസില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. അവസാനത്തെ നോമിനേഷനും കൂടി കഴിഞ്ഞതോടെ ജയിക്കാനുള്ള കലാശപ്പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിഗ്ബോസിലെ അംഗങ്ങള്‍. ഇന്നലെ നടന്ന അവസാനത്തെ എലിമിനേഷനില്‍ അര്‍ച്ചന കൂടി പുറത്തായതോടെ ഇനി ശേഷിക്കുന്നത് 6 പേര്‍ മാത്രമാണ്. അതേസമയം ഇന്നലെത്തെ എലിമിനേഷന്‍ എപിസോഡില്‍ ഷിയാസ് പൊട്ടിക്കരഞ്ഞ് തനിക്ക് പുറത്തേക്ക് പോകണമെന്ന് മോഹന്‍ലാലിനോട് അവശ്യപ്പെട്ടത് ആരാധകര്‍ക്ക് ഏറെ വിഷമമായി.
ഇന്നലെ സാബു തന്നെ നോമിനേറ്റ് ചെയ്യ്തതിന് പറഞ്ഞ കാരണം കേട്ടാണ് ഷിയാസ് പൊട്ടിക്കരഞ്ഞ് ബിഗ്ബോസ് വീട്ടില്‍ സങ്കടാന്തരീക്ഷം സൃഷ്ടിച്ചത്. മലയാളം നന്നായി അറിയാത്തതിനാലാണ് ഷിയാസിനെ നോമിനേറ്റ് ചെയ്തതെന്നാണ് സാബു പറഞ്ഞത്. ഇത് ഷിയാസിനെ ഞെട്ടിച്ചു. തുടര്‍ന്നാണ് പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഷിയാസ് കരഞ്ഞത്. തനിക്ക് മലയാളം അറിയില്ലെന്നും എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സുരേഷേട്ടന് നന്നായി മലയാളം പറയുന്നുണ്ടല്ലോയെന്നും പറഞ്ഞ് സാബുക്ക എപ്പോഴും കളിയാക്കുന്നുണ്ടെന്നും മത്സരത്തില് തുടരാനോ വിജയിക്കാനോ യോഗ്യതയില്ലെന്നും ഷിയാസ് പറഞ്ഞു. വിജയിച്ചു കഴിഞ്ഞാല് തനിക്ക് അതിന് അര്‍ഹല്ലെന്ന തരത്തില്‍ വരെ പറയാന്‍ ഇവിടെ ആളുകളുണ്ടെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
അതുപോലെ വ്യക്തി ജീവിതത്തിലെ ഒരു കാര്യം താന്‍ പറഞ്ഞിരുന്നുവെങ്കിലും കളിയില്‍ ജയിക്കാനായി അത് പരസ്യമായി സാബു പറഞ്ഞത് ശരിയായില്ലെന്നും ഇനി തുടരുന്നില്ലെന്നും വീട്ടില്‍ പോണമെന്നും പറഞ്ഞ് താരം കരച്ചില്‍ തുടര്‍ന്നു. അതേസമയം മത്സരത്തില്‍ ജയിക്കാനായി താന്‍ ഏത് തരത്തിലുള്ള നമ്പറും പുറത്തിറക്കുമെന്നും ഇവിടയെല്ലാവരേയും അത്തരത്തില്‍ കളിയാക്കാറുണ്ടെന്നും അതുപോലൊന്നായി കണ്ടാല്‍ മതി ഇതെന്നും സാബു ഷിയാസിനോട് പറഞ്ഞു. മറ്റുളളവരും ഷിയാസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷിയാസിന് സങ്കടം അടക്കാനായില്ല. എന്നാല്‍ ഷിയാസിന് പുറത്തേക്ക് പോവാന്‍് സമയമായിട്ടില്ലെന്നും ജനങ്ങള്‍ അത്തരത്തിലൊരു കാര്യം ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഷിയാസിന് ഗെയിമില്‍ ജയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് തനിക്കറിയാമെന്നും ലാല്‍ പറഞ്ഞു.