തമിഴ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'പോര്‍തോഴിലി'ന്റെ എക്സ്‌ക്ലൂസീവ് പ്രീമിയര്‍ സോണി ലിവില്‍. തിയേറ്ററുകളില്‍ വന്‍ ജനപ്രീതിയും പ്രേക്ഷകപ്രശംസയും നേടിയ ശേഷം ഓഗസ്റ്റ് 11 മുതല്‍ സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങും. IMDb യില്‍ 8.5 റേറ്റിംഗ് ലഭിച്ച 'പോര്‍തോഴില്‍' (ദി ആര്‍ട്ട് ഓഫ് വാര്‍) ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ ഇതിനകം തന്നെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതിക്രൂരമായ സീരിയല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, ഒരു യുവ പോലീസ് ഓഫിസറുടെ ഭയത്തെ കൂട്ട്പിടിച്ചുള്ള അന്വേഷണകഥയാണ് ചിത്രം. അന്തര്‍മുഖനും കൗശലക്കാരനുമായ ഒരു സീനിയര്‍ ഉദ്യോഗസ്ഥനൊപ്പം അയാള്‍ക്ക് തന്ത്രശാലിയായ ഒരു സീരിയല്‍ കൊലയാളിയെ കണ്ടെത്തണം. മനോരോഗിയായ കൊലയാളിയുടെ ഇരുള്‍നിറഞ്ഞ മനസ്സിലേക്ക് അവര്‍ ആഴ്ന്നിറങ്ങുമ്പോള്‍, നിരന്തരമായ സംഘര്‍ഷം അരങ്ങേറുന്നു. ഏറെ വൈകുന്നതിന് മുമ്പ് കൊലയാളിയെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുമോ?
E4 എക്സ്പിരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് അപ്ലാസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ചിത്രം നവാഗതനായ വിഘ്നേഷ് രാജയാണ് സംവിധാനം ചെയ്യുന്നത്. ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരുടെ മികച്ച പ്രകടനത്തില്‍ വിഘ്‌നേഷ് രാജയും ആല്‍ഫ്രഡ് പ്രകാശും ചേര്‍ന്നാണ് 'പോര്‍തൊഴില്‍' ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 11ന് സോണി ലിവില്‍ എക്‌സ്‌ക്ലൂസീവായി സ്ട്രീം ചെയ്യുന്ന 'പോര്‍തൊഴിലി'ലെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം നിങ്ങളെ കാത്തിരിക്കുന്നു!