ശ്രീനിയുടെ നെഞ്ചില്‍വീണ് ഏങ്ങിക്കരഞ്ഞ് പേളി; സുരേഷിനെ തള്ളിപ്പറഞ്ഞ പേളിയുടെ വോട്ടിങ്ങ് കുറഞ്ഞു..!!

Malayalilife
ശ്രീനിയുടെ നെഞ്ചില്‍വീണ് ഏങ്ങിക്കരഞ്ഞ് പേളി; സുരേഷിനെ തള്ളിപ്പറഞ്ഞ പേളിയുടെ വോട്ടിങ്ങ് കുറഞ്ഞു..!!

ഭിനേത്രിയും അവതാരകയുമായ പേളിയും മോഡലും ടെലിവിഷന്‍ താരവുമായ ശ്രിനിഷും ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയനായ അരിസ്റ്റോ സുരേഷും ബിഗ്‌ബോസ് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. അരിസ്റ്റോ സുരേഷിന് തന്നോട് പ്രേമമാണെന്ന് ബിഗ് ബോസിനോട് പേളി പറഞ്ഞപ്പോള്‍ തനിക്കല്ല പേളിയ്ക്കാണ് പ്രേമം എന്ന് ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. പേളിയുടെ എല്ലാ കാര്യത്തിലും ഇടപെട്ടിരുന്ന സുരേഷിനെ പേളി തള്ളിപ്പറഞ്ഞത് വോട്ടിങ്ങ് കുറയാനും കാരണമായതായിട്ടാണ് സൂചന.

ഷോയുടെ ആദ്യമുതല്‍തന്നെ പേളിയെ എല്ലാ കാര്യത്തിലും പിന്തുണച്ചിരുന്നത് സുരേഷായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ എപിസോഡുകളായി അവര്‍ വലിയ രസത്തലല്ല. തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് പേളി അരിസ്റ്റോ സുരേഷിനോട് വെട്ടിത്തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അരിസ്റ്റോ സുരേഷിന് തന്നോട് പ്രേമമാണെന്ന് ബിഗ് ബോസിനോട് പേളി പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ലെന്നും പേളിയാണ് അമിത അടുപ്പം കാണിച്ചതെന്നായിരുന്നു സുരേഷിന്റെ മറുപടി. സുരേഷിന്റെ അമിത അടുപ്പത്തില്‍ പേളി വളരെ അസ്വസ്ഥയാണെന്ന കാര്യത്തെക്കുറിച്ച് ശ്രിനിഷും പേളിയോട് പറഞ്ഞിരുന്നു. 

പേളിക്ക് തന്നോട് ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ടെന്നും അതേക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് താന്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്നും സുരേഷ് വെളിപ്പെടുത്തി. എന്നാല്‍ അത്തരത്തിലൊരു തോന്നലും ഇന്നേവരെ തനിക്ക് പേളിയോട് ഉണ്ടായിട്ടില്ല. പേളിയുടെ മനസ്സ് മനസ്സിലായപ്പോഴാണ് താന്‍ പുറത്തേക്ക് പോകാനായി ശ്രമിച്ചതെന്നും സുരേഷ് പറഞ്ഞതോടെ അത് മറ്റൊരു തര്‍ക്കത്തിന് കാരണമായി.

സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് പലരും പ്രകോപിപ്പിക്കുമ്പോഴും അത് വന്‍വിഷയമാക്കി മാറ്റിയപ്പോഴും പേളി വല്ലാതെ അസ്വസ്ഥയായിരുന്നു. ഇടയ്ക്ക് വെച്ച് ശ്രിനിഷിനോട് സംസാരിച്ചുവെങ്കിലും കൃത്യമായൊന്നും താരം പറഞ്ഞില്ല. പ്രശ്‌നങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടയില്‍ ശ്രീനിയെ മുന്നില്‍ക്കണ്ട പേളി ആ നെഞ്ചില്‍ വീണ് പൊട്ടിക്കരയുകയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചെങ്കിലും കാര്യം വ്യക്തമാക്കാന്‍ പേളി തയ്യാറായില്ല. ചിലര്‍ ബുദ്ധിപൂര്‍വ്വം തന്നെ കെണിയില്‍ പെടുത്തുകയാണെന്ന് പറഞ്ഞ് സുരേഷും ബിഗ് ബോസിനോട് തന്റെ അവസ്ഥ പറഞ്ഞ് കരഞ്ഞിരുന്നു. സുരേഷിനെ ഒഴിവാക്കി ഇപ്പോള്‍ പേളി ശ്രീനിയോട് കൂട്ടുകൂടിയതോടെ സുരേഷിന്റെ അവസ്ഥ തന്നെ ശ്രീനിക്കുമുണ്ടാകുമെന്നും സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.

Read more topics: # perly mani,# sreenish,# bigboss
perly-mani -sreenish-bigboss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES