Latest News

സംവിധായകന്‍ വിജീഷ് മണിയുടെ തൃശൂരിലെ വീട്ട് മുറ്റത്ത് കിടന്നിരുന്ന ജീപ്പിന് തീയിട്ടു നശിപ്പിച്ചു അഞ്ജാതര്‍;  ജീപ്പിന്റെ ഗ്ലാസ് തകര്‍ത്ത് ജീപ്പിനുള്ളിലേക്ക് ഇന്ധനമൊഴിച്ചു കത്തിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണവുമായി പോലീസ്

Malayalilife
സംവിധായകന്‍ വിജീഷ് മണിയുടെ തൃശൂരിലെ വീട്ട് മുറ്റത്ത് കിടന്നിരുന്ന ജീപ്പിന് തീയിട്ടു നശിപ്പിച്ചു അഞ്ജാതര്‍;  ജീപ്പിന്റെ ഗ്ലാസ് തകര്‍ത്ത് ജീപ്പിനുള്ളിലേക്ക് ഇന്ധനമൊഴിച്ചു കത്തിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണവുമായി പോലീസ്

സംവിധായകന്‍ വിജീഷ് മണിയുടെ വാഹനം അജ്ഞാന സംഘം കത്തിച്ചു. വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് ആണ് വീട്ടിലെത്തിയ അജ്ഞാതര്‍ നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ വിജീഷിന്റെ തൃശൂര്‍ മുതുവട്ടൂരിലെ വീട്ടിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. വാഹനത്തിന് തീ പിടിക്കുന്നത് കണ്ട് നാട്ടുകാരാണ് വിജീഷിന്റെ ബന്ധുക്കളെ വിവരം അറിയിക്കുന്നത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വാഹനത്തിലെ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗികമായി കത്തി നശിച്ചിരുന്നു.

സംഭവത്തില്‍ കേസെടുക്കാന്‍ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം വാഹനം കത്തിക്കാന്‍ ഇടയായ സംഭവത്തെക്കുറിച്ച് പോലീസിന് ഇനിയും വ്യക്തമായിട്ടില്ല. സിനിമ മേഖലയുമായി ബന്ധപ്പെട്ട ശത്രുതയാണോ അതോ മറ്റെന്തെങ്കിലും സംഭവത്തിലെ വിരോധമാണോ സംഭവത്തിന് പിന്നില്‍ എന്ന് അന്വേഷണവും പുരോഗമിക്കുകയാണ്. കൂടാതെ ആക്രമണം നടത്തിയവരെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.

മലയാള സിനിമയിലെ നിര്‍മ്മാതാവും സംവിധായകനും ആണ് വിജീഷ് മണി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ വിശ്വഗുരു എന്ന സിനിമയുടെ സംവിധായകനായാണ് അദ്ദേഹം പ്രശസ്തനായി മാറുന്നത്. സ്‌ക്രിപ്റ്റ് ടു സ്‌ക്രീന്‍ നിയമം പാലിച്ച് 51 മണിക്കൂര്‍ 2 മിനിറ്റു നിര്‍മ്മിച്ച ചിത്രമാണിത്. കൂടാതെ ബേബി മീനാക്ഷിയും ലിന്‍ഡ അര്‍സെനിയോയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പരിസ്ഥിതി ചിത്രമായ പുഴയമ്മ ഗോകുലം ഗോപാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇരുള ഭാഷാ ചിത്രമായ നേധാജി എന്നിവ തിയേറ്ററുകളിലേക്ക് റിലീസിനെ തയ്യാറെടുക്കുന്നവയാണ്.

Read more topics: # വിജീഷ് മണി
vijeesh mani jeep burnt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES