'ബിഗ്ബോസില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടും വയ്യ' ; താന്‍ പുറത്തുപോകുമെന്ന് പേളി; പരിപാടിയില്‍ ശ്രിനിഷിന്റെയും പേളിയുടെയും രഹസ്യചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

Malayalilife
'ബിഗ്ബോസില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടും വയ്യ' ; താന്‍ പുറത്തുപോകുമെന്ന് പേളി; പരിപാടിയില്‍ ശ്രിനിഷിന്റെയും പേളിയുടെയും രഹസ്യചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

വാരാന്ത്യത്തില്‍ ബിഗ് ബോസ് റിയാലിറ്റി ഷോ മറ്റൊരു എലിമിനേഷനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വാരത്തില്‍ ആരും പുറത്തുപോകാത്ത സാഹചര്യത്തില്‍ ഇക്കുറി ഒന്നോ അതിലധികമോ ആള്‍ക്കാര്‍ പുറത്തുപോകുമെന്നാണ് സൂചന. എലിമിനേഷന്‍ പടിവാതിലില്‍ എത്തുമ്പോള്‍ മത്സരാര്‍ഥികളും ഇതിനെകുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇക്കുറി താന്‍ പുറത്തുപോകുമെന്നാണ് പേളി പറയുന്നത്. ബിഗ്‌ബോസില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടും വയ്യെന്നാണ് താരം പറയുന്നത്. ഈ അവസരത്തില്‍ പരിപാടിയില്‍ ശ്രിനിഷിന്റെയും പേളിയുടെയും രഹസ്യചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

താന്‍ ബിഗ് ബോസില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളായിരുന്നു പേളി മാണി ശ്രീനിഷിനോട് പറഞ്ഞത്. ആദ്യ രണ്ടാഴ്ച എങ്ങനെയാണ് താന്‍ കഴിച്ചുകൂട്ടിയതെന്നതിനെക്കുറിച്ച് ഇപ്പോഴും തനിക്കറിയില്ല. തന്നെ ശക്തമായി പിന്തുണച്ചയാളാണ് അരിസ്‌റ്റോ സുരേഷ്. അദ്ദേഹത്തെ അവഗണിക്കാന്‍ തനിക്ക് കഴിയില്ലെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ എലിമിനേഷനിലൂടെ താന്‍ പുറത്തേക്ക് പോകുമെന്നാണ് പേളി പറയുന്നത്. എന്നാല്‍ അങ്ങനെയാവില്ലെന്നും പ്രേക്ഷക വോട്ടിങ്ങ് ലഭിക്കുമെന്നുമാണ് ശ്രീനി പറയുന്നത്. ഇരുവരും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. പുറത്തേക്ക് പോകുന്നയാള്‍ താനാണെങ്കില്‍ സന്തോഷത്തോടെ പോവുമെന്നും പേളി പറഞ്ഞു

അതേസമയം മത്സരത്തിന് വേണ്ടി കൃത്യമായ പ്ലാനിങ്ങ് നടത്തിയാണ് പേളി മുന്നേറുന്നതെന്നാണ് ആരാധകരുടേയും അഭിപ്രായം. അരിസ്റ്റോ സുരേഷിനെ മുന്‍നിര്‍ത്തി പേളി ഗെയിം കളിക്കുന്നയാണെന്ന തരത്തിലാണ് എല്ലാവരും സംസാരിക്കുന്നതെന്നും പേളി ശ്രിനിഷിനോട് പറഞ്ഞു. ശ്രിനിഷിന്റെയും സുരേഷിന്റെയും ജീവിതം വെച്ചാണ് പേളിയുടെ കളിയെന്ന തരത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മത്സരാര്‍ത്ഥികളും രംഗത്തുവന്നിരുന്നു. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ തന്റെ കാര്യം പോക്കാണെന്നാണ് പേളിയുടെ വിലയിരുത്തല്‍. തന്റെ മനസ്സിലെ ആശങ്ക അതേ പോലെ പേളി പങ്കുവെച്ചപ്പോള്‍ കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും അങ്ങനെ തോന്നില്ല എന്നായിരുന്നു ശ്രീനിയുടെ അഭിപ്രായം. അടിയന്തര ഘട്ടങ്ങളിലെല്ലാം താരത്തിന് ശക്തമായ പിന്തുണ നല്‍കിയതും ശ്രീനിയായിരുന്നു.മനസ്സിലെ ടെന്‍ഷനും മത്സരത്തിലെ സമ്മര്‍ദ്ദവുമൊക്കെ പേളി പങ്കുവെച്ചപ്പോള്‍ ശക്തമായ പിന്തുണയാണ് ശ്രീനി നല്‍കിയത്. 

Read more topics: # perly mani,# sreenesh,# big boss
perly mani-sreenesh-big boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES