Latest News

ഒന്നര വര്‍ഷത്തിനു ശേഷം ഓണക്കാലത്ത് ചിരിപ്പൂരമൊരുക്കാന്‍ ഉല്ലാസ് പന്തളത്തിന്റെ റീ എന്‍ട്രി; പക്ഷാഘാതത്തെ അതിജീവിച്ച താരം ചിരിയുടെ ലോകത്തേയ്ക്ക് എത്തുന്നത് കൂട്ടുകാരുടെ കൈപിടിച്ച്; ഉല്ലാസ് പന്തളം തിരിച്ചുവരവ് കോമഡി ത്രില്ലര്‍ ഷോയുമായി

Malayalilife
ഒന്നര വര്‍ഷത്തിനു ശേഷം ഓണക്കാലത്ത് ചിരിപ്പൂരമൊരുക്കാന്‍ ഉല്ലാസ് പന്തളത്തിന്റെ റീ എന്‍ട്രി; പക്ഷാഘാതത്തെ അതിജീവിച്ച താരം ചിരിയുടെ ലോകത്തേയ്ക്ക് എത്തുന്നത് കൂട്ടുകാരുടെ കൈപിടിച്ച്; ഉല്ലാസ് പന്തളം തിരിച്ചുവരവ് കോമഡി ത്രില്ലര്‍ ഷോയുമായി

മിനിസ്‌ക്രീനിലെ കോമഡി ഷോകളില്‍ നിറഞ്ഞു നിന്ന താരമാണ് ഉല്ലാസ് പന്തളം. കുറേക്കാലമായി ഉല്ലാസ് കലാരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ സ്‌ട്രോക്കും തുടര്‍ചികില്‍സകളുമാണ് ഉല്ലാസിന് വേദികള്‍ നഷ്ടമാക്കിയത്.ഇപ്പോളിതാ പക്ഷാഘാതത്തെ അതിജീവിച്ച് വീണ്ടും ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് എത്തുകയാണ്.

ഒന്നര വര്‍ഷത്തിനു ശേഷമാണ് ഉല്ലാസ് പന്തളം കോമഡി മേഖലയിലേക്ക് മടങ്ങിയെത്തുന്നത്. ഉറ്റ ചങ്ങാതിമാരുടെ പിന്തുണയിലാണ് കോമഡി ത്രില്ലര്‍ ഷോയുമായി ഇറങ്ങുന്നത്. പക്ഷാഘാതത്തിന്റെ തളര്‍ച്ചയെല്ലാം മാറിയതോടെയാണ് താരം വീണ്ടും വേദികളില്‍ സജീവമാകാന്‍ എത്തുന്നത്. 

മടങ്ങിവരവ് നേരത്തെ അറിഞ്ഞ ആരാധകര്‍ പുതിയ സ്റ്റേജ് ഇതിനോടം ബുക്ക് ചെയ്തു കഴിഞ്ഞു. ഓണക്കാലമെല്ലാം നല്ല ബുക്കിംങ് ആയി. ഓണത്തോടനുബന്ധിച്ച് ഒരുക്കുന്ന 'പാന്‍ ഇന്ത്യന്‍' എന്ന കോമഡി ഷോയിലൂടെയാണ് ഉല്ലാസ് വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എത്തുന്നത്. അസുഖത്തിന്റെ അവശതകള്‍ ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും, പ്രേക്ഷകരിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹമാണ് വീണ്ടും വേദിയിലേക്ക് എത്തിച്ചത്.

ജീവിതത്തിലെ പ്രയാസകരമായ കാലഘട്ടത്തെക്കുറിച്ചും ഉല്ലാസ് തുറന്നുപറഞ്ഞു. അഭിനയത്തില്‍ നിന്ന് മാറിനിന്ന സമയത്ത് ഉപജീവനത്തിനായി മറ്റ് വഴികള്‍ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് താരം പറയുന്നത്.

'ഞാന്‍ ഒരു റെസ്റ്റോറന്റ് തുടങ്ങി. പക്ഷേ അത് വിജയിച്ചില്ല. അപ്പോഴാണ് ഞാന്‍ ചിന്തിച്ചത്, എനിക്ക് ഏറ്റവും നന്നായി ചെയ്യാന്‍ അറിയാവുന്ന ജോലി കോമഡിയാണ്. അതാണ് എന്റെ കംഫര്‍ട്ട് സോണ്‍. അങ്ങനെയാണ് വീണ്ടും ഓണത്തിന് പരിപാടികളുമായി വരാന്‍ തീരുമാനിച്ചത്,' എന്നാണ് ഉല്ലാസ് പറയുന്നത്.

പന്തളം സ്വദേശിയായ ഉല്ലാസ് മിമിക്രി വേദികളിലൂടെയാണ് കലാജീവിതം തുടങ്ങിയത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ പ്രകടനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. പ്രത്യേകിച്ചും കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെ ഉല്ലാസ് പന്തളം എന്ന പേര് മലയാളി വീടുകളില്‍ സംസാരവിഷയമായി. തനതായ ശൈലിയിലുള്ള സംഭാഷണങ്ങളും കൗണ്ടര്‍ തമാശകളും ഉല്ലാസിനെ മറ്റ് കലാകാരന്മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തി. സിനിമകളിലും ചെറുകഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

ullas pandalam returns

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES