ബിഗ് ബോസ് വീട്ടില്‍ നടന്ന ലക്ഷ്വറി ടാസ്കിന്റെ അവലോകനം ബിഗ് ബോസ് വീട്ടിനെ പുതിയ സംഭവവികാസങ്ങളിലേക്കാണ് എത്തിച്ചത്. ടാസ്കില് മികച്ച പ്രേകടനം കാഴ്ച വെച്ചവരായി സുരേഷിനെയും ആര്യയെയും വീട്ടുകാര്‍ തിരഞ്ഞെടുത്തു. പ്രദീപ് ഈ ആഴ്ചയിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയായി. വീക്കിലി ടാസ്കില് മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നവരെ കണ്ടെത്തുകയായിരുന്നു അടുത്ത പരിപാടി. ടാസ്കിലെ അവസാന രണ്ട് പേരുകള്‍ ആരുടേതാകണം എന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഓരോരുത്തരായി അവരവരുടെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു.വീട്ടുകാര്‍ ഓരോരുത്തരായി നിര്‍ദ്ദേശങ്ങള്‍ പറഞ്ഞുവന്നപ്പോള്‍ ഏറ്റവുമധികം പേര് പറഞ്ഞ പേരുകള്‍ രാജിനി ചാണ്ടിയുടെയും രജിത് കുമാറിന്റെയുമായിരുന്നു. അത് ബിഗ് ബോസിനെ അറിയിക്കുകയും ചെയ്തു. ഏഴുപേര്‍ ഇവര്‍ ഇരുവരുടെയും പേര് ടാസ്കില് മുഴുവന്‍ കഴിവും പുറത്തെടുക്കാത്തവര്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടി.
പിന്നീട് വന്ന ബിഗ് ബോസ് തീരുമാനമായിരുന്നു എല്ലാവരെയും ഞെട്ടിച്ചത്. ഇരുവരെയും ജയിലിലടയ്ക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതോടെ
രജിത്തിനും രാജിനിക്കു ജയില്‍ വാസം ശിക്ഷ ലഭിച്ചു. കുറ്റവാളികളുടെ വേഷം ധരിപ്പിച്ചു ഇരുവരെയും ജയിലിലടയ്ക്കാനാണ് ബിഗ് ബോസ് നല്കിയ നിര്‍ദ്ദേശം. ഇത് കേട്ടതും രജിത് തുള്ളിച്ചാടിയെങ്കില് രാജിനി വിതുമ്പുകയായിരുന്നു. കടുത്ത നിരാശയിലേക്കും രാജിനി വീണു. രജിത്തിനോപ്പം ജയില്‍മുറി പങ്കിടണമെന്നതും വീട്ടുകാരെല്ലാം തന്റെ പ്രകടനത്തെ മോശമായി വിലയിരുത്തിയെന്ന ചിന്തയും രാജിനിയെ കൂടുതല്‍ വിഷമത്തിലാക്കി.
ജയിലിനുള്ളില്‍ പ്രവേശിച്ച നിമിഷം മുതല്‍ രാജിനി തന്റെ പ്രതിഷേധം പ്രകടമായിത്തന്നെ പുറത്തെടുത്തു. ബിഗ്ബോസിലുള്ളവരെല്ലാം തന്റെ പ്രകടനത്തെ കുറ്റപെടുത്തിയെന്ന ചിന്തയും രജനിയെ കൂടുതല്‍ സംഘര്‍ഷത്തിലാക്കി. ജയിലില്‍ കിടന്ന ഓരോ നിമിഷവും അവര്‍ കരഞ്ഞുകൊണ്ടിരുന്നു.ജയിലില്‍ അനുവദിച്ചിരുന്ന കട്ടിലില്‍ ഇരിക്കാന്‍ കൂട്ടാക്കാതിരുന്ന രാജിനി നിലത്തിരിക്കുകയായിരുന്നു. ചായ നല്കിയപ്പോഴും മരുന്ന് കൊടുത്തപ്പോഴുമൊക്കെ അവയോടു മുഖംതിരിച്ച രാജിനി ശക്തമായ പ്രതിഷേധമാണ് ലക്ഷ്യമിട്ടത്.
രാജിനിയുടെ പ്രവൃത്തികള്‍ കണ്ട് ക്യാപ്റ്റന്‍ പാഷാണം ഷാജിയും ആര്യയും തങ്ങള്‍ എന്താണ് ചെയേണ്ടതെന്നു ബിഗ് ബോസിനോട് അഭിപ്രായം ചോദിക്കുന്നുമുണ്ട്. ഒടുവില്‍ ജയില്‍ വാസത്തിനു അവസാനം കുറിച്ചുള്ള ബിഗ് ബോസിന്റെ അറിയിപ്പെത്തി. ജയിലിനു പുറത്തുകടന്നപ്പോഴും തനിക്കു മത്സരത്തില്‍ തുടരണ്ടെന്നും വീട്ടിലേക്കു മടങ്ങണമെന്നുമാണ് അമ്മച്ചി പറഞ്ഞുകൊണ്ടിരുന്നത്.