ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ പേളി മാണിക്ക് തിരുവനന്തപുരത്ത് ആര്‍മിക്കാരുടെ വക ആഘോഷം. കൊച്ചിയില്‍ പേളി ആര്‍മിക്കാരുടേതിനു സമാനമായ പരിപാടിയാണ് തിരുവന്തപുരത്തെ പങ്കജ് ഹോട്ടലില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ പേളി മാണി രണ്ടാം സ്ഥാനമാണ് മത്സരത്തില്‍ നേടിയത്. തുടക്കം മുതല്‍ തന്നെ ഏറ്റവുമധികം സപ്പോട്ടേഴ്‌സും പേളിക്കു തന്നയായിരുന്നു. വോട്ടിന്റെ ബലത്തിലാണ് പലപ്പോഴും പേളി എവിക്ഷനില്‍ നിന്നും രക്ഷപ്പെട്ടത്. ബിഗ്‌ബോസിലൂടെ സോഷ്യല്‍ മീഡിയിയിലും പേളിക്ക് കടുത്ത പിന്തുണയാണ് ലഭിച്ചത.് പേളി ആര്‍മി എന്ന ശക്തമായ ഗ്രൂപ്പ് തന്നെ പേളിക്കു വേണ്ടി ഉണ്ടായി. ബിഗ്‌ബോസിനു ശേഷം പേളി ആര്‍മിക്കാരുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന തിരക്കിലാണ് പേളി. ആരാധകരോടു തന്റെ സ്‌നേഹം പങ്കു വയ്ക്കാനും അവരോടൊത്തു ആഘോഷിക്കാനും പേളി എത്തുന്നുണ്ട്.
ഇപ്പോള്‍ തിരുവന്തപുരത്ത് ഹോട്ടല്‍ പങ്കജിലാണ് പേളി ആര്‍മിക്കാര്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പേളിയെ സ്‌മൈലി നല്‍കിയാണ് ആര്‍മിക്കാര്‍ സ്വീകരിച്ചത്. റിന്‍സി,ആര്യ,ദിനേഷ്,രശ്മി,ഷമീം,നളിനി,ബ്രിന്‍ന്ദ,നവീം,അഖഘില്‍,നസ്‌നി, തുടങ്ങിയവരാണ് പരിപാടിയുടെ സംഘാകര്‍.