ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പേളിമാണിക്ക് ശ്രിനിഷിനോടു പ്രണയമുണ്ടെന്ന് പ്രചരിക്കുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് മത്സരാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. പേളി ഒരു കോഴിയാണെന്ന തരത്തില്‍ വിവാദ നായിക രഞ്ജിനി ഹരിദാസാണ് ഇപ്പോള്‍ പേളിയുടെ തനിനിറം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസിന്റെ ആദ്യ ആഴ്ച പേളിയ്ക്ക് മറ്റൊരാളോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് രഞ്ജിനി തുറന്നുപറഞ്ഞിരിക്കുന്നത്.
ബിഗ്‌ബോസില്‍ മികച്ച് നില്‍ക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് പേളി മാണി. സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട് ഏറ്റവും കൂടുതലുള്ള മത്സരാര്‍ഥിയും പേളി തന്നെ. എന്നാല്‍ തന്റെ ഗെയിമിന്റെ ഭാഗമായി പേളി മത്സരാര്‍ത്ഥികളെ ചൂഷണം ചെയ്യുകയാണെന്നാണ് മറ്റ് മത്സരാര്‍ത്ഥികളെപ്പോലെ രഞ്ജിനിയും ആരോപിക്കുന്നത്. ഹിമ ശങ്കര്‍, ശ്രീനിഷ്, ബഷീര്‍ എ്ന്നിവരോടാണ് രഞ്ജിനി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ശ്രീനിഷിനോടും സുരേഷിനോടും പേളി കാണിക്കുന്ന അടുപ്പം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായുള്ള പേളിയുടെ ഗെയിമിന്റെ ഭാഗമാണെന്നാണ് രഞ്ജിനി പറയുന്നത്. ഹിമ ശങ്കറിനും ഇതേ അഭിപ്രായമാണ് പറയാനുള്ളത്. ഇതിനിടെയാണ് ആദ്യ ആഴ്ചയില്‍ തന്നെ മറ്റൊരാളുമായി ഇതുപോലെ അടുപ്പമുണ്ടായിരുന്നതായി രഞ്ജിനി പറഞ്ഞത്.
ആദ്യത്തെ ആഴ്ച പുറത്തായ മത്സരാര്‍ത്ഥിയായിരുന്ന ഡേവിഡ് ജോണിനോടാണ് പേളിക്ക് പ്രണയം ഉണ്ടായിരുന്നത് എന്നാണ് രഞ്ജിനി പറയുന്നത്. ഡേവിഡിനോട് തനിക്ക് പ്രണയമാണെന്ന് പേര്‍ളി തന്നോട് പറഞ്ഞിരുന്നതായും രഞ്ജിനി വെളിപ്പെടുത്തി. രഞ്ജിനിയുടെ ആരോപണത്തെ ഹിമയും പിന്തുണച്ചിരിക്കുകയാണ്. തന്നോടും ശ്രീലക്ഷ്മിയോടും ഇക്കാര്യം പേര്‍ളി മുമ്പ് പറഞ്ഞിരുന്നതായും ഹിമ വ്യക്തമാക്കി. സുരേഷിനെ കൂടെ കൂട്ടി ഇപ്പോള്‍ ക്രൂരമായി അവഗണിച്ച ശേഷം ഇപ്പോള്‍ പേളി ശ്രീനിയെ കുടുക്കിയതെന്നാണ് ഇവര്‍ പറയുന്നത്. ശ്രീനിഷിനെയും സുരേഷിനെയും പേര്‍ളി ഗെയിമിന്റെ ഭാഗമായി ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.