Latest News

വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയത് സന്തോഷത്തോടെ; ഫോണ്‍ ചെയ്യുന്നതിനിടെ പെട്ടെന്ന് പുഴയിലേക്ക് ചാടി; പൂജയുടെ മരണത്തിന്റെ ഞെട്ടലില്‍ മാതാപിതാക്കളും കൂട്ടുകാരും; സ്‌കൂളിലേക്ക് പോയ 17 വയസുകാരിക്ക് സംഭവിച്ചത്

Malayalilife
വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയത് സന്തോഷത്തോടെ; ഫോണ്‍ ചെയ്യുന്നതിനിടെ പെട്ടെന്ന് പുഴയിലേക്ക് ചാടി; പൂജയുടെ മരണത്തിന്റെ ഞെട്ടലില്‍ മാതാപിതാക്കളും കൂട്ടുകാരും; സ്‌കൂളിലേക്ക് പോയ 17 വയസുകാരിക്ക് സംഭവിച്ചത്

എന്നത്തെയുപോലെ ആ രാവിലെയും പൂജ വീട്ടില്‍ എല്ലാവരോടും സന്തോഷത്തോടെ സംസാരിച്ചാണ് സ്‌കൂളിലേക്ക് പോകാന്‍ ഇറങ്ങിയത്. അമ്മയോട് വൈകിട്ട് കാണാം എന്ന് പറഞ്ഞ് ബാഗ് എടുത്ത് പുറപ്പെട്ടപ്പോള്‍, അത് മറ്റെല്ലാ ദിവസങ്ങളെയും പോലെ സാധാരണമായൊരു യാത്രയെന്നായിരുന്നു എല്ലാവര്‍ക്കും തോന്നിയത്. സ്‌കൂളിലേക്കുള്ള വഴി അവള്‍ക്കു വളരെ പരിചിതമായതായിരുന്നു. മകള്‍ എന്നത്തെയുംപോലെ ആയിരുന്നതുകൊണ്ട് തന്നെ വീട്ടില്‍ ഉള്ളവരും വിചാരിച്ചിരുന്നു എല്ലാം ശരിയായിരുന്നു എന്ന്. അതുകൊണ്ട് തന്നെ ആരും കരുതിയിരുന്നില്ല ആ യാത്ര അവളുടെ അവസാനത്തെ യാത്രയാകുമെന്ന്. പുഞ്ചിരിയോടെ വീട് വിട്ട് പോയ പൂജ ഇനി ഒരിക്കലും തിരികെ വരില്ലെന്ന് ആരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. 

ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് രാവിലെ പത്ത് മണിയോടെയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആ സമയം പലരും പതിവുപോലെ അവരുടെ ജോലികളിലേക്കോ യാത്രകളിലേക്കോ പോയിക്കൊണ്ടിരിക്കുകയായിരുന്നു. പുതിയ പാലത്തിലൂടെ ഫോണ്‍ ചെയ്തു നടന്നു പോകുന്ന പൂജയെ ചിലര്‍ കണ്ടിരുന്നു. അവള്‍ ആരുമായോ ഫോണില്‍ സംസാരിച്ചുകൊണ്ട് ശാന്തമായി നടക്കുകയായിരുന്നു. ഒന്നും അസാധാരണമായി തോന്നിയില്ല  ആ നിമിഷം വരെ. എന്നാല്‍ കുറച്ച് നിമിഷങ്ങള്‍ക്കുശേഷം, പൂജ പെട്ടെന്ന് പാലത്തിന്റെ കൈവരിയിലേയ്ക്ക് കയറി. ഇത് കണ്ട് ചില ആളുകള്‍ പിന്തിരിപ്പിക്കാന്‍ അടുത്തേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പൂജ ആ കടുംകൈ ചെയ്യുകയായിരുന്നു. അവള്‍ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഒരാള്‍ക്ക് പോലും പ്രതികരിക്കാന്‍ സമയം കിട്ടിയില്ല. മൂവാറ്റുപുഴയാറിലേക്കാണ് എടുത്ത് ചാടിയത്. 

കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയായിരുന്നു പൂജ. അധ്യാപകരുടെയും സഹപാഠികളുടെയും മനസിലേയ്ക്ക് ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു അവള്‍. പഠനത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുകയും എല്ലായിടത്തും ശാന്തവും സൗമ്യവുമായ പെരുമാറ്റം കാട്ടുകയും ചെയ്തവളായിരുന്നു. സ്‌കൂളിലെ പരിപാടികളിലും കൂട്ടുകാരുമായുള്ള ബന്ധങ്ങളിലും അവള്‍ എപ്പോഴും സന്തോഷം നിറഞ്ഞ കുട്ടിയെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അത്തരം ഒരു കുട്ടി ഇങ്ങനെ അപ്രതീക്ഷിതമായി ജീവിതം അവസാനിപ്പിച്ചതെന്ന വാര്‍ത്ത കേട്ടപ്പോള്‍, അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും അതിശയവും ദുഃഖവും മാത്രമായിരുന്നു. അവളുടെ ഈ നീക്കം എന്തിനെന്നത് ആര്‍ക്കും മനസ്സിലാകുന്നില്ല. 

പുഴയിലേക്ക് ചാടിയ ഭാഗം വളരെ ആഴമുള്ളതായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതായിരുന്നു. കരയില്‍ പൂജയുടെ സ്‌കൂള്‍ ബാഗും അവള്‍ ധരിച്ചിരുന്ന ചെരുപ്പും വച്ച നിലയില്‍ കണ്ടെത്തി. അന്നേ ദിവസം സ്‌കൂളില്‍ പൂജ എത്താതിരുന്നതോടെ, സ്‌കൂളിന്റെ സിസ്റ്റം വഴി രക്ഷിതാക്കളുടെ ഫോണിലേക്ക് ''പൂജ ആബ്‌സെന്റ്'' എന്ന സന്ദേശം എത്തിയിരുന്നു. അതാണ് കുടുംബം ആദ്യം ശ്രദ്ധിച്ചത്. എന്നാല്‍ അപ്പോഴേക്കും പൂജ പുഴയില്‍ ചാടി മരിച്ചിരുന്നു. വൈക്കം സ്വദേശി പാര്‍ത്ഥശേരി പ്രതാപന്റെയും ഭാര്യയുടെയും മകളാണ് പൂജ. അവളെ രക്ഷിക്കാന്‍ അഗ്നിരക്ഷാ സേന ശക്തമായ ശ്രമം നടത്തി. ഏകദേശം ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍, പൂജയുടെ മൃതദേഹം അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്ന് കണ്ടെത്തിയത്. പുഴയുടെ ആഴമുള്ള ഭാഗത്തായിരുന്നു അവളുടെ ശരീരം. കുട്ടിയുടെ മരണവാര്‍ത്ത നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ദു:ഖം പകരുന്നതിനു മതി.

വൈക്കം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.എം. പവിത്രന്റെ നേതൃത്വത്തില്‍ വൈക്കം, കോട്ടയം, കടുത്തുരുത്തി ഫയര്‍‌സ്റ്റേഷന്‍ നിന്നെത്തിയ സ്‌കൂബ ടീം ആണ് ഒന്നരമണിക്കൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

pooja suicide while leaving school

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES