ഏറെ പ്രേക്ഷക പ്രീതി നേടിയ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിന് സ്വീകരണമൊരുക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ ആരാധകര്‍ തടിച്ച് കൂടിയതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുളള ആളുകള്‍ മുന്‍കരുതല്‍ എടുക്കുന്ന സാഹചര്യത്തിലാണ് എല്ലാ വിലക്കുകളേയും മറികടന്നുകൊണ്ട് രജിത്ത് കുമാറിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആരാധകര്‍ എത്തിയത്. കൈക്കുഞ്ഞുമായി വരെ ആരാധകര്‍ രജിത്തിനെ കാണാന്‍ എത്തിയിരുന്നു.
നെടുംമ്പാശേരി എയര്‍പോര്‍ട്ടില്‍ അനധികൃതമായി സംഘടിച്ചതിന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ വരവ് ഗംഭീരമാക്കാന്‍ രജത് കുമാര്‍ തന്നെ ആള്‍ക്കൂട്ടത്തെ എത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്്. എന്നാല്‍ രജിത് കുമാറിനെക്കാണാന്‍ ഇത്രയധികം ജനക്കൂട്ടം എങ്ങിനെയാണ് പെട്ടെന്ന് ഉണ്ടായത് എന്ന സംശയം പൊതുവില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. രജിത് കുമാര്‍ തിരിച്ചെത്തുന്ന സമയവും രജിത്ത് ആര്‍മിക്കാരില്‍ നിന്നും അറിഞ്ഞാണ് ഇത്രയധികം ജനങ്ങള്‍ എത്തിയത് എന്നാണ് എല്ലാവരുടെയും ധാരണ. വലിയ തിക്കും തിരക്കുമാണ് ഉണ്ടായത്.
കൈക്കുഞ്ഞുമായി വരെ രജിത്തിനെ കാണാന്‍ ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ എങ്ങിനെ ഇത്ര പെട്ടന്ന് ഒരു റിയാലിറ്റി ഷോയില്‍ മത്സരിച്ച ഒരു മത്സരാരാര്‍ത്ഥിക്ക് അതും മുന്‍പ് സത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ വിവാദങ്ങളിലായ ഒരു വ്യക്തിക്ക് എങ്ങിനെ ഇത്ര പെട്ടെന്ന് ഒരു സെലിബ്രിറ്റി പരിവേഷം കിട്ടി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കഴിഞ്ഞ ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ മത്സരിച്ചവരില്‍ ഏറെ പേരും നിരവധി ആരാധകര്‍ ഉളളവരും അറിയപ്പെടുന്ന വ്യക്തിത്വങ്ങളും ആയിരുന്നു. സാബു മോനാണ് ഷോയില്‍ ഒന്നാമതെത്തിയത്. പേളി മാണി, ശ്രീനിഷ് തുടങ്ങി ആരാധകര്‍ ധാരാളം ഉളളവരും ഷോയില്‍ ഉണ്ടായിരുന്നു. ഇത്തവണത്തെ ബിഗ്‌ബോസുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മത്സരമായിരുന്നു നടന്നത്. എന്നാല്‍ ഇത്രയും ഭ്രാന്തമായ ഒരു ആരാധന ഒരു മത്സരാര്‍ത്ഥിയോടും ആരാധകര്‍ കാട്ടിയിരുന്നില്ല. ഇത്തവണത്തേതിനെക്കാള്‍ ഇരട്ടിഫാന്‍സ് ഗ്രൂപ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ജനക്കൂട്ടം ആരെയും സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. പോലീസിന് പോലും നിയന്ത്രിക്കാന്‍ ആകാത്ത വിധം ക്രൗഡ് ആയിരുന്നു എയര്‍പ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിരവധി പ്രഭാഷണങ്ങളിലൂടെ വിവാദങ്ങളില്‍പ്പെട്ട ഒരു അധ്യാപകന് തുടക്കം മുതല്‍ തന്നെ എങ്ങിനെ ഇത്രയധികം പിന്തുണ ലഭിച്ചുവെന്നതില്‍ ഒരു അസ്വാഭാവികതയുണ്ട്. അദ്ദേഹത്തിന്റെ ഗെയിം സ്ട്രാറ്റജി അതിന് ഒരു കാരണം ആണെന്ന് പറയാം.
ഷോയിലെ അദ്ദേഹത്തിനോടുളള അനീതിയും ഒറ്റപ്പെടുത്തലും പ്രേക്ഷക പിന്തുണ ലഭിക്കുന്നതിനും വോട്ടു ലഭിക്കുന്നതിനും സഹായിച്ചിരുന്നു. എന്നാല്‍ രജിത്തിന്റെ വര്‍ച്ച വളരെ പെട്ടന്നായിരുന്നു. പെട്ടന്ന് ആര്‍മികളുണ്ടായി സപ്പോര്‍ട്ടുകളുമായി കുഞ്ഞുങ്ങള്‍ വരെ എത്തി. രജിത്തിനെ പുറത്താക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ നേരിട്ടത് ഇതുവരെ കാണാത്ത പ്രതിഷേതമാണ്. താരങ്ങള്‍ വരെ ഏഷ്യനെറ്റിനെതിരെ രംഗത്തെത്തി. കരഞ്ഞും നിലവിളിച്ചും ഭീഷണിയുമാായി രജിത്ത് ആരാധകര്‍ നിറഞ്ഞു. രജിത്തിനെ പുറത്താക്കിയതില്‍ ലാലേട്ടന് നേരെ വരെ സൈബര്‍ ആക്രമണം ഉണ്ടായി. എന്നാല്‍ ഒരു സാധാരണ മനുഷ്യന് എന്തുകൊണ്ടാണ് ഇത്രയധികം ഫാന്‍സ് സപ്പോര്‍ട്ട് ലഭിക്കുന്നതെന്നും. പകര്‍ച്ചവ്യാധിയെ പോലും വകവയ്ക്കാതെ രജിത്തിനെ കാണാന്‍ ഇത്രയും ജനങ്ങള്‍ എത്തിയതും ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ചാനലിന്റെ തന്നെ കളിയാണെന്നും ചര്‍ച്ചകളെത്തുന്നു. നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്കിയതിന് പിന്നില്‍ ചാനല്‍ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രജത് വിമാനത്തില്‍ വന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചാനലിന്റെ ക്യാമറാമാന്മാര്‍ പകര്‍ത്തിയിരുന്നുവെന്നും അടുത്ത എപ്പിസോഡില്‍ കാണിക്കുന്നതിനും പരിപാടിക്ക് പ്രെമോഷന്‍ നല്കുന്നതിനുമാണ് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരുന്നതെന്നുമാണ് പറയുന്നത്. രജിത്തിന് ലഭിച്ച ആരാധക പിന്തുണ കണ്ട് ചാനല്‍ ഞെട്ടുകയും തുടര്‍ന്ന് ചാനലിനെയും അവതാരകനെയും കാള്‍ വളര്‍ന്ന മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്തു എന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ തന്നെ സ്വീകരിക്കാന്‍ രജിത് തന്നെയാണ് ആരാധകരോട് പറഞ്ഞതെന്നും വിവരമുണ്ട്. എന്നാലിപ്പോള്‍ സ്വീകരണത്തിന്റെ പേരില്‍ രജിത് കുമാര്‍ അറസ്റ്റിലായിരിക്കയാണ്. അറസ്റ്റ് വരെ നയിച്ച കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. രജിത്ത് സാറിന്റെ ഫാന്‍സ് പവറില്‍ കണ്ണുതളളിയ ഏഷ്യാനെറ്റ് തന്നെ സാറിന് പണികൊടുത്തതാണോ എന്നും സാര്‍ തന്നെ തന്റെ സ്വീകരണത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യിച്ചതെന്നും അതിനു പിന്നിലെ ഉദ്യേശം എന്താകുമെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.