ബിഗ്ബോസ് പത്താം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ബിഗ്ബോസ് ഹൗസില്‍ നിന്നും രജിത് പുറത്ത് പോയിരിക്കയാണ്. കഴിഞ്ഞ ദിവസത്തെ ക്ലാസ് റൂം ടാസ്‌കിനിടെ രജിത് കുമാര്‍ സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേയ്ക്കുകയും തുടര്‍ന്ന് കണ്ണിന് നീറി തുറക്കാന്‍ വയ്യാതായ രേഷ്മ ബിഗ്ബോസിനോട് പരാതി പറയുകയുമായിരുന്നു. പിന്നീട് രജിത്തിനെ ബിഗ്ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയും സഹമത്സരാര്‍ത്ഥിയോട് ഇത്തരത്തില്‍ ഒരു ക്രൂരത ചെയ്തതിന് രജിത്തിനെ ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ കണ്ണിന് അസുഖം ഭേദമായി രേഷ്മ് ഹൗസിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ രേഷ്മ തിരിച്ചെത്തിയിട്ടും രജിത് തന്നെയാണ് ബിഗ്‌ബോസിലെ ചര്‍ച്ചാ വിഷയം.
രജിത് കുമാര്‍ എന്തു കൊണ്ട് ഇങ്ങംനെ പെരുമാറി എന്ന് ചര്‍ച്ച ചെയ്ത് സംഭവത്തെ കീറി മുറിച്ച് പരിശോധിക്കുകയാണ് മത്സരാര്‍ത്ഥികള്‍. രജിത്തിനെ താത്കാലികമായി പുറത്താക്കിയത് ഗെയിമിന്റെ ഭാഗമാണോ എന്നും ചര്‍ച്ച എത്തുന്നുണ്ട്. ബിഗ്ബോസ് തന്നെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രാങ്ക് ആണെന്നും രേഷ്മയ്ക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു. ഇതിന് ചില തെളിവുകളും പ്രേക്ഷകര്‍ നിരത്തിയിരുന്നു. എന്നാല്‍ കളി കാര്യമായി എന്നും ഇത് സീക്രട്ട ടാസ്‌ക് അല്ലെന്നുമുളള സൂചനകളാണ് ലഭിക്കുന്നത്. മത്സരരാര്‍ത്ഥികളുടെ വിവരങ്ങളും എന്‍ട്രിയും പുറത്താകലുമെല്ലാം വിക്കീപീഡിയയില്‍ അപ്‌ഡേറ്റ് ആകാറുണ്ട്. അതിനാല്‍ തന്നെ സ്വന്തം ഇഷ്ട പ്രകാരം പുറത്തേക്ക് പോയവരെയും എവിക്ട് ആയവരെയും കുറിച്ചുളള വിവരങ്ങള്‍ അതില്‍ ഉണ്ട്. രജിത്ത് കുമാറിനെക്കുറിച്ചുളള വിവരങ്ങളും ഇതില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇജക്ടഡ് എന്നാണ് രജിത്തിനെക്കുറിച്ച് കൊടുത്തിരിക്കുന്നത്. പുറത്താക്കി അല്ലെങ്കില്‍ പുറന്തളളപ്പെട്ടു എന്നാണ് അതിന് അര്‍ത്ഥം. അതിനാല്‍ തന്നെ കളി കാര്യമായി എന്നും യാഥാര്‍ത്ഥത്തില്‍ ഗെയിമില്‍ നിന്നും പുറത്താക്കിയത് ആണെന്നും ഇതിന് പിന്നില്‍ സീക്രട്ട് ടാസ്‌ക് ഇല്ലെന്നുമാണ് ഇപ്പോള്‍ സൂചന.